കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പട്ടിണി കിടന്ന് നരകിക്കുമ്പോള്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പം; തിരുവഞ്ചൂര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പട്ടിണി കിടന്ന് നരകിക്കുമ്പോള്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് സംശയമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പത്ത് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്‌തെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങുന്നതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി വരുന്ന സാഹചര്യത്തിലാണ് തിരുവഞ്ചൂരിന്റെ പ്രസ്താവന.

പത്മാവതിന് മലേഷ്യയില്‍ വിലക്ക്, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച്‌

വിവാദ ബോളിവുഡ് ചിത്രം പത്മാവതിന് മലേഷ്യയിലും വിലക്ക്. ചിത്രം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി. മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പത്മാവത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ അപ്പീല്‍ Read More …

കൃഷ്ണഗിരിയില്‍ വാഹനാപകടം, മലയാളി ഗൈനക്കോളജിസ്റ്റടക്കം മൂന്ന് മരണം

ബംഗളൂരു: കര്‍ണാട-തമിഴ്നാട് അതിര്‍ത്തിയുണ്ടായ കാറപകടത്തില്‍ മലയാളി ഡോക്ടറടക്കം മൂന്നു മരണം. ഡോക്ടറൊപ്പം മരിച്ച ഒരാള്‍ ഇവരുടെ ഭര്‍ത്താവാണ്. മറ്റൊന്ന് ഡ്രൈവറാണ്. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡോക്ടര്‍ അംബുജം, ഭര്‍ത്താവ് വി രാജചന്ദ്രന്‍, എന്നിവരാണ് മരിച്ചത്. ഇവര്‍ തലശ്ശേരി സ്വദേശികളാണ്. പുലര്‍ച്ചെ നാലുമണിയോടെയാണ് Read More …

ഡല്‍ഹിയില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: എട്ടുമാസം പ്രായുമുള്ള പെണ്‍കുഞ്ഞിനെ 28കാരനായ ബന്ധു ബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനത്തു തന്നെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പൂര്‍ ബസതി മേഖലയിലാണ് സംഭവം. ആക്രമണത്തിന് ഇരയായ കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണുള്ളത്. ഞായറാഴ്ചയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ അച്ഛന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജോലിക്കായി പോയ ശേഷം അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന കസിന്‍ ആണ് കുട്ടിയോട് Read More …

ചെങ്ങന്നൂര്‍ ബിജെപിയ്ക്ക് അനുകൂലമാകുമെന്ന് കുമ്മനം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. പെന്‍ഷന്‍ ബാധ്യത തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെ വിശ്വസിക്കാനാകുമെന്നും, ധനമന്ത്രി സഭയില്‍ എത്താതിരുന്നത് മനപൂര്‍വ്വമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, അടിയന്തിര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.

എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ മക്കാവെ രാജിവെച്ചു ; രാജിയില്‍ പങ്കില്ലെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍ : എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ മക്കാവെ രാജിവെച്ചു. ആന്‍ഡ്രൂ മക്കാവെ നിലപാടുകളില്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചതിന് ശേഷമാണ് മക്കാവെ രാജി വെച്ചത്. എന്നാല്‍ രാജിക്ക് പിന്നില്‍ ട്രംപിന് പങ്കില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ആന്‍ഡ്രു മക്കാവെ ഹിലരി ക്ലിന്റണിനോട് താത്പര്യം കാണിക്കുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്. Read More …

തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: മലപ്പുറം തിരൂര്‍ ഉണ്യാലില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാല്‍ കമ്മുട്ടകത്ത് നിഷാറിനാണ് പരിക്കേറ്റത്. ഇയാളെ കോഴികോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.