കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 2441 കോടി എം.എം മണി

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് 2441 കോടി കിട്ടാനുണ്ടെന്ന് മന്ത്രി എം.എം മണി നിയമസഭയില്‍ അറിയിച്ചു സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളുമാണ് കുടിശ്ശിക വരുത്തിയത്. ജല അതോറിറ്റി 1219.33 കോടിയാണ് കൊടുക്കാനുള്ളത്. 109.09കോടി സര്‍ക്കാര്‍ വകുപ്പുകളും 205.58 കോടി പൊതു മേഖലാ സ്ഥാപനങ്ങളും 550.28 കോടി സ്വകാര്യ സ്ഥാപനങ്ങളും കൊടുക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഐഎംഎ പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഐഎംഎയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വേറെ സ്ഥലമുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഐഎംഎയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പാലോട് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന.

ജഡ്ജി ലോയയുടെ മരണം: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

ദില്ലി: സിബിഐ കോടതി ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. എന്‍ഐഎ യിലെയും സിബിഐയിലെയും ഉദ്യോഗസ്ഥരെ ഒഴിവാക്കി അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാഷ്ട്രപതിക്ക് കൈമാറാനുള്ള മൂന്ന് പേജ് നിവേദനത്തില്‍ വിവിധ പ്രതിപക്ഷ നേതാക്കള്‍ ഒപ്പിട്ടു. സൊഹറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ Read More …

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ദൃശ്യങ്ങള്‍ നല്‍കില്ല,വിചാരണ ജില്ലാസെഷന്‍സ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാനാകില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി.

സെന്‍കുമാറിന്‍റെ കേസ്: ഹൈകോടതി ജഡ്ജി പിന്മാറി

കൊച്ചി: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരായ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കെമാല്‍പാഷയാണ് പിന്മാറിയത്. വ്യാജരേഖ ചമച്ച്‌ അര്‍ധവേതനം കൈപ്പറ്റി, കെ.എസ്.എഫ്.ഐ.ഡി.സിയില്‍ മാനദണ്ഡം മറികടന്നു വായ്പ അനുവദിച്ചു എന്നീ കേസികളിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാറാണ് കോടതിയെ സമീപിച്ചത്. കേസ് ഹൈകോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപര്യന്തം

പറവൂര്‍: ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ അച്ചനും മകനും ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി – രണ്ട് വിധിച്ചു.പെരുമ്ബടന്ന കൊട്ട കണക്കന്‍ പറമ്ബില്‍ രാജാമണി (56) മകന്‍ രാജേഷ് (28) എന്നിവരെയാണ് ജഡ്ജി എന്‍.വി.രാജു ശിക്ഷിച്ചത് .രാജാമണിയുടെ സഹോദരന്‍ മോഹനനാണ് കൊല്ലപ്പെട്ടത്. 2010 മാര്‍ച്ച്‌ ആറിനാണ് Read More …

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ തന്ത്രവുമായി അബുദാബി

അബുദാബി: റോഡിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ ഒരുങ്ങുകയാണ് അബുദാബി. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ടോള്‍ പിരിക്കാനാണ് തീരുമാനം. പദ്ധതി നടപ്പിലാക്കാന്‍ ഗതാഗത വകുപ്പിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ഇലക്‌ട്രോണിക് കാര്‍ഡുകള്‍ വഴി നികുതി ഈടാക്കാനാണ് നീക്കം. ഇതുവഴി കടന്നുപോകുന്ന Read More …

തായ്‌വാനില്‍ 6.4 തീവ്രതയുള്ള ഭൂചലനം; രണ്ട് പേര്‍ മരിച്ചു; വന്‍ നാശനഷ്ടം

തായ്പേയ്: തായ്വാനിന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയുള്ള ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തുറമുഖ നഗരമായ ഹുവാലിയനിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി വില്യം ലായ് പറഞ്ഞു. 114 പേര്‍ക്ക് ഇവിടെ പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില Read More …