എംകെ മുനീറിനെതിരെ കൈയേറ്റം; യുഡിഎഫ് പ്രതിഷേധ പ്രകടനം

കോഴിക്കോട്: മിഠായിതെരുവ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീറിനെ കയ്യേറ്റം നടത്തുവാന്‍ നടന്ന ശ്രമത്തില്‍ പ്രതിഷേധിച്ച് സിറ്റി സൗത്ത് മണ്ഡലം യുഡിഎഫ്. കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. മേയര്‍, എ.പ്രദീപ് കുമാര്‍ എംഎല്‍എ., ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാപാരി പ്രതിനിധികളുമായി നടന്ന Read More …

എം ആര്‍ വാക്‌സിനേഷന്‍: കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

മലപ്പുറം: എം.ആര്‍. വാക്‌സിനേഷന്‍ എടുക്കണമെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. എം.ആര്‍ വാക്‌സിനേഷന്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 10 ക്ലാസ്സില്‍ പഠിക്കുന്നത് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കുത്തിവെപ്പ് എടുക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. ഇതിനെതിരെ കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി Read More …

റായ്ബറേലിയില്‍ സോണിയ തന്നെ മത്സരിക്കുമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന് മകള്‍ പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം ഏല്‍ക്കുന്ന ചടങ്ങിന് ശേഷം ഒരു ദേശീയ മാധ്യമത്തോടാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ സൂചന നല്‍കിയ സോണിയയുടെ സ്ഥാനത്തേക്ക് റായ്ബറേലിയില്‍ പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇതിനോട് Read More …

സംഘപരിവാര്‍ ഭീഷണി; സണ്ണി ലിയോണിന്റെ പുതുവര്‍ഷ പരിപാടിക്ക് അനുമതിയില്ല

ബംഗളൂരു: പുതുവര്‍ഷ പരിപാടിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുത്താല്‍ ആത്മഹത്യചെയ്യുമെന്ന സംഘപരിവാര്‍ അനുകൂല സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.     ഡിസംബര്‍ 31ന് ബംഗളൂരുവില്‍ നടക്കുന്ന സണ്ണി ലിയോണിന്റെ പരിപാടിക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍ രാമലിംഗ റെഡ്ഡി പറഞ്ഞു. പുതുവര്‍ഷ പരിപാടിയില്‍ സണ്ണി Read More …

കോൺഗ്രസിനിത് പുതു ചരിത്രം, രാഹുലിന്റെ സ്ഥാനാരോഹണത്തെ കുറിച്ച് മൻമോഹൻ സിങ്ങ്

രാഹുൽ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റത് കോൺഗ്രസ്സിന് പുതു ചരിത്രം കുറിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. എ ഐ സി സി ആസ്ഥാനത്തു രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.   19 കൊല്ലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിരുന്ന സോണിയ ഗാന്ധി ശക്തയായ നേതാവായിരുന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ട് Read More …

രാഹുലിന്റെ ക്ഷമയിലും കരുത്തിലും വിശ്വാസമര്‍പ്പിക്കുന്നു: സോണിയ

ന്യൂഡല്‍ഹി: 19 വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധി വികാരനിര്‍ഭരമായ വിടവാങ്ങള്‍ പ്രസംഗമാണ് നടത്തിയത്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന രാഹുലിന് എല്ലാ ഭാവുകങ്ങളും അനുഗ്രഹവും അര്‍പ്പിച്ചുകൊണ്ടാണ് സോണിയ ആരംഭിച്ചത്. സോണിയക്കും രാഹുലിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പടക്കം പൊട്ടിക്കല്‍ കുറച്ചുനേരത്തേക്ക് പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് അവര്‍ തുടര്‍ന്നു. താന്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ആദ്യനാളുകളെക്കുറിച്ചും അവര്‍ ഓര്‍മിച്ചു. Read More …

വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ദിരയേയും രാജീവിനെയും ഓർമിച്ച് സോണിയ ഗാന്ധി, ഭീഷണികൾക്ക് മുന്നിൽ കോൺഗ്രസ്‌ മുട്ട് വളക്കില്ല

എ ഐ സി സി ആസ്ഥാനത്തെ രാഹുലിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഇന്ദിര ഗാന്ധിയെയും രാജീവ്‌ ഗാന്ധിയെയും ഓർമിച്ച് സോണിയ ഗാന്ധി. ഇന്ദിര ഗാന്ധി തന്നെ മകളെ പോലെയാണ് കണ്ടിരുന്നത്. ഇന്ത്യയെ കുറിച്ച് ഒരുപാടറിഞ്ഞത് ഇന്ദിര ഗാന്ധിയിൽ നിന്നാണെന്നും സോണിയ പറഞ്ഞു.   ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും വിടപറഞ്ഞപ്പോൾ ഒറ്റക്കായെന്ന് തോന്നി. സാഹചര്യങ്ങളോട് Read More …

ഇന്ത്യയെ സംരക്ഷിക്കും, കോൺഗ്രസ്‌ അധ്യക്ഷനായി രാഹുൽ

ഇന്ത്യയുടെ ചരിത്രവും വർത്തമാനവും ഭാവിയും സംരക്ഷിക്കുമെന്ന് കോൺഗ്രസ്‌ അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധി. രാജ്യത്തെ പുറകോട്ടു നടത്താനാണ് ബിജെപി ശ്രമം. ഈ രാജ്യത്തിലും ജനങ്ങളിലുമുള്ള വിശ്വാസമാണ് തന്നെ രാഷ്‌ടീയത്തിൽ എത്തിച്ചതെന്നും രാഹുൽ വ്യക്തമാക്കി.   ഒറ്റയ്ക്ക് പോരാടാൻ സാധിക്കാത്തവർക്കൊപ്പം ചേർന്നാണ് പോരാട്ടമെന്നു രാഹുൽ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതായിരുന്നു. ബിജെപി എതിർ ശബ്ദത്തെ അടിച്ചമർത്തുന്നു. Read More …