കോഴിക്കോട് ജില്ലാ ലീഗുകള്‍ക്ക് നാളെ മുതല്‍ തുടക്കം

കോഴിക്കോട് ജില്ലാ ലീഗ് ഡിവിഷനുകള്‍ക്ക് നാളെ മുതല്‍ തുടക്കം. നാളെ ഇ ഡിവിഷന്‍ ആരംഭിക്കുന്നതോടെ ഡിവിഷനുകള്‍ക്ക് ആരംഭമാകും. ഫറൂഖ് കോളേജ് ഗ്രൗണ്ടിലാണ് ഇ ഡിവിഷന്‍ മത്സരങ്ങള്‍ നടക്കുന്നത്. ഡി ഡിവിഷന്‍ മത്സരങ്ങള്‍ ജനുവരി 16മുതലും, സി ഡിവിഷന്‍ മത്സരങ്ങള്‍ ജനുവരി 20 മുതലും, ബി ഡിവിഷന്‍ ഫെബ്രുവരി 5 മുതലും, എ ഡിവിഷന്‍ ഫെബ്രുവരി 18ആം Read More …

സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. തീയേറ്ററുകളില്‍ വേണമെങ്കില്‍ ദേശീയ ഗാനം കേള്‍പ്പിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. 2016 നവംബറിലെ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2016 നവംബര്‍ 30 Read More …

ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകെര്‍നാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടയിലാണ് വെടിവെയ്പ് ഉണ്ടായത്. അതേതുടര്‍ന്ന് സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ ശ്രമം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അപ്പീലുകള്‍ അനുവദിക്കുന്നതിന് മുന്‍പ് സര്‍ക്കാറിന്റെ ഭാഗവും കേള്‍ക്കണം. അടുത്ത വര്‍ഷം തന്നെ നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി

കൊച്ചി: ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളായ മന്‍സീദിന്റെയും സഹ്വാനന്റെയും മൊഴി. ഷെഫിനെ അടുത്തറിയാമെന്ന് ഇവര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്നും മൊഴി നല്‍കി. ഹാദിയ കേസിലെ എന്‍ഐഎയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഇവരുടെ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം Read More …

സോളാര്‍ തുടരന്വേഷണം: ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സോളാര്‍ കേസില്‍ തന്നെ ഒരാള്‍ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അന്വേഷി ക്കണമെന്നായിരുന്നു പരാതി.

സൗദിയില്‍ സ്‌റ്റേഡിയത്തില്‍ ഇനി സത്രീകളും; നിയമങ്ങള്‍ പൊളിച്ചെഴുതി സൗദി

സ്ത്രീ​ക​ള്‍​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്ക് അയവുവരുത്തി സൗ​ദി ഭ​ര​ണ​കൂ​ടം. രാജ്യത്തെ ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യ​ങ്ങളില്‍ സ്ത്രീ​ക​ള്‍ക്ക് പ്രവേശനം നല്‍കാനണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമങ്ങളില്‍ മാറ്റം വരുന്നതിന്റെ ഭാഗമായി ഈ ​മാ​സം 12ന് റി​യാ​ദി​ല്‍ നടക്കുന്ന അ​ല്‍ അ​ഹ്ലി – അ​ല്‍ ബാ​റ്റി​ന്‍ ക്ല​ബ്ബു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​ന്‍ സ്ത്രീ​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന് സൗ​ദി വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ലൂടെ വ്യക്തമാക്കി. റി​യാ​ദന് Read More …

നിലമ്പൂരിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി മൂന്ന് മരണം

മലപ്പുറം നിലമ്പൂർ വഴിക്കടവിനടുത്ത് വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാർഥികളാണ് മരിച്ചത്.   അപകടത്തിൽ ചില നാട്ടുകാർക്കും പരിക്കേറ്റു. കർണാടകയിൽനിന്നും കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പരിക്കേറ്റവരെ കോഴിക്കോട് Read More …