കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ; പിണറായിക്കും ക്ഷണം

ചന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ. തന്റെ ആശയങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപനവും ഉണ്ടാകുമെന്ന് നടന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പര്യടനത്തിന്റെഒന്നാംഘട്ടത്തില്‍ സ്വദേശമായ രാമനാഥപുരത്തോടൊപ്പം മധുരൈ, ദിണ്ടിഗല്‍, ശിവഗിരി തുടങ്ങിയ ജില്ലകളിലും കമല്‍ സന്ദര്‍ശനം നടത്തും. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ദുഷിച്ച രാഷ്ട്രീയ വ്യവസ്ഥിതിയോട് Read More …

യോഗയുടെ പേരില്‍ ട്യൂഷന്‍ അധ്യാപകന്റെ പീഢന ശ്രമം

ആലപ്പുഴ: യോഗയുടെ പേരില്‍ ട്യൂഷന്‍ അധ്യാപകന്റെ പീഢന ശ്രമം. സ്‌കൂള്‍ അധ്യാപകരുടെ ഇടപെടലില്‍ വിവരം പോലീസ് അറിഞ്ഞു. കായംകുളത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ പടിഞ്ഞാറ് കരുവറ്റുംകുഴി എ.എം സദനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തുളസീധരനെ (60)യാണ് അറസ്റ്റു ചെയ്തത്. അധ്യാപകന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ട്യൂഷന് എത്തിയ വിദ്യാര്‍ത്ഥിനിയെ Read More …

കണ്ണൂരിലെ സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിക്കണമെന്ന് മുസ്ലീംലീഗ്

കണ്ണൂര്‍: കണ്ണൂരില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുഖ്യമന്ത്രിയാണ് സമാധാന യോഗം വിളിക്കേണ്ടത്. ബുധനാഴ്ചത്തെ യോഗം പ്രഹസനമെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എല്ലാ യത്തീംഖാനകളും മാര്‍ച്ച്31നു മുമ്ബ് ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളില്‍ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും കേന്ദ്ര നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. ഓര്‍ഫനേജ് നിയമ പ്രകാരവും ബാലനീതി നിയമ പ്രകാരവുമുള്ള സൗകര്യങ്ങള്‍ താരതമ്യപ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനാഥാലങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാന്‍ കഴിയില്ലെന്ന തീരുമാനം സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിക്കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജോയിന്റ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ജനുവരി 16നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കൈമാറി. നീക്കം വിവാദമായതോടെയാണ് Read More …

ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രം; ഹജ്ജ് ക്വോട്ട വീതിച്ചുനല്‍കി

ന്യൂഡല്‍ഹി > കേരള ഹജ്ജ്കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച്‌ ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദേശീയ ഹജ്ജ്നയം രൂപീകരിച്ചത് എല്ലാ ഹജ്ജ്കമ്മിറ്റികളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ്. ഈ വര്‍ഷത്തെ ഹജ്ജ്ക്വോട്ട വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വീതിച്ചുനല്‍കിയതായും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ജനറല്‍ പിങ്കിആനന്ദ് അറിയിച്ചു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ വിശദമാക്കി Read More …

പ്രിയ വാര്യരുടെ ഹരജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ഒ​രു അ​ഡാ​ര്‍ ല​വ്​’ സി​നി​മ​യി​ലെ ‘മാ​ണി​ക്യ മ​ല​രാ​യ പൂ​വി’ എ​ന്ന പാ​ട്ടി​​​​െന്‍റ പേ​രി​ല്‍ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആവശ്യപ്പെട്ട് ന​ടി പ്രി​യ വാ​ര്യ​ര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മ​ഹാ​രാ​ഷ്​​ട്ര, തെ​ല​ങ്കാ​ന സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ളെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ Read More …

2004ലെ സി.പി.എമ്മിന്‍റെ വിജയം 2019ല്‍ ആവര്‍ത്തിക്കുമെന്ന് പറായാന്‍ കഴിയില്ല- കാരാട്ട്

ന്യൂഡല്‍ഹി: 2004ല്‍ സി.പി.എമ്മിന് കേരളത്തിലുള്‍പ്പെടെ ലഭിച്ച വിജയം 2019ല്‍ ഉണ്ടാകില്ലെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2004ല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചത് 18 സീറ്റാണ് എന്നാല്‍ 2019ല്‍ എങ്ങനെയായിരിക്കുമെന്ന് പറ‍യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയപരമായിരിക്കണം. എന്നാല്‍ കോണ്‍ഗ്രസുമായി Read More …