മുത്തലാഖ്; ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ദില്ലി: മുത്തലാഖുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15 നാണ് ‘മുസ്ലിം വുമണ്‍ ബില്ലിന്’ മന്ത്രിസഭ അംഗീകാരം നല്‍കിയത്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കാനും, മുത്തലാഖിലൂടെ വിവാഹമോചനം ചെയ്താല്‍ പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും Read More …

ഗോശാലയില്‍ 1300 പശുക്കള്‍ പരിപാലനം ലഭിക്കാതെ ചത്തു; ഗോസംരക്ഷ ഗവണ്‍മെന്റുകളുടെ പശുസ്‌നേഹം ഇങ്ങനെ

ഗ്വാളിയോര്‍: ഗ്വാളിയോറിലെ മുന്‍സിപ്പല്‍ മൃഗശാലയില്‍ 1300 പശുക്കള്‍ പരിപാലനം ലഭിക്കാതെ ചത്തു. കൂടുതല്‍ പരിപാലനത്തിനായി പശുക്കളെ ജനങ്ങള്‍ ഏല്‍പ്പിക്കാനായി കൊണ്ടുവരുന്ന ഗവണ്‍മെന്റ് പശുപരിപാലന കേന്ദ്രമാണിത്. പരിചരിക്കാനും പശുക്കളെ ചികിത്സിക്കാതെയുമാണ് ഇത്രയും പശുക്കള്‍ ചത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2500 പശുക്കളെ മാത്രം പ്രവേശിപ്പിക്കാവുന്ന ഗോശാലയില്‍ 6000 പശുക്കളെയാണ് കുത്തിനിറച്ചിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണം എന്ന പേരില്‍ അഴിഞ്ഞാടുന്ന സാമൂഹ്യ Read More …

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാക്കിസ്ഥാന്റെ വിസ

 വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. മാനുഷിക പരിഗണന കണക്കിലെടുത്താണ് വിസ അനുവദിച്ചതെന്നു പാകിസ്താന്‍ വ്യക്തമാക്കി. മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 25 ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പാകിസ്താനില്‍ വച്ച് ഇരുവര്‍ക്കും ജാദവിനെ കാണാനാണ് അനുമതി. തീവ്രവാദ Read More …

ഭക്ഷണം പാചകം ചെയ്യുന്നതില്‍ തര്‍ക്കം ; ഇന്ത്യക്കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു

ദുബായ്: ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ ഇന്ത്യക്കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു. ലേബര്‍ ക്യാമ്പില്‍ വച്ച് 29 കാരനായ സുഹൃത്തിനെ 23 കാരന്‍ കത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്ത് എത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ക്യാമ്പിലെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് കൊലയാളിയായ യുവാവിനെ പിടിച്ചു വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി Read More …

സ്വദേശി ദര്‍ശന്‍ സ്‌കീം, പ്രസാദം പദ്ധതി വേഗത്തിലാക്കാന്‍ കടകംപിള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന സ്വദേശി ദര്‍ശന്‍ സ്‌കീം, പ്രസാദം പദ്ധതി എന്നിവ വേഗത്തിലാക്കാന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ 99 കോടി രൂപ ചെലവില്‍ ശബരിമല എരുമേലി പമ്ബസന്നിധാനം പദ്ധതിയും 92 കോടി രൂപ ചിലവില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറന്‍മുള, ശബരിമല പദ്ധതികളുടേയും നിര്‍മാണ Read More …

പാസ്‌പോര്‍ട്ട് ഓഫിസ് നിലനിര്‍ത്തുന്നതില്‍ ലീഗിന് വിജയം

മലപ്പുറം: റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ നിലനിര്‍ത്തുന്നതില്‍ മുസ്്‌ലിം ലീഗിന്റെ ശ്രമങ്ങള്‍ വിജയം കാണുന്നു.അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പാസ്‌പോര്‍ട്ട് ഓഫീസ് ആറു മാസത്തേക്ക് കൂടി മലപ്പുറത്ത് തന്നെ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.മുസ്്‌ലിംലീഗ് എം.പി.മാരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പുതിയതീരുമാനമെടുത്തത്. ഒരു മാസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചപൂട്ടാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇതേ തുടര്‍ന്ന് Read More …

മുസ്ലിം ലീഗ് നേതാവ് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. നിലവില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്ബര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന Read More …

ശബരിമലയില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

എരുമേലി: ശബരിമല സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പിടികൂടി. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.