എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പരമാവധി ഒരു കോടി രൂപ വരെ സര്‍ക്കാര്‍ സഹായം

കണ്ണൂര്‍: എല്ലാ പൊതു വിദ്യാലയങ്ങളേയും വിദ്യാര്‍ത്ഥികളെയും ഏത് വികസിത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളോടും തുല്യമായി എത്താന്‍ കഴിയുന്ന വിധം മികവുറ്റതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നബാര്‍ഡ് ആര്‍ ഐ ഡി എഫ് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

3 ഏക്കറില്‍ കതിരിട്ട് മാത്യുവിന്റെ കരനെല്ല്

മാനന്തവാടി: വയനാട്ടിലെ വയലേലകള്‍ വാഴക്കൃഷിക്ക് വഴിമാറിയെന്ന് വിലപിക്കുമ്പോള്‍ നെല്‍കൃഷി ചെയ്യാന്‍ കരയും ധാരളമാണെന്ന് തെളിയിക്കുകയാണ് കല്ലോടിയിലെ ഈ കര്‍ഷകന്‍.  കര നെല്‍കൃഷിയില്‍ ആദ്യപാഠം രചിക്കുകയാണ് ആയിലമൂല നിരപ്പുതൊട്ടിയില്‍ മാത്യു. കൂട്ടായി ഭാര്യ  ഹെലനുമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കാട് പടര്‍ന്ന് പന്തലിച്ച കല്ലോടിആയിലമൂല റോഡിനോട് ചേര്‍ന്ന മൂന്ന് ഏക്കറിലിപ്പോള്‍ കതിരിടാന്‍ തുടങ്ങിയ നെല്‍ചെടികളാണ്. കാടുമൂടിയ സ്ഥലം ഹിറ്റാച്ചികൊണ്ട് Read More …

ജയലളിതയ്ക്ക് തുണയായ ഹനുമാന്‍ ദിലീപിനെ തുണയ്ക്കുമോ? ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദിലീപ്

തിരൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാന വഴിപാടായ അവില്‍ നിവേദ്യം സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍നിന്നു പ്രസാദം സ്വീകരിച്ച ദിലീപ് ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തനിക്കെതിരേയുണ്ടായ കേസില്‍ വിജയിച്ചശേഷം ഹനുമാനു സ്വര്‍ണക്കിരീടം വഴിപാട് സമര്‍പ്പിച്ചതോടെ ശ്രദ്ധേയമായ ക്ഷേത്രമാണിത്.

ശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര പമ്പയില്‍ കെട്ടികിടക്കുന്നുശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര പമ്പയില്‍ കെട്ടികിടക്കുന്നു

പത്തനംതിട്ട: ശബരിമലയിലേക്ക് കൊണ്ടുപോകുവാന്‍ പമ്പയില്‍ എത്തിച്ച 160 ടണ്‍ ശര്‍ക്കര പമ്പയില്‍ കെട്ടി കിടക്കുന്നു. തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് എത്തിക്കുവാന്‍ കൊണ്ടുവന്ന ശര്‍ക്കര ലോറികളില്‍ നിന്ന് ഇറക്കുവനാകാതെ ഒരാഴ്ചയായി കെട്ടികിടക്കുകയാണ്.     മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് ശര്‍ക്കര എത്തിച്ചത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇറക്കുവാന്‍ കഴിയു. എട്ട് ലോറികളിലാണ് Read More …

ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം

കനൗജ് (ഉത്തര്‍പ്രദേശ്):  ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. സംഭവത്തെ തുടര്‍ന്ന് സ്ത്രീ ഗുരുതരാവസ്ഥയില്‍. യു.പിയിലെ കോട്വാലി ജില്ലയിലെ ബെഹ്രിന്‍ ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു.     ആറു വര്‍ഷം മുമ്പ് വിവാഹിതരായ മ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ബന്ധുക്കളാണ് Read More …

സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കുന്ന ട്രംപിന്റെ നപടിക്കെതിരെ കോടതി

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ ജഡ്ജ് താത്ക്കാലികമായി തടഞ്ഞു.വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജാണ് ട്രംപിന്റെ നീക്കത്തിന് തടയിട്ടത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ സൈന്യത്തിന് ദോഷം വരുന്നുണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് കൈ കടത്തുന്നു എന്നാരോപിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍വ്വീസ് Read More …

റോഡ് വികസനത്തിനായി ദുബായ് സര്‍ക്കാര്‍ ചെലവാക്കിയത് 70.5 ബില്യണ്‍ ദിര്‍ഹം

ദുബായ്: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ റോഡ് വികസനത്തിന് വേണ്ടി മാത്രം ദുബായ് സര്‍ക്കാര്‍ ചെലവാക്കിയത് 70.5 ബില്യണ്‍ ദിര്‍ഹം. ഇതിനോടകം 8715 കിലോമീറ്ററില്‍ നിന്ന് 13594 കിലോമീറ്ററായി റോഡുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതായി ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനും മികച്ച ഗതാഗത സൗകര്യത്തിനും ദുബായ് എല്ലാ വര്‍ഷവും വന്‍ തുകയാണ് ചെലവഴിക്കാറുള്ളത്. ലോകത്തെ മികച്ച Read More …

മുംബയിലെ തകര്‍ന്ന പാലം സൈന്യം പുനര്‍നിര്‍മിക്കും

മുംബയ്: കനത്ത മഴയെ തുടര്‍ന്ന് എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ തകര്‍ന്ന നടപ്പാത 2018 ഫെബ്രുവരിയോട് കൂടി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാവുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. സെപ്തംബര്‍ 29ന് നടപ്പാതയുടെ മേല്‍ക്കൂര തകര്‍ന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 22 പേര്‍ മരണപ്പെട്ടിരുന്നു. സൈന്യത്തിന്റെ എന്‍ജീനിയറിംഗ് വിഭാഗമാണ് പുതിയ പാലം നിര്‍മിക്കുകയെന്നും ഫഡ്‌നവിസ് വ്യക്തമാക്കി. Read More …