‘തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗീതാനന്ദന്‍’ ;മുഖ്യമന്ത്രി

തിരുവനന്തപുരം: കലാമണ്ഡലം ഗീതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം തുള്ളല്‍ കലയെ ജനകീയമാക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ കലാകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.33 വര്‍ഷം കലാമണ്ഡലം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം തുള്ളല്‍ കലയില്‍ നൂറുകണക്കിന് കലാകാരന്മാരെ വളര്‍ത്തിയെടുത്തു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലേറെ വേദികളില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കലാരംഗത്തിന് വലിയ നഷ്ടമാണ്. Read More …

രാജ്യത്തുടനീളം 5ജി നെറ്റ് വര്‍ക്ക് കൊണ്ടു വരാനുള്ള പദ്ധതിയുമായി അമേരിക്ക

മികച്ച ടെക്നോളജി അപ്ഡേറ്റിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാക്കിംഗ് നീക്കങ്ങള്‍ക്കു തടയിടാനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുമെന്ന് അമേരിക്ക വ്യക്തമാക്കി. രാജ്യത്തുടനീളം അതിവേഗ 5ജി നെറ്റ് വര്‍ക്ക് കൊണ്ടു വരിക എന്നതാണ് പ്രധാനമായും അമേരിക്ക ലക്ഷ്യം വെയ്ക്കുന്നത്. അതിവേഗ 5ജി വയര്‍ലെസ്റ്റ് നെറ്റ് വര്‍ക്ക് വഴി ഫോണ്‍ ചോര്‍ത്തല്‍ അവസാനിപ്പിക്കാനാണു നീക്കമെന്നും, ഇത്തരമൊരു നീക്കം താഴേത്തട്ടില്‍ നിന്ന് Read More …

യുഎഇയിലെ ഏറ്റവും ഒടുവിലത്തെ പെട്രോള്‍-ഡീസല്‍ വില ഇങ്ങനെ

ദുബായ് : ഫെബ്രുവരി മുതല്‍ യു എ യില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഊര്‍ജ്ജ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. അഞ്ചു ശതമാനം വാറ്റ് കൂടി ഉള്‍പ്പെടുത്തിയ വില വിവരമാണ് മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. ഇതനുസരിച്ച്‌ പെട്രോള്‍ സൂപ്പര്‍ 98ന്റെ വില ലിറ്ററിന് 2.24 ദിര്‍ഹത്തില്‍ നിന്ന് 2.36 ദിര്‍ഹമായി ഉയര്‍ന്നു. പുതിയ മാറ്റം അനുസരിച്ച്‌, Read More …

ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച

തൃശൂര്‍: ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി ജുവലറിയിലാണ് കവര്‍ച്ച നടന്നത്. 20 കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു- യുവതിയുടെ വീടിനു മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട : നിരന്തരമായി വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മെക്കൊഴൂര്‍ സ്വദേശി അജിത് കുമാറിനെയാണ് (29) ഇന്നലെ രാവിലെ ഇളപ്പുങ്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീടിന്റെ മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അജിത് എത്തിയതെന്ന് കരുതുന്ന കാര്‍ വീടിന് സമീപമുള്ള റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ നിരന്തരം വിവാഹാഭ്യര്ഥനയുമായി യുവാവ് ശല്യം Read More …

ഗുണ്ടല്‍പേട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ മരിച്ചു

കോഴിക്കോട്: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ സിജുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് ഡിവൈഡറില്‍ ഇടിച്ച്‌ അപകടമുണ്ടായത്.

ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ധാര്‍മികമായി ശരിയല്ല: കുമ്മനം

കാസര്‍കോട്: എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം വീണ്ടും മന്ത്രിയാകാന്‍ തയ്യാറെടുക്കുന്നതെന്നും ഇത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ ബി.ജെ.പി യില്‍ തുടങ്ങിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് Read More …

അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗത്തില്‍ ആറ് മടങ്ങ് വര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്തെ 15നും 45നും ഇടയിലുള്ള അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനയുണ്ടായതായി 2015- 16ലെ ദേശീയ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു വര്‍ഷം മുന്പ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം രണ്ട് ശതമാനം ആയിരുന്നത് ഇപ്പോള്‍ 12 ശതമാനമായാണ് ഉയര്‍ന്നത്. 20നും 24നും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഗര്‍ഭനിരോധന ഉറകള്‍ കൂടുതലായി Read More …