കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: മാണി

കോട്ടയം: കാനം രാജേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം. മാണി. 50 വര്‍ഷത്തില്‍ അധികമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉള്ള തന്നെ ജനങ്ങള്‍ക്കറിയം. കാനത്തിന് മറുപടി പറയാന്‍ ഇല്ലെന്നും മാണി പറഞ്ഞു. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സിപിഐക്ക് സാധിക്കില്ലെന്ന് കാനത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും Read More …

കുമ്മനംമത്സരിച്ചാല്‍ വോട്ടു കുറയും; ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ളയെ നിര്‍ദേശിച്ചത് കേന്ദ്രഘടകം

പാലക്കാട്: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ നിയോഗിച്ചതിന് പിന്നില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സമിതി ഐക്യകണേ്ഠ്യനെ നിര്‍ദേശിച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനത്തെ മത്സരിപ്പിക്കാനുള്ള തീരുമാനം വോട്ടു കുറഞ്ഞാല്‍ മാനക്കേടാകുമെന്ന കാരണത്താല്‍ കേന്ദ്രം തള്ളിയതായും കുമ്മനം മത്സരിച്ചാല്‍ കിട്ടാവുന്നതിനേക്കാള്‍ കൂടുതല്‍ വോട്ട് ശ്രീധരന്‍ പിള്ളയ്ക്കു കിട്ടിയേക്കുമെന്നാണ് Read More …

ഇറാന്‍ പ്രസിഡന്റ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ഇന്ന് ഇന്ത്യയിലെത്തും. 2013ല്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് റൂഹാനി ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന റുഹാനി ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും. 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപെടുത്തുന്നതിന് സന്ദര്‍ശനം വഴിവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രകൃതി Read More …

ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു: കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ജയിലില്‍വച്ചു ശുഹൈബിനെ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഡിജിപി ശ്രീലേഖ Read More …

കൊച്ചി കപ്പല്‍ശാലയിലെ സ്‌ഫോടനം; കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ച

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ സ്‌ഫോടനത്തിന് കാരണമായത് അസറ്റലിന്‍ വാതക ചോര്‍ച്ചയാണെന്ന് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. എ.സി പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് ജോയിന്റ് ഡയറക്ടര്‍ അജിത്, അന്വേഷണഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി ഷംസു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യ നിഗമനങ്ങള്‍. എന്നാല്‍ അസറ്റലിന്‍ ചോര്‍ന്നതിനെ തുടര്‍ന്ന് എ.സി പ്ലാന്റിലാണ് Read More …

വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

അരീക്കോട് : വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. വടകര മയ്യന്നൂര്‍ പനമ്പത്ത് ഇസ്മാഈല്‍ (27), മയ്യന്നൂര്‍ തട്ടാരത്തിമീറ്റല്‍ ഷാനവാസ് (35) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടില്‍ അഞ്ച് വയസ്സായ കുട്ടിയോടൊപ്പം താമസിക്കുന്ന ഭര്‍തൃമതിയായ യുവതിയെ ഇവര്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് അതിക്രമിച്ച് വീട്ടില്‍ Read More …

ബാഗ് പരിശോധിക്കുന്ന സ്കാനിങ് മെഷീനുള്ളില്‍ യുവതി: സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവത്തില്‍ യുവതിയുടെ ന്യായം കേട്ട് അധികൃതര്‍ വീണ്ടും ഞെട്ടി!

ബീജിംഗ്: ബാഗ് പരിശോധിക്കുന്ന സ്കാനിങ് മെഷീനുള്ളില്‍ യുവതി. റെയില്‍വേ സ്റ്റേഷനില്‍ ബാഗ് സ്കാനിങ് മെഷീനിലുള്ളിലാണ് തന്റെ ബാഗിനൊപ്പം യുവതിയും കയറിക്കൂടിയത്. ചൈനയിലെ ഡോംഗ്വാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്വന്തം ഹാന്‍ഡ്ബാഗ് നഷ്ടപ്പെടുമെന്ന പേടികൊണ്ട് യുവതി സ്കാനിങ് മെഷീന്റെ ഉള്ളില്‍ പ്രവേശിച്ച്‌ ഹാന്‍ഡ് ബാഗ് തപ്പിയെടുക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കയറുന്നതിന് മുമ്ബായി ബാഗുകളെല്ലാം സ്കാനിങ് മെഷീനിലിട്ട് സ്കാന്‍ Read More …

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: സുബ്രഹ്മണ്യന്‍ സ്വാമി

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഹാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക മാത്രമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാഷ്ട്രീയ കൊലപാതകം എന്ന പകര്‍ച്ചവ്യാധി അവസാനിക്കാന്‍ അത് മാത്രമാണ് മാര്‍ഗം. സി.പി.എം ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന പാര്‍ട്ടിയാണെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രഭരണം നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകാനാണ് സുബ്രമണ്യന്‍ സ്വാമി കൊച്ചിയിലെത്തിയത്. ക്ഷേത്ര ഭരണം കയ്യാളേണ്ടത് Read More …