ലൊക്കേഷന്‍ കൈമാറിയാല്‍ പാതിരാത്രിമുതല്‍ പുലര്‍ച്ചെവരെ ഇരുപത്തൊന്നുകാരി ബ്ലെയ്സിയുടെ സേവനം ആര്‍ക്കും ലഭിക്കും, ഒരുദിവസത്തെ വരുമാനം 7000 രൂപ

കൊച്ചി: പാതിരാത്രി മുതല്‍ പുലര്‍ച്ചെ വരെ സ്കൂട്ടറില്‍ പാഞ്ഞുനടന്ന് മാരക ലഹരി വസ്തുക്കള്‍ വില്പന നടത്തിവന്ന 21കാരി അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആവശ്യക്കാര്‍ കൈമാറുന്ന ‘ലോക്കേഷനില്‍’ മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന ഇവര്‍ എക്സൈസിന്റെ വലയിലായത്. കൊല്ലം സ്വദേശിനിയും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയുമായ ബ്ലെയ്സി (21) യാണ് അറസ്റ്റിലായത്. ഇവര്‍ക്ക് വന്‍തോതില്‍ എം.ഡി.എം.എയടക്കം എത്തിച്ചുനല്‍കുന്നത് കോഴിക്കോട് Read More …

മലപ്പുറത്ത് 9 അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതിയായ യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റിലായി. ഒളിവില്‍പ്പോയ അധ്യാപകനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്‌ ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദിനെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് പിടികൂടിയത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് സമദ് ഒളിവില്‍ Read More …

ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്; ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ കോണ്‍ഗ്രസ്. കടന്നു വന്ന സംസ്ഥാനങ്ങളില്‍ മികച്ച ചലനം ഉണ്ടാക്കാനായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേദിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കന്യാകുമാരില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 117 ദിവസം പിന്നിട്ടു. Read More …

റണ്‍വേ ബലപ്പെടുത്തല്‍:കരിപ്പൂരില്‍ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് പകല്‍ സമയം റണ്‍വേ അടയ്ക്കും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സര്‍വീസുകള്‍ പുനക്രമീകരിക്കാന്‍ തീരുമാനം. ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റണ്‍വേ അടച്ചിടുക. ഈ പശ്ചാത്തലത്തിലാണ് പകല്‍ സമയങ്ങളിലെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുന്നത്. പുനക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി Read More …

നാടിനെ ഞെട്ടിച്ച്‌ വീണ്ടും നരബലി ; സ്വത്ത് സമ്ബാദിക്കാന്‍ ഒമ്ബതു വയസുകാരനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തി

ന്യൂഡല്‍ഹി : സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച്‌ രാജ്യത്ത് വീണ്ടും നരബലി. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലാണ് ദാരുണ സംഭവം നടന്നത്. സ്വത്ത് സമ്ബാദിക്കാനായി ഒമ്ബതുവയസുകാരനെ തട്ടിക്കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. അയല്‍ സംസ്ഥാനമായ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ വാപിയില്‍ കനാലിന് സമീപം തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ Read More …

അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

അടിമാലി: ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. വഴിയില്‍ നിന്ന് കിട്ടിയ മദ്യം കഴിച്ച മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇവരിലൊരാളായ അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് Read More …

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു: തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദം

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു.

കുട്ടനാട്ടിൽ ചേരിപ്പോര്: മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ഏരിയാ കമ്മിറ്റി യോഗം ഇന്ന്

സിപിഎമ്മിൽ ചേരിപ്പോര് രൂക്ഷമായ കുട്ടനാട്ടിൽ പ്രശ്ന പരിഹാരത്തിനായി മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഇന്ന് ഏരിയാ കമ്മറ്റി യോഗം ചേരും. ഇന്നലെ കുട്ടനാട് ഏരിയാ നേതൃത്വത്തിന് എതിരെയുള്ള അതൃപ്തി പ്രകടമാക്കി പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകിയിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും രാജിക്കത്ത് നൽകിയവരിൽ ഉൾപ്പെടും. കഴിഞ്ഞ പാർട്ടി Read More …