ശുഹൈബിന്റെ പിതാവിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സി.പി.എം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബിന്റെ പിതാവ് സി.പി മുഹമ്മദുമായി ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. വ്യാഴാഴ്​ച വൈകുന്നേരം 6.15ഓടെ കീഴല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിസ്സാമിന്റെ ഫോണിലേക്ക് വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്. എന്ത് ആവശ്യത്തിനും ത​​െന്‍റ ഓഫീസുമായി Read More …

ചുവപ്പ് എന്നും വികസനത്തിന് തടസമാണ്: സി.പി.എമ്മിനെതിരെ മോദി

അഗര്‍ത്തല: നിയമസഭാ തിരഞ്ഞടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ത്രിപുരയിലെ ബി.ജെ.പിയുടെ പ്രചാരണത്തിന് ശക്തി കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിക്ക് സര്‍ക്കാരിന്റെ സംസ്ഥാന ഭരണത്തിനെതിരെ ആഞ്ഞടിച്ചായിരുന്ന മോദിയുടെ പ്രചരണം. സി.പി.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.എം അധികാരത്തില്‍ എത്തിയതെന്നും മോദി പറഞ്ഞു. ത്രിപുര Read More …

ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യയ്ക്ക് ചികിത്സാ ധനസഹായത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചത്. രക്താര്‍ബുദ ചികിത്സയില്‍ കഴിയുന്ന റാണി ജോണ്‍സണ്‍ രോഗാവസ്ഥ വിവരിച്ച്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് Read More …

വമ്പന്‍ പദ്ധതിയുമായി എത്തിയ കള്ളന്റെ ഏറു പിഴച്ചു, പാളിയ കൊള്ള ശ്രമത്തിന്റെ വീഡിയോ വൈറല്‍

ഷാങ്ഹായ്: വമ്ബന്‍ പദ്ധതിയുമായി എത്തിയ കള്ളന്റെ ഏറു പിഴച്ചതിനെ തുടര്‍ന്ന് രണ്ടംഗ സംഘത്തിന്റെ കൊള്ള ശ്രമം പാളി. രണ്ടു കൊള്ളക്കാരുടെ വീഡിയോ ആണ് ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലാണ് രസകരമായ സംഭവം ഉണ്ടായത്. ആസൂത്രിതമായി കൊള്ള നടത്താന്‍ എത്തിയതാണ് രണ്ടു കള്ളന്മാര്‍. കൊള്ളയടിക്കേണ്ട സ്ഥാപനത്തിന്റെ ചില്ലു തകര്‍ത്ത് അകത്തു കടക്കാനായിരുന്നു പ്ലാന്‍. സിസിടിവിയില്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ Read More …

നിയമാനുസൃതമല്ലാതെ സമരത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ക്കെതിരെ നിയമ നടപടി: കെ പി എച് എ

കൊച്ചി: ചട്ടങ്ങള്‍ പാലിക്കാതെ സമരം നടത്തിയ നഴ്സുമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ അറിയിച്ചു. സമരം നടത്തുന്നതിന് 15 ദിവസം മുന്‍പേ നോട്ടീസ് നല്‍കണം എന്നാണ് നിയമം. ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവും നിലവില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ആണ് ചട്ടങ്ങള്‍ പാലിക്കാതെ യു എന്‍ എ സമരം നടത്തിയത്. മുപ്പത് ശതമാനത്തോളമാരുന്നു ഹോസ്പിറ്റലുകളിലെ Read More …

സിസ്റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയെന്ന് സിബിഐ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന വാദവുമായാണ് സിബിഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അഭയയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല പ്രതികള്‍ സിസ്റ്ററുടെ കോണ്‍വെന്റിനടുത്ത് വന്നതിന് സാക്ഷി മൊഴികളും ഉണ്ടെന്നാണ് സിബിഐ ആവര്‍ത്തിക്കുന്നത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് പ്രകാരം അന്വേഷണത്തിന്റെ പ്രാഥമിക Read More …

സിറില്‍ റാമാഫോസ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

ജോഹന്നാസ്ബര്‍ഗ്: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചതിന് പിന്നാലെ സിറില്‍ റാമാഫോസയെ പുതിയ പ്രസിഡന്റായി നിയമിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് വേറാരും മത്സരിക്കാത്തതിനാല്‍ ഏകപക്ഷീയമായിട്ടായിരുന്നു റാമാഫോസയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതേസമയം, അധികാരത്തിലെത്തി ഒമ്ബത് വര്‍ഷത്തിന് ശേഷമാണ് ജേക്കബ് സുമ രാജിവച്ചത്. സ്വയം രാജിവച്ചൊഴിയാന്‍ സുമ തയ്യാറാകണമെന്ന് സ്വന്തം പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് Read More …

പിവി അന്‍വറിനെതിരായ അന്വേഷണം പൊലീസ് വൈകിപ്പിക്കുന്നു: മുഖ്യമന്ത്രിക്ക് പരാതിക്കാരന്റെ കത്ത്

മലപ്പുറം: ക്രഷറി തട്ടിപ്പ് കേസില്‍ പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യംചെയ്യാതെ പൊലീസ് കേസന്വേഷണം വൈകിപ്പിക്കുകയാണെന്ന് പരാതിപ്പെട്ട് പ്രവാസിയായ സലീം മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കത്ത് നല്‍കി. തട്ടിപ്പ് തെളിയിക്കുന്ന ബാങ്ക് രേഖകളും കര്‍ണാടകയിലെ ക്രഷറി സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നുള്ള തെളിവുകളും ലഭിച്ചിട്ടും മഞ്ചേരി പൊലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പിവി അന്‍വര്‍ എംഎല്‍എ ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് Read More …