പി.വി.അന്‍വറിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അന്‍വറിന്റെ നിയമലംഘനം സംബന്ധിച്ച ചില ആധികാരിക രേഖകള്‍ കിട്ടാന്‍ വൈകിയതിനാലാണ് കേസ് കൊടുക്കാന്‍ വൈകിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടന്‍ പരാതി കൊടുക്കും.       ഇതിനൊപ്പം അടുത്ത മാസം നാലിന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കോഴിക്കോട് Read More …

സര്‍ക്കാരിനെതിരായ ജനവിധിയെന്ന് ദിനകരന്‍

തമിഴ്‌നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്‍കെ നഗറിലേതെന്ന് അണ്ണാ ഡിഎംകെ വിമത സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍. ആര്‍കെ നഗര്‍ ഉപതെരഞ്ഞേടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദിനകരന്‍ പ്രതികരിച്ചത്. ഫലം പൂര്‍ണമായി പുറത്തുവന്നില്ലെങ്കിലും ലീഡ് നിലയില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയാണ് ദിനകരന്‍. ആര്‍കെ നഗറിലെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാര്‍ഥിയെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും മധുര Read More …

ഖത്തറിന് വേണ്ടി യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; മിസ്സൂറിയില്‍ തുടങ്ങി, സുരക്ഷയില്‍ വിട്ടുവീഴ്ചക്കില്ല

ദോഹ: അയല്‍രാജ്യങ്ങള്‍ അകറ്റി നിര്‍ത്തിയ ഖത്തര്‍ ആഭ്യന്തരമായ ശാക്തീകരണത്തിന് വേഗതകൂട്ടി. വ്യോമസേനയെ ശക്തിപ്പെടുത്താനും സുരക്ഷ കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി സൈനികആയുധ കരാറുണ്ടാക്കുകയാണ് ഗള്‍ഫിലെ ഈ കൊച്ചുരാജ്യം. സൗദി ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഖത്തറിന്റെ നീക്കം. 1200 കോടി ഡോളറിന്റെ സൈനിക കരാറാണ് അമേരിക്കയുമായി ഖത്തര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗം Read More …

തിരുവനന്തപുരത്ത് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ ഊരുപൊയ്ക കടവില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. അരുണ്‍(22), ആരോമല്‍(21) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാടകയ്‌ക്കെടുത്ത വാഹനം മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ പന്തളത്ത് അറസ്റ്റില്‍

പന്തളം:  വാഹനങ്ങള്‍ വാടകക്കു എടുത്തു മറിച്ചു വില്‍ക്കുന്ന സംഘത്തിലെ ഒരാളെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ഇരവിപുരം വില്ലേജില്‍ തട്ടാമല മങ്കുഴി തെക്കേതില്‍ അഫ്‌സല്‍(24)ആണ് അറസ്റ്റിലായത്. പന്തളം സുമയ്യ മന്‍സിലില്‍ അഷറഫിന്റെ കാര്‍ സഹോദരന്റെ മകന്റെ സുഹൃത്തായ ശ്രീജിത്തിനു വാടകക്കു നല്‍കിയിരുന്നു. ശ്രീജിത്ത് കാര്‍ കൊല്ലം ഇരവിപുരം സ്വദേശിക്കു മറിച്ചു നല്‍കി. തുടര്‍ന്ന് പലരിലൂടെ Read More …

സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കുപുറകില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം: സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കുപുറകില്‍ പാര്‍സല്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വട്ടംകുളം തൈക്കാട് ചളിയംകുണ്ടില്‍ കുമാരന്റെ മകന്‍ അജീഷ്‌കുമാര്‍ (32) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ എടപ്പാള്‍ ജംഗ്ഷന്‍ കുറ്റിപ്പുറം റോഡിലായിരുന്നു അപകടം. സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്ന് മുന്‍നിരയില്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്കുപുറകിലായി ഓട്ടോയും നിര്‍ത്തിയിരുന്നു. ഇതിനുപുറകിലായി വന്ന പാര്‍സല്‍ ലോറി ഓട്ടോയ്ക്കുപുറകിലിടിച്ച് മുന്നിലുണ്ടായിരുന്ന Read More …

ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം; 37 മരണം

മനില: ഫിലിപ്പൈന്‍സിലെ ഡാവോയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് മാളിന്റെ നാലാം നിലയില്‍ നിന്നും പടര്‍ന്നു പിടിച്ച തീയില്‍ 37 പേര്‍ വെന്തു മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയുള്ള കാള്‍ സെന്ററിലെ ജീവനക്കാരടക്കമുള്ളവര്‍ മാളിനുള്ളില്‍ പെട്ടുപോവുകയായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തുണി, ഫര്‍ണിച്ചറുകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ Read More …

കൊച്ചിയില്‍ നിന്ന് പോയ വിമാനം കൊച്ചിയില്‍ തന്നെ തിരിച്ചെത്തി, കട്ടക്കലിപ്പില്‍ യാത്രക്കാര്‍

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേഴ്‌സ് വിമാനം യാത്രക്കാരെ ഇറക്കാതെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പുറപ്പെട്ട വിമാനത്തിന് കനത്ത മൂടല്‍മഞ്ഞ് കാരണം ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ തിരിച്ചു വരുകയായിരുന്നു. ഇന്ന് 11.10ഓടെ കൊച്ചിയിലെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. Read More …