കൊവിഡ് മുന്‍കരുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ Read More …

ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി ഉയര്‍ത്തില്ല; കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം തള്ളി

ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദേശം തള്ളി കേന്ദ്രസര്‍ക്കാര്‍. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ നിയമാനുസൃത പ്രായപരിധി ഉയര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര വനിതാ, ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനിയാണ് നിലപാട് വ്യക്തമാക്കിയത്. പോക്‌സോ ആക്ടിലെ പ്രായപരിധി നിര്‍ദേശങ്ങളില്‍ പുന:പരിശോധന വേണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ പ്രായത്തിന്റെ പുന:പരിശോധന Read More …

കുഞ്ഞിന്റെ ചികില്‍സക്ക് സഹായം തേടി യെമന്‍ കുടുംബം പാണക്കാട്ട്

മലപ്പുറം: മാരക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്.എം.എ)ബാധിച്ച കുഞ്ഞിന്റെ ചികില്‍സക്ക് സഹായം തേടി യെമന്‍ കുടുംബം പാണക്കാട്ടെത്തി.യെമന്‍ പൗരന്‍ യാസീന്‍ അഹമ്മദ് അലി-തുണീസ് അബ്ദുല്ല ദമ്പതികളാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തിയത്. ഏക മകന്‍ ഹാഷിം യാസീന്റെ ചികിത്സക്കു സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു സന്ദര്‍ശനം.കുഞ്ഞിന് പൂനെയിലെ ആശുപത്രിയില്‍ ചികില്‍സ നല്‍കാനാണ് സെപ്തംബറില്‍ ദമ്പതികള്‍ ഇന്ത്യയില്‍ Read More …

ക്രിസ്മസ് ദിനം പ്രവര്‍ത്തിദിവസമാക്കാന്‍ ശ്രമം; കര്‍ദിനാള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: എന്‍എസ്‌എസ്, എന്‍സിസി ക്യാമ്ബുകള്‍ ക്രിസ്മസ് ദിനത്തില്‍ നടത്താന്‍ തീരുമാനിച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തില്‍, കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകള്‍ കര്‍ദിനാള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി. Read More …

താമരശേരി ചുരത്തില്‍ നാളെ രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം

താമരശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എച്ച്‌ ജി ബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാലാണ് നിയന്ത്രണം. പൊതുജനങ്ങള്‍ പ്രസ്തുത സമയം യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് Read More …

കെ സുധാകരനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ സജീവമായ നീക്കങ്ങള്‍

ആര്‍എസ്‌എസ്‌ അനുകൂല നിലപാടും ലീഗിന്റെ എതിര്‍പ്പും ഉയര്‍ത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന്‌ കെ സുധാകരനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ സജീവമായ നീക്കങ്ങള്‍. കെ സി വേണുഗോപാലും വി ഡി സതീശനും ചേര്‍ന്ന്‌ നടത്തുന്ന നീക്കത്തിന്‌ പഴയ ചില എ, ഐ വിഭാഗ നേതാക്കളുടേയും പിന്തുണയുണ്ട്‌. സതീശന്റെ പിന്തുണയോടെ തീരുമാനിച്ച മഹിളാ കോണ്‍ഗ്രസ്‌ ഭാരവാഹി പട്ടിക അംഗീകരിക്കില്ലെന്ന്‌ Read More …

ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടി; ഭര്‍ത്താവ് പിടിയില്‍

കൊല്ലം- ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടി പരിക്കേല്‍പിച്ച ശേഷം രക്ഷപ്പെടാതിരിക്കാന്‍ മുറി പൂട്ടി സ്ഥലംവിട്ട ഭര്‍ത്താവ് പിടിയില്‍. കുളത്തൂപ്പുഴ സിലോണ്‍ മുക്ക് സ്വദേശി യോഗേഷ് (55) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലിസി (45) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യോഗേഷും ലിസിയും തമ്മില്‍ ഏറെ നാളുകളായി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യോഗേഷ്കത്തി ഉപയോഗിച്ച് Read More …

തളിപ്പറമ്പ് സ്വദേശി ഒമാനില്‍ മരിച്ചു

തളിപ്പറമ്പ്ത: ളിപ്പറമ്പ സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.കൊട്ടില ഓണപ്പറമ്പ് ഹാജി റോഡിലെ മഠത്തില്‍ അബ്ദുല്‍ ജലീല്‍ (30) ആണ് മരിച്ചത്.ഒമാനിലെ ലിവയില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു ജലീല്‍. രാത്രി ജോലി കഴിഞ്ഞ് മുറിയിലേക്ക് പോയതായിരുന്നു. ജലീലിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലേക്ക് Read More …