ബജറ്റ് പണിപ്പുരയില്‍; വരുമാന വര്‍ധനക്ക് കടുത്ത നടപടികള്‍ വരും

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരവെ, ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ വിഭവസമാഹരണത്തിന് കടുത്ത നടപടികള്‍ വന്നേക്കും. കേന്ദ്രത്തില്‍നിന്ന് ലഭിച്ചിരുന്ന പണത്തില്‍ കുറവ് വന്നതും ബജറ്റിന് പുറത്തുള്ള കടമെടുപ്പിന് തടസ്സം നില്‍ക്കുന്നതും ട്രഷറിയെ ഞെരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് അധികാരമുള്ള നികുതികളിലും നികുതിയേതര വരുമാനങ്ങളിലും മാറ്റംവരുത്തി അധിക വിഭവ സമാഹരണ നടപടികള്‍ പ്രതീക്ഷിക്കുന്നു. ഏറെ നാളായി നിലനില്‍ക്കുന്ന Read More …

അമ്ബലത്തില്‍ പോയിട്ടല്ല തൊഴണം എന്ന് പറയേണ്ടത് ; അമലാപോള്‍ ആചാരം അംഗീകരിക്കണമെന്ന് കെ.പി. ശശികല

കൊച്ചി: ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്ക് അനുസരിച്ച്‌ പെരുമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് സംസ്ഥാന ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികല. നടി അമലാപോളിന് എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവാദം നിഷേധിച്ച വിഷയത്തിലായിരുന്നു പ്രതികരണം. അമലാപോള്‍ ആചാരത്തെ മാനിക്കാന്‍ തയ്യാറാകണമായിരുന്നു എന്നും പറഞ്ഞു. ഈ വിഷയത്തില്‍ അഭിപ്രായം തേടിയ ഒരു ചാനലിനോടായിരുന്നു പ്രതികരണം. ആചാരം അനുസരിച്ചേ ക്ഷേത്രം Read More …

രണ്ട് എന്‍ജിനില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായി; ഒറ്റ എന്‍ജിനില്‍ വിമാനമിറക്കി പൈലറ്റ്

സിഡ്നി: 145 യാത്രക്കാരുമായി പറന്ന കാന്‍റ്വാസ് വിമാനം ഒറ്റ എന്‍ജിനില്‍ സുരക്ഷിതമായി ഇറങ്ങി. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍നിന്നു പോയ വിമാനമാണു സിഡ്നി വിമാനത്താവളത്തില്‍ ഇറങ്ങിയത്. 3.5 മണിക്കൂറാണ് ഓക്‌ലന്‍ഡില്‍നിന്നു സിഡ്നിയിലേക്കുള്ള യാത്രാസമയം. എന്നാല്‍ സിഡ്നിയില്‍ ഇറങ്ങാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ബോയിംഗ് 737-838 വിമാനത്തിന്‍റെ ഒരു എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായി. ഇതേത്തുടര്‍ന്നു വിമാനത്തില്‍നിന്ന് അടിയന്തര സാഹചര്യങ്ങളില്‍ നല്‍കാറുള്ള മേയ്ഡേ Read More …

എംഎ ബേബി‍ക്ക് പിന്നാലെ അടൂരിനെ പിന്തുണച്ച്‌ പിണറായി വിജയന്‍

തിരുവനന്തപുരം: കെ.ആര്‍.നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ച ഇടത് യുവതുര്‍ക്കികളായ ആഷിഖ് അബു, രാജീവ് രവി, മഹേഷ് നാരായണന്‍ എന്നിവര്‍ക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം എംഎ ബേബിയുടെ പിന്തുണച്ചതിന് പിന്നാലെ പിണറായി വിജയന്‍ കൂടി അടൂരിനെ പിന്തുണച്ചതോടെ യുവതുര്‍ക്കികളും അവരുടെ സമരവും ഇല്ലാതാകും. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കെ.ആര്‍.നാരയണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ Read More …

ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്; രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം യാത്ര ശ്രീനഗറില്‍ എത്തുമ്ബോള്‍ രാഹുലിനൊപ്പം നടക്കുന്നവരുടെ എണ്ണം പരിമിതപ്പടെുത്താനും സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സുരക്ഷ Read More …

റെക്കോര്‍ഡ് നിരക്ക് തുടരുന്നു; മാറ്റമില്ലാതെ ഉയര്‍ന്ന് തന്നെ സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് നിരക്ക് തുടരുന്നു. തുടര്‍ച്ചയായ വര്‍ധനവിനിടെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5220 രൂപയിലും 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 41760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും തിങ്കളാഴ്ച സംസ്ഥാനത്ത് വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ Read More …

അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ; മുഖ്യമന്ത്രി

അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്ത് വലിയ പ്രശ്നങ്ങള്‍ സര്‍വീസ് മേഖലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സര്‍വ്വീസ് മേഖലയിലെ ജീവനക്കാരേയും പൊതു ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിലെ സിവില്‍ Read More …

ശബരിമലയില്‍ ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയില്‍ ശ്രീകോവിലിനു മുന്നില്‍ തൊഴാന്‍ നിന്ന ഭക്തരെ ദേവസ്വം ഗാര്‍ഡ് പിടിച്ചു തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരെ പിടിച്ചു തള്ളാന്‍ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോര്‍ഡിനോട് ക്ഷോഭത്തോടെ കോടതി ചോദിച്ചു. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നു ചോദിച്ച കോടതി മറ്റുപലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. സംഭവം Read More …