പത്തു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. സുരേഷ്, നിര്‍മല എന്നിവരെയാണ് കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളനോട്ടിന്റെ ഉറവിടത്തെ സംബന്ധിച്ച്‌ വിവരം ലഭിക്കുന്നതിനായി പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

പത്തനംതിട്ടയില്‍ ഒരാള്‍ക്ക് ലഭിച്ചത് മൂന്ന് ആധാര്‍ കാര്‍ഡ്

പത്തനംതിട്ട: ആധാറില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണെന്ന വാദത്തിനിടെ ഒരാള്‍ക്ക് ലഭിച്ചത് മൂന്ന് ആധാര്‍ കാര്‍ഡുകള്‍. പത്തനംതിട്ട തട്ട സ്വദേശിയായ ഋതിക്ക് എന്ന കുട്ടിക്കാണ് വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്. ഒരൊറ്റ ആധാര്‍ നമ്പര്‍മാത്രം ഇന്ത്യന്‍ പൗരനു ലഭ്യമാക്കുന്ന ആധാര്‍ മൂന്ന് വ്യത്യസ്ത നമ്പറുകളിലാണ് ഋതിക്കിന് ലഭിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു കുട്ടിയുടെ Read More …

മോദിയുടേത് രാഷ്ട്രീയ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനും എതിരെ അധിക്ഷേപം നടത്തിയ നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രധാനമന്ത്രി അവഗണിച്ചെന്നും രാഹുല്‍ വ്യക്തമാക്കി. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ റാഫേല്‍ വിമാന ഇടപാടിനെയോ കര്‍ഷകരെയോ യുവാക്കളുടെ തൊഴിലിനെയോ കുറിച്ച്‌ പ്രധാനമന്ത്രി സംസാരിച്ചില്ല. രാജ്യത്തിന്‍റെ Read More …

സോളാര്‍ കേസ്: കക്ഷി ചേരാനുള്ള അപേക്ഷകള്‍ ഉചിതമായ സമയത്ത് പരിഗണിക്കും: ഹൈക്കോടതി

കൊച്ചി :  സോളാര്‍ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷകള്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് ഹൈക്കോടതി. പൊതുതാല്‍പ്പര്യ ഹര്‍ജി അല്ലാത്തതിനാല്‍ കക്ഷി ചേരാനുള്ള ആവശ്യം പരിഗണിക്കണമോ എന്നത് കോടതിയുടെ വിവേചനാധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍, അഭിഭാഷകനായ ജോണ്‍ ജോസഫ് എന്നിവരാണ് കക്ഷി ചേരാന്‍ അനുമതി തേടിയത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ Read More …

ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ ലോക്സഭയില്‍ ബഹളം

ന്യൂഡല്‍ഹി: ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ലോക്സഭയില്‍ തെലുങ്കുദേശം പാര്‍ട്ടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എംപിമാരുടെ പ്രതിഷേധം. തെലുങ്കുദേശം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്ബോഴാണ് ആന്ധ്രാ എം.പിമാര്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ആന്ധ്രക്ക് നീതി കിട്ടണമെന്ന് എം.പിമാര്‍ മുദ്രാവാക്യത്തിലൂടെ Read More …

മലപ്പുറം ജില്ലയിലെ ‘ഹംസ’ നാമധാരികളുടെ കൂട്ടായ്മ വരുന്നു

മലപ്പുറം: മലപ്പുറത്തെ ‘ഹംസ’മാരെല്ലാം ഒന്നിക്കുന്നു. മലപ്പുറത്ത് എത്ര ഹംസമാരുണ്ട് എന്ന ചോദ്യത്തിനുത്തരം ഈ മാസം അവസാനത്തോടെയറിയാം. ജില്ലയില്‍ ഹംസ നാമധാരികളുടെ സംഗമമാണ് ഈ മാസം അവസാനത്തോടെ നടക്കുന്നത്. ആദ്യമായാണ് ഒരേ നാമധാരികളുടെ ഒരുകൂട്ടായ്മ നടക്കുന്നത്. മലപ്പുറം ടൗണിലെ ആദ്യകാല വ്യാപാരിയും വ്യാപാരികളുടെ സംഘടനാ നേതാവുമായിരുന്ന ലൗലി ഹംസ ഹാജിയാണ് തന്റെ പേരുകാരുടെ സംഗമം ഒരുക്കാന്‍ നേതൃത്വം Read More …

മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരുക്ക്

കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ. വീട്ടുകാരും യശോദയോടൊപ്പമുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയാണ് ഉണ്ടായത്. കോട്ടചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം. യശോദയെ ചിറ്റഗോര്‍ഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ യശോദയ്ക്ക് ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചതായും രാജസ്ഥാന്‍ പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

സോളാര്‍ റിപ്പോര്‍ട്ട്: തിരുവഞ്ചൂരിന്റെ ഹരജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. കമീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് തിരുവഞ്ചൂര്‍ ഹരിജിയില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ചോദിച്ച Read More …