ക്രിസ്മസ് സാന്ത്വനവുമായി ചെന്നിത്തല തീരപ്രദേശം സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് ഓഖി ചുഴലിക്കാറ്റിന്റെ ഇരകളായവരെ കാണാന്‍ രമേശ് ചെന്നിത്തല വീണ്ടും തുമ്ബയിലെ തീരപ്രദേശത്ത് എത്തിയത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച അദ്ദേഹം അവരെ സാന്ത്വനപ്പെടുത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വാക്ക് നല്‍കിയ Read More …

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും ഇസ്ലാമാബാദിലെത്തി

ഇസ്ലാമാബാദ്:  ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും ഇസ്ലാമാബാദിലെത്തി. ഇസ്ലാമാബാദിലെ വിദേശ കാര്യ ഓഫിസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇതിനോടനുബന്ധിച്ച് വിദേശ കാര്യ ഓഫീസിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി പാകിസ്ഥാന്‍ അറിയിച്ചു. ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫീസിന് ചുറ്റും പോലീസ്, അര്‍ദ്ധ സൈനിക വിഭാഗം Read More …

മദ്യപിച്ചിട്ട് ഉടന്‍ ഉറങ്ങുന്നവരോട്..നിങ്ങള്‍ സൂക്ഷിക്കുക

മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചും പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. ഉറങ്ങാന്‍ സാധിക്കും. എന്നാല്‍ അതൊരു സുഖകരമായ ഉറക്കമാവും എന്ന് നിങ്ങള്‍ കരുതേണ്ട. കാരണം മദ്യപാനം ആഴത്തിലുള്ള നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഹൃദയമിടിപ്പ് ഉയരുന്നത് മദ്യപിച്ച് ഉറങ്ങുന്നവരില്‍ സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. കിഡ്‌നി പ്രവര്‍ത്തനരഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള Read More …

ഓഖി ദുരിത ബാധിതരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാകട്ടെ ഈ വര്‍ഷത്തെ ക്രിസ് മസ്; മുഖ്യമന്ത്രി

തിരുവന്തപുരം:  ഓഖി ദുരിത ബാധിതരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാകട്ടെ ഈ വര്‍ഷത്തെ ക്രിസ് മസ്. ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഓഖി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത ഈ ഘട്ടത്തില്‍ ആ ദുരന്തമനുഭവിച്ച സഹോദരങ്ങളോട് ചേര്‍ന്നു നിന്നു കൊണ്ടാവട്ടെ, നമ്മുടെ ക്രിസ് മസ് എന്നും മുഖ്യമന്ത്രി കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ് റ്റിന്റെ പൂര്‍ണരൂപം; Read More …

സ്വാതന്ത്ര്യം കിട്ടിയ സമയത്തും ഗാന്ധിജി ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുകയായിരുന്നു: മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: സ്വാതന്ത്ര്യം കിട്ടിയ സമയത്തും രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി കൊല്‍ക്കത്തയിലേയും ബംഗാളിലേയും ഗ്രാമങ്ങളിലൂടെ സാന്ത്വന മന്ത്രങ്ങളുമായി ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു മഹാത്മാ ഗാന്ധിയെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഫാറൂഖ് കോളെജില്‍ വച്ചുനടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്ബ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍ രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രാജ്യം ഉറ്റുനോക്കുന്നത് ഗാന്ധിജിയെ Read More …

ഫഹദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ഫഹദിനെ വിട്ടയച്ചത്. മൂന്ന് മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ചോദ്യം ചെയ്യലിനായി ഫഹദ് ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായിരുന്നു. കേസില്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഫഹദിന് Read More …

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം: കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണനല്ലൂര്‍ സ്വദേശി സുനിതയാണ് (35) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സജീഷ് പോലീസ് പിടിയിലായി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്

അബുദാബി: സൗദിയില്‍ നിന്നുള്ള പക്ഷികള്‍ക്കും പക്ഷി മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. റിയാദില്‍ പക്ഷിപനിയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് വിലക്ക്.   വളര്‍ത്തു പക്ഷികള്‍, വന്യ പക്ഷികള്‍, അലങ്കാര പക്ഷികള്‍, കോഴികള്‍, കോഴി മുട്ടകള്‍ എന്നിവയ്ക്കാണ് വിലക്ക്. പോള്‍ട്രി ഫാമുകളിലെ മാംസത്തിന് വിലക്കേര്‍പ്പെടുത്തിയത് കൂടാതെയാണിത്.