ശ്രീനാരായണ ഗുരു ആധുനിക കേരളത്തിന്റെ വഴികാട്ടി: പിണറായി

തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ വഴികാട്ടിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ സമത്വസുന്ദരമായ കേരളത്തെയും ഭാരതത്തെയും നിര്‍മിക്കുവാന്‍ ഗുരുവിന്റെ ചിന്തകളെ മനസിലും ജീവിതത്തിലും ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്നതാവട്ടെ ശ്രീനാരായണ ഗുരുജയന്തി എന്നും മുഖ്യന്ത്രി ആശംസിച്ചു. ജാതീയതയുടെയും സാമ്ബത്തികാസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഒരു ജനതയെ അവകാശബോധത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നവോത്ഥാന നായകരില്‍ Read More …

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടെ രീതി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുതിര്‍ന്ന പത്രപ്രവര്‍ത്തകയും പൊതുപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരായി ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ സമ്മദര്‍ദ്ദത്തിലാക്കുകയും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ് അവരുടെ രീതി. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒരുവിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല Read More …

ഒരു താരപുത്രി കൂടി വിവാഹിതയായി

മലയാള സിനിമയില്‍ ഒരു താരപുത്രി കൂടി സുമംഗലിയായി.അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷിന്റെ വിവാഹം കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ച് നടന്നു. സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.കോഴിക്കോട് സ്വദേശിയും ദുബായിലെ എമിറേറ്റഡ് ബാങ്കിലെ ഉദ്യോഗസ്ഥനുമായ മിലുവാണ് വരന്‍. നടന്‍ രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളായ പാര്‍വതി രതീഷ് അച്ഛന്റെ പാത പിന്തുടര്‍ന്ന് Read More …

ഡല്‍ഹിയില്‍ പിണറായികണ്ണന്താനം കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനു പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ജയിലില്‍ എസി മുറി : ദിലീപിനെതിരെ ജയില്‍ ഡിജിപിക്കു പരാതി

നടിയെ ആക്രമിച്ച കേസ്സില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ദിലീപിന് ആലുവ സബ് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ജയില്‍ ഡിജിപിക്കു പരാതി. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരനായ ആലുവ സ്വദേശി ടി.ജെ. ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചു. അവധി Read More …

ഗൗരി ലങ്കേഷ് വധം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ കേസ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതലയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ മൃതശരീരം Read More …

പുതിയ ഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുത്തന്‍ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സര്‍ക്കാര്‍ സ്വീകരിച്ചത് കോടതി വിധിപ്രകാരമുള്ള നടപടികള്‍ മത്രമാണ്.       ജനങ്ങളെ മദ്യവിമുക്തരാക്കാന്‍ മാതൃകാ ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ഗൌരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു

ബംഗളുരു സംഘപരിവാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രതികളിലൊരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വ്യക്തമാകുന്നത്. ബസവനഗുഡി മുതല്‍ ഗൌരി ലങ്കേഷിനെ പിന്തുടര്‍ന്ന ഒരാളുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അതേസമയം ഗൌരിയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് Read More …