പരിശീലനപ്പറക്കിലിനിടെ വിമാനം തകര്‍ന്ന് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ദിസ്പുര്‍: അസമിലെ ജോര്‍ഹട്ടി മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ന് ഉച്ചയോടെ സ്ഥിരം പരിശീലനപ്പറക്കിലിനിടെയാണ് അപകടം. ജോര്‍ഹട്ടിലെ റോവ്റിയ എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല; റി​ജി​ജു​വി​നെ ത​ള്ളി മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: മ​ത​സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ലാ​പ​വു​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യെ നി​രോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ആ​ദ്യം നി​രോ​ധി​ക്കേ​ണ്ട​ത് ആ​ര്‍​എ​സ്‌എ​സി​നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​നു​വ​രി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യി​രു​ന്നെ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നെ ഉ​ദ്ധ​രി​ച്ച്‌ ദി ​ഹി​ന്ദു റി​പ്പോ​ര്‍​ട്ട് Read More …

സിപിഐഎം സംസ്ഥാന സമ്മേളനം; വിഎസ് പതാക ഉയര്‍ത്തും; പിണറായി ദീപശിഖ തെളിയിക്കും

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തില്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പേര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളന നഗരിയായ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ 22ന് രാവിലെ വി.എസ്.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘടാനം ചെയ്യും. ഈ മാസം 22 Read More …

ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എകെ ശശീന്ദ്രന്‍

കൊച്ചി: ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസുടമ ഭാരവാഹികളുടെ യോഗത്തിലായിരുന്നു സമരം നടത്താനുള്ള തീരുമാനം. എല്ലാ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. Read More …

നിരക്ക് വര്‍ധന പോര; 16 മുതല്‍ സ്വകാര്യ ബസ് സമരം

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നും 16 മുതല്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല.

ശശീന്ദ്രനെതിരായ ഹരജി: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈകോടതി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. രണ്ടു പേര്‍ കൂടി കക്ഷി ചേര്‍ന്ന കേസില്‍ എതിര്‍ സത്യാങ്മൂലം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും. അതസമയം, പരാതിക്കാരിയുടെത് വ്യാജ മേല്‍വിലാസമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ Read More …

ഷുഹൈബ് വധം; സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം കെപിഎ മജീദ്

കോഴിക്കോട്: കണ്ണൂര്‍ എടയന്നൂര്‍ ഷുഹൈബ് വധത്തില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. കേവലം പ്രാദേശികമായി ഏതാനും പേര്‍ ഇത്രയും ആസൂത്രിതമായി അറുംകൊല ചെയ്യുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. പ്രമുഖ സി.പി.എം നേതാക്കള്‍ ഷുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് വധ ഭീഷണി മുഴക്കിയിട്ട് അധിക ദിവസങ്ങളായിട്ടില്ല. വളരെ നിസ്സാരമായ Read More …

ഭാഗ്യക്കുറിയെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാഗ്യക്കുറിയെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാഗ്യക്കുറി സുവര്‍ണ ജൂബിലി സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഗ്യക്കുറിയുടെ മൊത്തവരുമാനം പതിനായിരം കോടി രൂപയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരും ഭാഗ്യക്കുറി വകുപ്പും നടത്തുന്നത്. ഭാഗ്യക്കുറി ടിക്കറ്റിന്റെ സുരക്ഷ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വ്യാജ ലോട്ടറികളാണ് Read More …