തരൂര്‍ വിഷയത്തില്‍ വീഴ്ച; ‘എംപിമാരെ നിലയ്ക്ക് നിര്‍ത്തണം’; കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമെന്ന ശശി തരൂര്‍ അടക്കമുള്ള എംപിമാരുടെ പരസ്യ പ്രസ്താവന യോഗം ചര്‍ച്ച ചെയ്യും. കെപിസിസി പുനഃസംഘന വൈകിയതും, കെ സുധാകരന്റെ പ്രവര്‍ത്തനത്തിലുള്ള ഒരു വിഭാഗത്തിന്റെ അതൃപ്തിയും യോഗത്തില്‍ ചര്‍ച്ചയായേക്കും. ശശി തരൂര്‍ വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായതായി ഇന്നലെ ചേര്‍ന്ന കെപിസിസി Read More …

സൗദി വനിതകളെ വിവാഹം കഴിക്കുന്നവര്‍ക്ക് ഇനി പൗരത്വം നല്‍കും; പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി സൗദി അറേബ്യ

റിയാദ്: സൗദി വനിതകളെ വിവാഹം കഴിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാമെന്ന് സൗദി ഭരണകൂടം. കര്‍ശന ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇതനുസരിച്ച്‌ പൗരത്വം നല്‍കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഭേദഗതിക്ക് അനുമതി നല്‍കിയത്. സൗദി സ്ത്രീകളെ വിവാഹം കഴിച്ച്‌ സൗദിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. അയല്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ സൗദി വനിതകളെ വിവാഹം കഴിച്ചവര്‍ വര്‍ഷങ്ങളായി രാജ്യത്താണ് Read More …

ഫാബിള്‍സ്‌മാന്‍സ്‌ എന്ന ചിത്രത്തിലൂടെ സ്പില്‍ബര്‍ഗിന് ഇരട്ട ഗോള്‍ഡന്‍ ഗ്ലോബ്‌

കലിഫോര്‍ണിയ ഫാബിള്‍സ്മാന്‍സ് എന്ന ചിത്രത്തിലൂടെ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് മികച്ച സംവിധായകനുള്ള ഗോള്ഡന്ഗ്ലോബ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള (ഡ്രാമ) അവാര്‍ഡും ചിത്രം നേടി. മികച്ച ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റുവാങ്ങാന് വേദിയിലെത്തിയ എം എം കീരവാണി അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. മറ്റ് പ്രധാന പുരസ്കാരങ്ങള്‍: നടി (ഡ്രാമ)–- കെയ്റ്റ് ബ്ലാചെറ്റ്, നടന്‍ Read More …

ഇന്ന് താപനില കുറയും; കുവൈത്തില്‍ തിങ്കളാഴ്ച കനത്ത മഴ

കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലര്‍ച്ചെ മരുഭൂമിയിലും കാര്‍ഷിക മേഖലയിലും താപനില രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഫഹദ് അല്‍ ഒതൈബി അറിയിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഇടക്കിടെ നേരിയ മഴക്കു സാധ്യതയുണ്ട്. തിങ്കളാഴ്ച മഴ ശക്തിപ്പെടും. ചൊവ്വാഴ്ച രാവിലെ വരെ മഴ കനത്തുപെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷ തള്ളി

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയുടെ ജാമ്യാപേക്ഷ തള്ളി. പട്ട്യാല ഹൗസ് കോടതിയാണ് ജാമ്യം തള്ളിയത്. കര്‍ണാടക സ്വദേശിനിയുടെ ദേഹത്ത് നവംബര്‍ 26നാണ് മദ്യ ലഹരിയില്‍ ആയിരുന്ന ശേഖര്‍ മിശ്ര വിമാനത്തില്‍ വെച്ച്‌ മൂത്രം ഒഴിച്ചത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമനടപടി വൈകിപ്പിച്ചതില്‍ Read More …

ആര്‍ത്തവ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാത്തത് തുല്ല്യതക്കുള്ള അവകാശത്തിന്റെ ലംഘനം; സുപ്രീം കോടതിയില്‍ ഹര്‍ജി

ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കാത്തത് ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയില്‍ ഹര്‍ജി. ശമ്ബളത്തോട് കൂടിയ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കണം എന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഇംഗ്ലണ്ട് , വെയില്‍സ്, Read More …

നേതാക്കളുടെ പെട്രോള്‍ പമ്ബ് കൈക്കൂലി; പുറത്തെത്താന്‍ കാരണം ബി ജെ പിയിലെ വിഭാഗീയത

കോഴിക്കോട് പേരാമ്ബ്രയില്‍ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പെട്രോള്‍ പമ്ബ് കൈക്കൂലി പുറത്തെത്താന്‍ കാരണമായത് പാര്‍ട്ടിയിലെ വിഭാഗീയത. ആരോപണ വിധേയനായ പേരാമ്ബ്ര മണ്ഡലം പ്രസിഡന്റ് രജീഷിനെ പുറത്താക്കണമെന്ന ആവശ്യമാണ് മറുവിഭാഗം മുന്നോട്ട് വെക്കുന്നത്. പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും ജില്ലാനേതൃത്വം തുടങ്ങി. പേരാമ്ബ്ര ബിജെപി മണ്ഡലം പ്രസിഡന്റ് രജീഷ്, പ്രാദേശിക നേതാക്കളായ രാഘവന്‍, ശ്രീജിത് എന്നിവരാണ് പെട്രോള്‍ പമ്ബ് കൈക്കൂലി Read More …

ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു.

പുലര്‍ച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിര്‍ത്തിവച്ചത്. ഇന്നലെ അരവണ വിതരണം നിര്‍ത്തിവെച്ചത് ഭക്തരെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പുലര്‍ച്ചെ തന്നെ ഭക്തര്‍ക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.