കടുവ ആക്രമണം; കര്‍ഷകന്‍റെ മരണത്തില്‍ നടുങ്ങി നാട്

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ പുതുശ്ശേരി നരിക്കുന്ന് പള്ളിപറമ്ബില്‍ തോമസ് മരണത്തിനു കീഴടങ്ങി. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഹര്‍ത്താല്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങളാണ് ജില്ലയില്‍. കൃഷിയിടത്തില്‍ കടുവയെ കണ്ടതായി പ്രചരിച്ച വാര്‍ത്ത തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി നരിക്കുന്ന് വെള്ളാരംകുന്ന് പ്രദേശത്തുകാര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് തോമസ് എന്ന സാലുവിന് ആക്രമണത്തില്‍ പരുക്കേറ്റതോടെ വാര്‍ത്ത Read More …

കഞ്ചാവ് വില്പന: മംഗളൂരുവില്‍ ഡോക്‌ടര്‍മാരും വിദ്യാര്‍ഥിനികളുമുള്‍പ്പെടെ 13 പേര്‍ പിടിയില്‍

മംഗളൂരു: ഫ്‌ളാറ്റില്‍ കഞ്ചാവ് ശേഖരിച്ച്‌ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത ഡോക്‌ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥിനികളുമുള്‍പ്പെടെ 13 പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബണ്ട്‌സ് ഹോസ്റ്റല്‍ പരിസരത്തെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മംഗളൂരുവില്‍ ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥിയും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനുമായ നീല്‍ കിഷോരിലാല്‍ രാംജി ഷാ (38)യെ ഞായറാഴ്ച Read More …

കേരളത്തില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍

പുതുവര്‍ഷത്തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്കു മുകളില്‍ എന്ന നിലയിലായിരുന്നു ആരംഭം. ഈ മാസം പകുതിയോടടുക്കുമ്ബോള്‍, സ്വര്‍ണവില മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നു. ജനുവരി 13ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപ നല്‍കണം. ഈ മാസം ഒന്‍പതിന് ഇതേ നിരക്കില്‍ തന്നെയാണ് സ്വര്‍ണവില്‍പ്പന നടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലും Read More …

വയനാട്ടില്‍ രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മാനന്തവാടി: വയനാട്ടില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടു പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നലെ മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളാരംകുന്നില്‍ കര്‍ഷകനായ തോമസ് (സാലു-50) കടുവയുടെ ആക്രണത്തില്‍ മരിച്ചിരുന്നു.

ഇരുപതോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി ഫൈസല്‍

 ഇരുപതോളം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലാണ് (52) പിടിയിലായത്. തളിപ്പറമ്ബ് പൊലീസാണ് അദ്ധ്യാപകനെ പിടികൂടിയത്. പഠിപ്പിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍ കൗണ്‍സിലറോടാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലറും സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.ഇരുപതോളം Read More …

ഇന്ത്യയിലെ വിഐപി സംസ്‌കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതില്‍ പ്രതികരിച്ച്‌ സ്മൃതി ഇറാനി

ഡല്‍ഹി: രാജ്യത്ത് വിഐപി സംസ്‌കാരത്തിന്റെ അന്ത്യമായതായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഉന്നത ഭരണഘടനാ പദവികളിലും ന്യൂനപക്ഷ മന്ത്രാലയത്തിലും ഉള്ളവര്‍ക്ക് ലഭ്യമായിരുന്ന ഹജ്ജ് ക്വാട്ട റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച്‌ സംസാരിക്കവെയാണ് സ്‌മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്വന്തം ക്വാട്ട ഉപേക്ഷിക്കുന്നത് രാജ്യത്ത് വിഐപി സംസ്‌കാരം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. നേരത്തെ, മന്ത്രിയുമായി Read More …

ആഢംബര ജീവിതത്തിന് പണം തികയാതെ വന്നതോടെ മയക്കുമരുന്ന് വില്‍പന നടത്തിയ യുവതി പിടിയില്‍

കൊച്ചി: മയക്കുമരുന്ന് വില്‍പന നടത്തിയ 20കാരി അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് (20) കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്.ആഢംബര ജീവിതത്തിനുള്ള പണം തികയാതെ വന്നതോടെ മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു. നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയുമായാണ് ബ്ലൈയ്‌സി പിടിയിലായത്. കൊച്ചിയില്‍ ഏവിയേഷന്‍ പഠിക്കാനെത്തിയതായിരുന്നു പിടിയിലായ ബ്ലയ്സി. Read More …

ഉച്ചയ്ക്ക് മുങ്ങിയാല്‍ നടപടി; ജോലി സമയം പാലിക്കാത്ത ഡോക്ടര്‍മാരെ കണ്ടെത്താന്‍ ഓഡിറ്റിംഗ്

ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ നടപടിയുമായി ആരോഗ്യവകുപ്പ്. ജോലിസമയം പാലിക്കാത്തവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ആഭ്യന്തര ഓഡിറ്റ് തുടങ്ങി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഓഡിറ്റ് ആരംഭിച്ചത്. ഈ മാസം ഒന്ന് മുതല്‍ 15 വരെയുള്ള തിയതികളിലെ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഓരോ ദിവസത്തേയും വര്‍ക്ക് റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ക്ക് കൈമാറണം. മെഡിക്കല്‍ കോളേജ് Read More …