കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട; 250 കിലോ ഹാഷിഷ് പിടികൂടി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1.2 മില്യണ്‍ ക്യാപ്റ്റഗണ്‍ ഗുളിക, 250 കിലോ ഹാഷിഷ്, 104 കിലോ ഷാബു എന്നിവ പിടിച്ചിടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടല്‍ വഴി രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. മറ്റ് വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി Read More …

പിരിഞ്ഞു ജീവിക്കുന്ന ഭാര്യയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു; ഒത്താശ ചെയ്തത് ഭര്‍ത്താവിന്റെ സഹോദരന്‍

അഹമ്മദാബാദ്: സഹോദരന്റെയും സുഹൃത്തിന്റെയും സാന്നിധ്യത്തില്‍ 34 വയസുകാരിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കഴിഞ്ഞ 11 മാസമായി യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 20 ന് യുവതിയെ നഗരത്തിലെ ഗസ്റ്റ് ഹൗസിലേക്ക് പ്രതികള്‍ ബലം പ്രയോഗിച്ച്‌ കൊണ്ടുപോയിരുന്നു സംഭവ ദിവസം യുവതിയുടെ ഭര്‍ത്താവ് അവരുടെ ഭവാനിപ്പുരിലെ വീടിന്റെ Read More …

സജി ചെറിയാന്റെ പുനഃപ്രവേശം , നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍

ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് രാജി വച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ .ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ കത്ത് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ കത്ത് പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നും അറിയിച്ചു .മുഖ്യമന്ത്രിയുടെ അപേക്ഷ രാജ്ഭവനില്‍ എത്തി എന്ന അറിയിപ്പ് ലഭിച്ചു എന്നും അദ്ദേഹം സമ്മതിച്ചു. Read More …

ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ട സംഭവം: ലഫ്‌. ഗവര്‍ണറുടെ രാജിക്കായി പ്രക്ഷോഭം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇരുചക്രവാഹനമോടിച്ച യുവതി കാറിടിച്ച്‌ വലിച്ചിഴയ്ക്കപ്പെട്ട് കൊല്ലപ്പെട്ട കേസിലെ പ്രതികളെ ബിജെപി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച്‌ ആംആദ്മി പാര്‍ടി പ്രവര്‍ത്തകര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്സേനയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചു. പ്രതികളുടെ വിവരം ഒളിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഫ്. ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാണ് ആവശ്യം. സംഭവത്തെ തുടര്‍ന്ന് എഎപി എംഎല്‍എ രാഖി ബിദ്ലാന്റെ Read More …

സൗദിയില്‍ വെള്ളിവരെ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതപാലിക്കണം

റിയാദ് : അടുത്ത വെള്ളിയാഴ്ച വരെ മക്ക മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.മക്ക , ജിദ്ദ, റാബിഗ്, തായിഫ്, ജാമും, അല്‍-കാമില്‍, ബഹ്റ, ഖുലൈസ്, അല്‍-ലൈത്ത്, അല്‍-കുന്‍ഫുദ, അല്‍-അര്‍ദിയാത്ത്, അദം, മെയ്സന്‍, അല്‍-ഖുര്‍മ, അല്‍-മവിയ്യ, റനിയ. തുടങ്ങിയ മക്ക മേഖലയിലെ പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങള്‍ Read More …

മലപ്പുറത്ത് വീട്ടിലെ അലമാരയടക്കം പൊളിച്ച്‌ ഭാര്യയുടേയും മക്കളു

മലപ്പുറം: സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍ അടക്കം മോഷ്ടിച്ച മലപ്പുറം വാഴക്കാട് സ്വദേശി വാവൂര്‍ കരിമ്ബില്‍ പിലാശേരി അബ്ദുല്‍ റാഷിദാണ് അറസ്റ്റിലായത്. നാലു ദിവസം മുന്‍പായിരുന്നു അബ്ദുല്‍ റാഷിദും സഹോദരന്‍ ഇബ്രാഹിമും വീട്ടില്‍ മോഷണം നടന്നതായി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അലമാരയടക്കം Read More …

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; യുവാക്കളുടെ വീടുകള്‍ തകര്‍ത്ത് നാട്ടുകാര്‍

കൊല്‍ക്കത്ത: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ, പശ്ചിമ ബംഗാളില്‍ പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പ്രതികളായ അഞ്ചു യുവാക്കളുടെ വീട് തകര്‍ത്തു. ജല്‍പായ്ഗുരിയില്‍ പുതുവത്സരത്തലേന്നായ ശനിയാഴ്ച രാത്രിയാണ് സംഭവം. അഞ്ചു യുവാക്കള്‍ക്കെതിരെ പത്താംക്ലാസുകാരിയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. Read More …

അയ്യപ്പന്‍ എന്ന സത്യത്തെ ഹൃദ്യമായി അവതരിപ്പിച്ച ചിത്രം; മാളികപ്പുറത്തെ അഭിനന്ദിച്ച്‌ കുമ്മനം രാജശേഖരന്‍

അയ്യപ്പന്‍ എന്ന സത്യത്തെ ഹൃദയാവര്‍ജകമായി അവതരിപ്പിക്കുന്ന സിനിമയാണ് മാളികപ്പുറമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സു നിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്ബിയെത്തിയെന്ന് കുമ്മനം ഫെയ്സ്ബുക്കില്‍ കുറിച്ചു. ആനുകാലിക സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയും ചിത്രം ചര്‍ച്ച ചെയ്യുന്നു. സിനിമയുടെ ഭാഗമായ എല്ലാ അഭിനേതാക്കളെയും കുമ്മനം രാജശേഖരന്‍ അഭിനന്ദിച്ചു. ‘മാളികപ്പുറം സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും Read More …