അനുമതി രേഖകളില്‍ വ്യക്തത തേടി പഞ്ചായത്ത്

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതി രേഖകളില്‍ വ്യക്തത തേടി കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്കിന്റെ നിയമലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉപസമിതി 5 വകുപ്പുകള്‍ക്ക് കത്തയച്ചു. നേരത്തെ എംഎല്‍എ സമര്‍പ്പിച്ച രേഖകള്‍ പഞ്ചായത്ത് കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. എംഎല്‍എയുടെ നിയമലംഘനങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഇതേ കുറിച്ചന്വേഷിക്കാന്‍ പഞ്ചായത്ത് ഏഴംഗ ഉപസമിതിയെ നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായാണ് Read More …

അഖിലേഷുണ്ടെങ്കില്‍ താനില്ലെന്ന് മായാവതി

ന്യൂഡല്‍ഹി: ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശ് ബച്ചാവോ ബച്പ ഭഗാവോ ബഹുജന റാലിയില്‍ എസ് പി നേതാവ് അഖിലേഷ് യാദവ് ഉണ്ടെങ്കില്‍ താനില്ലെന്ന് ബി എസ് പി നേതാവ് മായാവതി. ബിഎസ്പി നേതാവ് മായാവതിയെയും എസ് പി നേതാവ് അഖിലേഷ് യാദവിനെയും ഒരു വേദിയില്‍ കൊണ്ടുവരുമെന്ന് ലാലു പ്രസംഗിച്ചിരുന്നു. എന്നാല്‍ അഖിലേഷ് Read More …

തോമസ് ചാണ്ടി രാജിവെക്കണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന് വി എം സുധീരന്‍.     മുഖ്യമന്ത്രി തോമസ് ചാണ്ടിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിയാല്‍ മന്ത്രി വിശുദ്ധയാകില്ല

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിയത് കൊണ്ട് മാത്രം ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിശുദ്ധയാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കമ്മിഷന്‍ അംഗത്തിന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മന്ത്രിക്കെതിരായ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബഞ്ച് Read More …

ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം: 531 പേരെ മാറ്റി

കോഴിക്കോട്: ആരോഗ്യവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. 531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. 425 പേരും ഇന്ന് തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് നിന്ന് ഒഴിവാകും. ഇവര്‍ക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക. ഇതോടെ ഇവര്‍ക്ക് ഓണം അലവന്‍സുകള്‍ പോലും നിഷേധിക്കപ്പെടുമെന്ന് പറയപ്പെടുന്നു. മറ്റൊന്ന് അടുത്ത രണ്ടാഴ്ചയോളം ഇവരുടെ സേവനം Read More …

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹ്യ’ഭ്രഷ്ട്’

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളില്‍ പ്രധാനിയായ ഇസ്രത് ജഹാന് നേരെ സാമൂഹ്യവിലക്കും സ്വഭാവഹത്യയും നടക്കുന്നതായി ആരോപണം. തന്റെ സ്വഭാവം ചീത്തയാണെന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കളും അയല്‍ക്കാരും തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും ഇസ്രത് ജഹാന്‍ പറഞ്ഞു. കൂടാതെ, തന്റെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകയായ നാസിയ ഇലാഹി ഖാന് എതിരെയും സോഷ്യല്‍ Read More …

ഓണക്കിറ്റ് വിതരണം 26ന്

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26 ന് വൈകിട്ട് നാലിന് അടിമാലിയില്‍ നടക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഓണക്കിറ്റ് വിതരണവും, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഓണക്കോടി വിതരണവും നടത്തും. എസ് രാജേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷനാവും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി Read More …

മലമ്പനി: ജാഗ്രത പാലിക്കണം; ഡി.എം.ഒ

കോഴിക്കോട്: കോര്‍പ്പറേഷന്‍ പരിധിയിലുളള പുതിയാപ്പ, പയ്യാനക്കല്‍ പ്രദേശങ്ങളില്‍ നിന്നും തുടര്‍ച്ചയായി മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും ഈ മാസം 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആറെണ്ണം തദ്ദേശീയമായി ഉണ്ടായതാണെന്നും ഇത് ഗൗരവതരമാണെന്നും ഡി.എം.ഒ പറഞ്ഞു. പ്രത്യേക Read More …