എരുമേലി പേട്ടതുള്ളല്‍: കാഞ്ഞിരപ്പള്ളി താലൂക്കില്‍ വ്യാഴാഴ്ച അവധി
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് എരുമേലിയില്‍ പേട്ടതുള്ളല്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി. അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.
