‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം

ബെംഗളൂരു: വിവാദ ബോളിവുഡ് ചിത്രം ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. വ്യാഴാഴ്ച രാത്രി ബലഗാവിയിലെ പ്രകാശ് തിയറ്ററില്‍ നിന്ന് സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്കു പരുക്കേറ്റു. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ, പത്മാവത് സിനിമക്കെതിരെ കേരളത്തിലും ഉടന്‍ Read More …

മുത്തലാഖിന് മഹല്ലിന്റെ കൂട്ട്; യുവതിയും മക്കളും പള്ളിക്ക് മുന്നില്‍ സത്യാഗ്രഹം

ആലപ്പുഴ: മുത്തലാഖിന് കൂട്ടുനിന്നെന്നാരോപിച്ച് യുവതിയും മക്കളും പള്ളിക്ക് മുന്നില്‍ സത്യഗ്രഹം ആരംഭിച്ചു. തുറവൂര്‍ കോട്ടയ്ക്കല്‍ ഹൗസില്‍ (ഷെരീഫ മന്‍സില്‍) ഷറീഫയുടെ മകള്‍ നിഷയാണ് കുട്ടികളെയും കൂട്ടി വടക്കനാര്യാട് മഹല്ലിന് മുന്നില്‍ സത്യഗ്രഹം തുടങ്ങിയത്. നോര്‍ത്ത് ആര്യാട് ഹിദായത്ത് മന്‍സിലില്‍ എസ് ഷിഹാബുമായി 2005 ആഗസ്ത് 21നാണ് നിഷ മതാചാരപ്രകാരം വിവാഹിതയായത്. പതിനൊന്ന് വയസുള്ള ഒരു പെണ്‍കുട്ടിയും Read More …

കരിപ്പൂര്‍ റണ്‍വേ: വിമാനത്താവളതോറിറ്റിക്കും ആശയക്കുഴപ്പം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണത്തിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവള അതോറിറ്റിയില്‍ ആശയക്കുഴപ്പം. റണ്‍വേ നവീകരണത്തിനായി ഉദ്ദേശിക്കുന്ന 286 ഏക്കര്‍ ഭൂമിയുടെ കാര്യത്തിലാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതെന്ന് എയര്‍പോര്‍ട് ഡയരക്ടര്‍ ജെ ടി രാധാകൃഷ്ണ പറഞ്ഞു. റണ്‍വേയ്ക്കായി ഉദ്ദേശിക്കുന്ന സ്ഥലത്ത് 100 ഏക്കര്‍ നികത്തിയെടുക്കാന്‍തന്നെ 1000 കോടിയ്ക്കുമേല്‍ ചെലവുവരും. ഇത്രയും വലിയ തുക കണ്ടെത്തുന്നത് പ്രായോഗികമാണോ Read More …

രാജ്പഥില്‍ കയ്യടി നേടിയത് പെണ്‍കരുത്ത്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കരുത്തും പ്രൗഡിയും വൈവിധ്യവും വിളിച്ചോതിയ റിപ്പബ്ലിക് ദിന പരേഡില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ച് ബി.എസ്.എഫിലെ വനിത അംഗങ്ങള്‍ കയ്യടി നേടി. സീമാഭവാനി എന്ന പേരില്‍ അറിയപ്പെടുന്ന ബി.എസ്.എഫിലെ ഡെയര്‍ഡെവിള്‍ സംഘമാണ് ബൈക്കില്‍ സാഹസികപ്രകടനം കാഴ്ച വച്ചത്. കുതിച്ച് പാഞ്ഞെത്തുന്ന ബുള്ളറ്റില്‍ നില തെറ്റാതെ നിന്ന് സല്യൂട്ട് ചെയ്ത ബി.എസ്.എഫ് വനിത കേഡറ്റിനെ Read More …

ഇന്ത്യയും മോഡിയും പ്രധാന ശത്രുക്കളെന്ന് ജെയ്‌ഷെ മുഹമ്മദ്

ഇസ്ലാമാബാദ്: ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണ് പ്രധാന ശത്രുക്കളെന്ന് പാകിസ്താന്‍ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപക നേതാവ് മൗലാന മസൂദ് അസറിന്റെ സഹോദന്‍ മൗലാന തല്‍ഹ സയ്ഫ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. സിന്ധ് ലര്‍ഖാനയില്‍ നടന്ന റാലിക്കിടെയായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യയാണ് ജെയ്‌ഷെ മുഹമ്മദിന്റെ മുഖ്യശത്രു. പ്രധാനമന്ത്രി മോഡിയാണ് മൗലാന Read More …

മാധ്യമങ്ങളുടെ ആരോപണം ദുരുദ്ദേശപരമെന്ന് കോടിയേരി

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെയും തന്റെ പാര്‍ട്ടിക്കെതിരെയും ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു കേസും ഇന്ത്യയില്‍ ഒരിടത്തും നിലവില്‍ ഇല്ല. തന്റെ പേരില്‍ ദുബായിലും Read More …

സീബ്രാ ലൈനില്‍ മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു

പാറപ്പുറം: പൊതുനിരത്തിലെ സീബ്രാ ലൈന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്റ് അടിച്ചു. തയ്യാല വൈലത്തൂര്‍ റോഡിലെ പാപ്പുറത്താണ് സംഭവം. പ്രദേശത്തെ യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായാണ് പച്ച പെയ്ന്റ് അടിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പച്ച പെയ്ന്റ് മാറ്റി വെള്ളയടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സീബ്രാ ലൈനില്‍ പച്ച അടിച്ചത്. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. നാട്ടുകാരും Read More …

ദേവസ്വം ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്പ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എന്നാല്‍ ഗുരുവായൂര്‍, കൂടല്‍മാണിക്യം, കൊച്ചി എന്നീ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാണെന്നും Read More …