അവിഹിത ബന്ധം ആരോപിച്ച്‌ യുവാവ് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം മുറിയിലിട്ട് പൂട്ടി

നോയിഡ: അവിഹിത ബന്ധം ആരോപിച്ച്‌ യുവാവ് ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി. മൃതദേഹം അടച്ചിട്ട മുറിയില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയും ചെയ്തു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ചൊവ്വാഴ്ചയാണ് സംഭവം. നോയിഡയിലെ സെക്ടര്‍-58 ലാണ് സംഭവം . ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശിയായ സൂരജ് കുമാറാണ് ഭാര്യ അഞ്ജലിയെ(22) കൊലപ്പെടുത്തിയത്. ബിഷന്‍പുര ഗ്രാമത്തില്‍ Read More …

പീഡിപ്പിച്ചത് നൂറോളം സ്ത്രീകളെ; മന്ത്രവാദിക്ക് 14 വര്‍ഷം തടവുശിക്ഷ

നൂറോളം സ്ത്രീകളെ പീഡിപ്പിച്ച ജിലേബി ബാബ എന്നറിയപ്പെടുന്ന മന്ത്രവാദി അമര്‍വീറിന് 14 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഹരിയാനയിലെ ഫത്തേഹാബാദിലുള്ള അതിവേഗ കോടതിയാണ് വിധി പ്രസ്താവിച്ചത്. ലഹരിമരുന്ന് നല്‍കി സ്ത്രീകളെ ഇരയാക്കിയ ശേഷം വീഡിയോ പകര്‍ത്തുകയായിരുന്നു ജിലേബി ബാബ. മന്ത്രവാദിയെന്ന പേരില്‍ പ്രശ്നപരിഹാരത്തിനെത്തിയ സ്ത്രീകളെയാണ് ലഹരിമരുന്നു നല്‍കി ഇയാള്‍ വശപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ Read More …

ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

ലോക സിനിമ ചരിത്രത്തില്‍ വീണ്ടും കയ്യൊപ്പ് പതിപ്പിച്ച്‌ ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ്‌സ് ചരിത്രനേട്ടത്തിന്റെ കൈവരിച്ചതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഏവരും. വിജയം ഓരോ ഇന്ത്യന്‍ പൗരനും ആഘോഷമാക്കുമ്ബോള്‍ ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുചേരുകയാണ്. വളരെ സവിശേഷമായ നേട്ടമാണ് ആര്‍ആര്‍ആര്‍ ടീം കൈവരിച്ചതെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്,രാജമൗലി തുടങ്ങി Read More …

12 വര്‍ഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി

മലപ്പുറം: 11 വര്‍ഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്‌റത്തിനേയും, കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്‌സണ്‍ ട്രേസിംഗ് യൂണിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത മിസ്സിങ് കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ Read More …

മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍; തന്നെ പിന്തുണച്ചവരുമായി കൂടിയാലോചനയ്ക്ക് ശശി തരൂര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത നിലനിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമ്ബോള്‍ തനിക്ക് പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ശശി തരൂര്‍ പറഞ്ഞു. ഒരു സ്വകാര്യ മലയാള വാര്‍ത്താ മാധ്യമത്തില്‍ നടന്ന സംവാദത്തിലാണ് തരൂര്‍ ഇക്കാര്യം Read More …

‘തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും’; ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍

തട്ടുകടകളിലേക്കുള്‍പ്പടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കുന്നത്. ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കി. ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി Read More …

ഇന്ത്യയെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പിന്തുണയുമായി ആര്‍ബിഐ

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ഹരിത നയത്തിന് പിന്തുണയുമായി ആര്‍ബിഐയുടെ ഹരിത ബോണ്ട് എത്തുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്ക് വേണ്ടിയാകും ഹരിത ബോണ്ടിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുക. നടപ്പ് സാമ്ബത്തിക വര്‍ഷം 16,000 കോടിയുടെ ബോണ്ടുകളാണ് പുറത്തിറക്കുക. 2070 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. Read More …

ബ്രസീലില്‍ കലാപം; സുപ്രീംകോടതിയും പാര്‍ലമെന്റും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയുടെ അനുയായികള്‍. സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത്. പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. ആക്രമികളെ നേരിടാന്‍ സൈന്യം രംഗത്തിറങ്ങി. ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. അക്രമികള്‍ക്കെതിരെ Read More …