ഡിസംബറിനു ശേഷം ചില ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ലഭിക്കില്ല

വാട്ട്‌സ് ആപ്പ് ഡിസംബറിനു ശേഷം ചില സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ .വാട്ട്‌സ് ആപ്പ് ഡിസംബറിന് ശേഷം ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ക്ക് മുമ്ബുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് നിര്‍ത്തലാക്കുന്നത് എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് .   അതുകൂടാതെ നോക്കിയയുടെ പഴയ ചില മോഡലുകളിലും വാട്ട്‌സ് Read More …

ചുരത്തിലെ കുഴിയില്‍ ഇറങ്ങിക്കിടന്നും പ്രതിഷേധം

താമരശേരി: ചുരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ യൂത്ത് ഫോഴ്‌സ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കുഴിയടച്ചു. മൂന്നാം നളവിലെ കുഴിയില്‍ വായ്മൂടിക്കെട്ടി കിടന്നാണ് പ്രതീകാത്മകമായി കുഴി അടച്ചത്. ‘ഞാന്‍ മരിച്ചതല്ല, എന്നെ ചിലര്‍ കൊന്നതാണ്’ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഉസ്മാന്‍ ചാത്തന്‍പാറ പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഹിദ് കുട്ടമ്ബൂര്‍ അധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ് വയനാട് ജില്ലാ Read More …

ഫഹദിന്റെ പുതുച്ചേരി കാര്‍ രജിസ്‌ട്രേഷന്‍ : ഡീലര്‍മാരും പ്രതികളാകും

കൊച്ചി: നടന്‍ ഫഹദ് ഫാസിലിന്റെ ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും രണ്ട് കാറുകളാണ് ഫഹദ് ഫാസില്‍ വാങ്ങിയിരുന്നത്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടെ എത്തിച്ച് തരുന്നതിന് ഡീലര്‍മാര്‍ മുന്നോട്ടുവച്ച പാക്കേജ് താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്. Read More …

മോസ്‌കോ: മോസ്‌കോയില്‍ നിയന്ത്രണം വിട്ട് ബസ് ഭൂഗര്‍ഭപാതയില്‍ ഇടിച്ചുകയറി അപകടം

മോസ്‌കോ: മോസ്‌കോയില്‍ നിയന്ത്രണം വിട്ട് ബസ് ഭൂഗര്‍ഭപാതയില്‍ ഇടിച്ചുകയറി അപകടം . അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചരാവിലെയാണ് അപകടം നടന്നത്. ഭൂഗര്‍ഭപാതയുടെ പടികളിലേയ്ക്കാണ് ബസ് ഇടിച്ചു കയറിയത്. ബസിന്റെ യന്ത്രതകരാര്‍ കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തെ തുടര്‍ന്ന് എല്ലാ Read More …

ഗള്‍ഫിലെ വിവാഹമോചന കേസുകളില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശരാജ്യങ്ങളിലെ കോടതിവിധികള്‍ക്ക് ഇന്ത്യയിലും നിയമസാധുതയുള്ളത് വിവാഹമോചനത്തിന് ഗള്‍ഫ് കോടതികളെ സമീപിക്കുന്ന പ്രവണതയ്ക്കും വഴിവയ്ക്കുന്നു. പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് വിവാഹമോചന കേസുകളുടെ കാര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഗള്‍ഫില്‍ ഒട്ടും പിറകിലല്ലെന്നതാണ്. ഓണ്‍ലൈന്‍ മുഖേന കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും നടപടിക്രമങ്ങളിലെ വേഗതയും കാരണം Read More …

പൊലീസ് കൂടുതല്‍ ജനസൗഹൃദപരമാവണം: മുഖ്യമന്ത്രി

പ്രായമായവര്‍ ഒറ്റപ്പെട്ട് താമസിക്കുന്ന വീടുകള്‍ക്ക്‌പൊലീസിന്റെ നിരീക്ഷണവും സംരക്ഷണവുമുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വീടുകളില്‍ ഇടയ്ക്ക് എത്തുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്യും. സംസ്ഥാനത്താകെ പൊലീസിനെ ജനമൈത്രി പൊലീസ് ആക്കുകയാണ്. എല്ലാസ്റ്റേഷനുകളിലും വനിതപൊലീസുണ്ടാവുമെന്നും എല്ലാപഞ്ചായത്ത് അതിര്‍ത്തിയിലും പൊലീസ് ഉദ്യോഗസ്ഥ കൃത്യമായെത്തി വനിതകളില്‍ നിന്ന് പരാതി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വീസിലിരിക്കെ മരിച്ച സിവില്‍പൊലീസ് ഓഫീസര്‍ എം സുനില്‍കുമാറിന്റെ Read More …

മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്ത്

മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സിലില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന Read More …

ന്യൂഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി : തലസഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിന് ഇരയായി.   ടാക്‌സി ഡ്രൈവറും സഹയാത്രികനും ചേര്‍ന്നാണ് യുവതിടെ പീഡിപ്പിച്ചത്. ഗുരുഗ്രാമിലെ മാളില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശിനിയെ ദ്വാരക മെട്രോ സ്റ്റേഷനു സമീപമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ബിദുര്‍ സിങ് (23), സുമിത് (24) എന്നിവരെ അറസ്റ്റ് Read More …