അയ്യായിരം മലയാളികള്‍ക്ക് തൊഴില്‍ അവസരവുമായി എംഎ യൂസഫലി

ദുബായ്: അയ്യായിരം മലയാളികള്‍ക്ക് തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയാണ് അയ്യായിരം പേര്‍ക്ക് പുതിയ തൊഴിലവസരം എംഎ യൂസഫലി ഒരുക്കുന്നത്. മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ വലിയ പങ്കാണ് ലുലു ഗ്രൂപ്പ് വഹിക്കുന്നത്. 2018 അവസാനത്തോടെ 5000 മലയാളികള്‍ക്ക് ജോലി ലഭിക്കുമെന്നാണ് ലുലു ചെയര്‍മാന്‍ Read More …

മൂന്നാര്‍ സംരക്ഷിക്കണം: സര്‍ക്കാരിനെതിരെ സിപിഐയുടെ ഹര്‍ജി

തിരുവനന്തപുരം: കുറഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ സിപിഐ നേതാവിന്റെ ഹര്‍ജി. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ കക്ഷികളായാണ് ഹര്‍ജി. സംസ്ഥാന ചീഫ് സെക്രട്ടറിയും വനംറവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാണ്. മൂന്നാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഉള്‍പ്പടെ Read More …

സെക്രട്ടറിയേറ്റില്‍ ജനുവരിയില്‍ മുതല്‍ പഞ്ചിങ്ങ് സമ്പ്രദായം നിലവില്‍ വരും

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജനുവരി 1 മുതല്‍ പഞ്ചിങ്ങ് മെഷീന്‍ സമ്പ്രദായം വരുന്നു. പഞ്ചിങ്ങ് നിര്‍ബ്ബന്ധമാക്കിയാല്‍ പഞ്ചിങ്ങ് വഴി ഹാജര്‍ രേഖപ്പെടുത്താത്ത ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കില്ല. ശമ്പള വിതരണ സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധപ്പെടുത്തും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറത്ത് കാണുന്ന വിധത്തില്‍ ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പഞ്ചിങ്ങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടണം. Read More …

പടയൊരുക്കം സമാപനം 14ന്; രാഹുല്‍ ഗാന്ധി എത്തും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ ‘പടയൊരുക്കം’ സമാപന സമ്മേളനം ഈ മാസം 14ന് നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. ശംഖുമുഖത്ത് കെട്ടിയിരുന്ന സമാപന വേദി അടക്കം ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ Read More …

മലപ്പുറത്ത് അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി പൊലീസില്‍ കീഴടങ്ങി

മലപ്പുറം: മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ പൊലീസില്‍ കീഴടങ്ങി. തേഞ്ഞിപ്പലത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശാലു (18) ആണു വെട്ടേറ്റു മരിച്ചത്. അച്ഛന്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) തേഞ്ഞിപ്പലം പൊലീസില്‍ കീഴടങ്ങി. പാലക്കാട് സ്വദേശിയായ അമ്മ ശൈലജ സ്വന്തം വീട്ടില്‍ പോയപ്പോഴാണു സംഭവം. ശശിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. കൊലയ്ക്കുള്ള കാരണം വ്യക്തമല്ല.

അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന ഇതര സംസ്ഥാനക്കാരായ വന്‍ മോഷണ സംഘം പിടിയില്‍

പത്തനംതിട്ട: ശബരിമല പമ്പയില്‍ നിന്നും ഇതര സംസ്ഥാനക്കാരായ വന്‍ മോഷണ സംഘത്തെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പമ്പ ത്രിവേണിയ്ക്കു സമീപത്തു നിന്നും മോഷണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കമ്പം സ്വദേശി അയ്യപ്പന്‍, ഡിണ്ടിഗല്‍ സ്വദേശി മണിമുരുകന്‍, അത്തൂര്‍ നടുത്തെരുവ് സ്വദേശി പളനിസ്വാമി, Read More …

വിചാരണ പൂര്‍ത്തിയായി; ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തിയാക്കി. അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം ആണ് കേസിലെ ഏകപ്രതി.   അമീറുലിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി നേരത്തെ പൂര്‍ത്തിയാക്കി. കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്. നവംബര്‍ നേരിട്ടു Read More …

മലപ്പുറം ഫ്‌ളാഷ് മോബ്: പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമീഷന്‍ കേസെടുത്തു

തിരുവനന്തപുരം: എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് റോഡില്‍ ഫഌഷ് മോബ് കളിച്ച മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ നടത്തിയതിന് വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. സോഷ്യല്‍ മീഡയയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് കേസ്. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് സൈബര്‍ സെല്ലിന് ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ നിര്‍ദേശം നല്‍കി. Read More …