വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി വിജയ്രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുു. പകല്‍ പതിനൊന്നരയോടെ ഗാന്ധിനഗറിലെ പ്രത്യേക വേദിയിലായിരുന്നു ചടങ്ങ് നടന്നത്. ഇത് രണ്ടാം തവണയാണ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, നിതീഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകം ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു Read More …

കണ്ണൂര്‍ കലുഷിതം: ബിജെപി സംഘം ഗവര്‍ണറെ കണ്ടു

കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്നും വിഷയത്തില്‍ അടിയന്തരിമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചു.     സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് ബിജെപി പ്രതിനിധികള്‍ ഗവര്‍ണറെ അറിയിച്ചെന്നാണ് വിവരം.

സുനാമി ദുരന്തത്തിന് പതിമൂന്ന് വര്‍ഷം

കൊച്ചി : ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളേ ഇല്ലതാക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു. 2004 ഡിസംബര്‍ 25ന് ഇന്ത്യ, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലെ ജനങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല ഈ സന്തോഷത്തിന് കുറച്ചു മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉള്ളുവെന്ന്. സംഹാര താണ്ഡവമാടിയ കൂറ്റന്‍ തിരമാലകള്‍ ആയിരക്കണക്കിന് Read More …

ഓഖി: കേന്ദ്ര സംഘം സന്ദര്‍ശനം തുടങ്ങി

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം നാല് ദിവസം നീണ്ട് നില്‍ക്കും. സന്ദര്‍ശനത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. ഓഖി നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തണമെന്ന Read More …

ഗവര്‍ണര്‍ പി സദാശിവത്തെ മാറ്റാന്‍ ബിജെപി സമ്മര്‍ദം; ഭിന്നത

തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തെ മാറ്റാന്‍ ബിജെപി സംസ്ഥാനഘടകം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് സൂചന. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തതാണു കാരണം. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറല്ലെന്നാണ് ഗവര്‍ണറുടെ നിലപാട് എന്നാണ് സൂചന. ബിജെപി സംസ്ഥാന Read More …

കണ്ണൂരില്‍: 2 സി പി ഐ എം പ്രവര്‍ത്തകരെ വെട്ടി

കണ്ണൂര്‍:കണ്ണൂര്‍ മട്ടന്നൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു.മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ സുധീര്‍, ശ്രീജിത്ത് എന്നിവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്.   ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.   സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം മാലൂര്‍, Read More …

31ന് നിലപാട് പ്രഖ്യാപിക്കും; രാഷ്ട്രീയ പ്രവേശന സൂചന നല്‍കി രജനി

ചെന്നൈ: നടന്‍ കമല്‍ഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നല്‍കി തമിഴ്‌നാടിന്റെ സ്‌റ്റൈല്‍മന്നന്‍ രജനീകാന്തും. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ കോടമ്പാക്കത്ത് വിളിച്ചു ചേര്‍ത്ത ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കിയത്.     തന്റെ രാഷ്ട്രീയ പ്രവേശനം ജനങ്ങള്‍ എങ്ങിനെ കാണുവെന്ന് അറിയില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് Read More …

സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്; ഏപ്രിലില്‍ നാല് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ നാല് മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് തുടക്കം കുറിക്കുമെന്നു തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാഖായേല്‍ വ്യക്തമാക്കി. വാഹന ഏജന്‍സികള്‍, സ്‌പെയര്‍പാര്‍ട്‌സ് വില്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പുതിയതായി സ്വദേശിവത്കരണം നടപ്പാക്കുകയെന്ന് തൊഴില്‍ Read More …