അയ്യപ്പഭക്തരെ വിരട്ടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണം തട്ടി, ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം, മുപ്പതിനായിരം പിരിച്ച്‌ നല്‍കി ആന്ധ്രയില്‍ നിന്നുള്ള ഭക്തര്‍

പമ്ബ : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട ശേഷം ഒത്തുതീര്‍പ്പ് നടത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണംതട്ടിയെന്ന് ആക്ഷേപം. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 30,000 രൂപയ്ക്ക് വഴങ്ങി പരാതി പിന്‍വലിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പമ്ബ ഹില്‍ടോപ്പില്‍ ബസില്‍ യാത്രക്കാരെ കയറ്റുന്നതിന്റെ പേരില്‍ Read More …

പള്ളിയില്‍ ബോംബാക്രമണം: ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഞായറാഴ്ച പ്രൊട്ടസ്റ്റന്‍റ് പള്ളിയില്‍ നടന്ന ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഉഗാണ്ടയുടെ അതിര്‍ത്തിയിലുള്ള കിഴക്കന്‍ കോംഗോ പട്ടണമായ കാസിന്ദിയിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനം ഫ്രാന്‍സിസ് മാര്‍പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് പോകാനിരിക്കെയാണ് Read More …

തരൂരിനെ ഒതുക്കാന്‍ മുക്കൂട്ട്‌ മുന്നണി ; എ ഗ്രൂപ്പിലെ ഒരുവിഭാഗം ഒഴികെയുള്ളവര്‍ വൈര്യംമറന്ന്‌ ഒന്നിക്കുന്നു

ശശി തരൂരിനെ ഒതുക്കാന്‍ ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കെപിസിസി നേതാക്കളില്‍ ധാരണ. എ ഗ്രൂപ്പിലെ ഒരുവിഭാഗം ഒഴികെയുള്ളവരാണ് വൈര്യംമറന്ന് ഒന്നിക്കാന്‍ തീരുമാനിച്ചത്. കെ മുരളീധരന്റെ തരൂരിനെതിരായ പ്രത്യക്ഷ നിലപാട് ഇതിന്റെ ഭാഗമാണ്. ഫെബ്രുവരിയില്‍ ചേരുന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് 12 നാമനിര്‍ദേശം ഉണ്ടാകും. നിലവില്‍ കേരളത്തില്‍നിന്ന് എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, Read More …

പെട്ടികിട്ടി; പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതിയില്‍

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് ഇന്ന് ഹൈക്കോടതിയില്‍. വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. മലപ്പുറം ജില്ലാ കളക്ടര്‍ രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ബാലറ്റ് പെട്ടികള്‍ മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസിലെത്തിയതില്‍ വിശദമായ അന്വേഷണം വേണമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിലിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ Read More …

മലയാളികള്‍ക്ക് ആശ്വാസം; യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

യുഎയില്‍ ഇനി തണുപ്പ് കാലമാണ്. ശൈത്യകാല സീസണ്‍ ആരംഭിച്ചതോടെ വിമാന ടിക്കറ്റിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക്് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള അറിയിപ്പ്. പുതിയ ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളെ അപേക്ഷിച്ച്‌ മസ്‌കറ്റ്-കോഴിക്കോട് സെക്ടറില്‍ ടിക്കറ്റ് നിരക്ക് കൂടുതല്‍ Read More …

‘രാഹുല്‍ ഗാന്ധീ, താങ്കളെ ജയിപ്പിക്കാന്‍ വോട്ടു തരുന്നത് ആനയും കടുവയുമല്ല; മനുഷ്യരാണെന്ന് മറക്കരുത്’

വയനാട്: നാഗര്‍ഹോള കടുവാ സങ്കേതത്തില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വയനാടിന്റെ കാര്യം ഓര്‍മിച്ച്‌ കര്‍ഷക സംഘടനയായ കിഫ (കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍). കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം ഏഴില്‍ അധികം വളര്‍ത്തുമൃഗങ്ങളെയാണ് വയനാട്ടില്‍ കടുവ കൊന്നുകളഞ്ഞതെന്നും കിഫ ചൂണ്ടിക്കാട്ടി. ആനയും കടുവയും Read More …

യെതി വിമാനാപകടം; മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കള്‍ നേപ്പാളിലേക്ക് പോകും

കാഠ്മണ്ഡു: യെതി വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കള്‍ നേപ്പാളിലേക്ക് പുറപ്പെട്ടും. ‌ തങ്ങളെ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് കൊ ണ്ടുപോകാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വിമാനാപകടത്തില്‍ മരിച്ചവരില്‍ ഒരാളായ അനില്‍ കുമാര്‍ രാജ്ഭറിന്‍റെ പിതാവ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഒന്‍പത് കുടുംബാംഗങ്ങളും നേപ്പാളിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ ഡിഎന്‍എ പരിശോധന Read More …

പത്തൊന്‍പതുകാരി ഗര്‍ഭിണിയായത് ഉറ്റ ബന്ധുവില്‍ നിന്ന്; ആരുമറിയാതെ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ എറിഞ്ഞുകൊന്നു

മുംബയ്: കുഞ്ഞിനെ ഫ്ലാറ്റില്‍ നിന്ന് എറിഞ്ഞുകൊന്ന പത്തൊന്‍പതുകാരിയായ മാതാവ് പിടിയില്‍. പെണ്‍കുട്ടി അവിവാഹിതയാണ്. മഹാരാഷ്ട്രയിലെ നവി മുംബയിലാണ് സംഭവം. പെണ്‍കുട്ടി ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ശുചിമുറിയിലെ ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. യവാത്മല്‍ സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ എട്ട് മാസമായി അമ്മായിക്കൊപ്പം നവി മുംബയിലായിരുന്നു താമസം. ഉറ്റബന്ധുവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. Read More …