മ്യാന്‍മര്‍ സ്വദേശികള്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് മോദി

റങ്കൂണ്‍: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മ്യാന്മര്‍ പൗരന്മാര്‍ക്ക് സൗജന്യ വിസ (ഗ്രാറ്റിസ് വിസ) അനുവദിക്കുമെന്ന് അവിടെ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര്യഖ്യാപിച്ചു. സാധാരണ നയതന്ത്ര പാസ്‌പോര്‍ട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയുടെ ക്ഷണപ്രകാരം എത്തുന്ന ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥര്‍ക്കും മറ്റുമാണ് ഗ്രാറ്റിസ് വിസ അനുവദിക്കാറുള്ളത്. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലറും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി Read More …

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

മലപ്പുറം: ചാലിയാര്‍ പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പുഴയില്‍ കുളിക്കാനിറങ്ങിയ കീഴുപറമ്ബ് സ്വദേശി ആദിലിനെയാണ് കാണാതായത്. മുറിഞ്ഞാട് കടവിലാണ് സംഭവം. നാട്ടുകാര്‍ ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നടത്തിവരുകയാണ്.

പ്രതിരോധത്തിന്റെ പടയൊരുക്കം അനിവാര്യം

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെക്കു മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാസിസ്റ്റ് കൊലപാതക പരമ്ബരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്. ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ Read More …

ഷാര്‍ജയില്‍ കൂട്ട ആത്മഹത്യ; മൂന്നുപേര്‍ മരിച്ചു; രണ്ടു പേര്‍ രക്ഷപ്പെട്ടു

ഷാര്‍ജ: ഷാര്‍ജയില്‍ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. രണ്ടു പേര്‍ രക്ഷപ്പെട്ടു. ശ്രീലങ്കന്‍ ദമ്ബതികളും അവരുടെ മകനുമാണ് മരിച്ചത്. സ്ത്രീയുടെ സഹോദരിയും മരുമകളും രക്ഷപ്പെടുകയായിരുന്നു. ആഗസ്ത് 29നായിരുന്നു ആളുകളെ നടുക്കിയ ഈ ദാരുണ സംഭവം. പുലര്‍ച്ചെ രണ്ടര മണിക്ക് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടിമരിച്ചതോടെയാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിയുന്നത്. Read More …

കോടിയേരിയുടെ വാക്കുകളില്‍ ഞെട്ടി സംഘപരിവാര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് കോടിയേരി ഫെസ്ബുക്കില്‍ കുറിച്ചു. കോടിയേരിയുടെ വാക്കുകള്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണ്. കല്‍ബുര്‍ഗി, പന്‍സാരെ, Read More …

പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന മോദി

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരന്‍ കൂടുതല്‍ പണക്കാരനുമാകുന്ന മോദി സര്‍ക്കാരിന്റെ നയം ചോദ്യ ചിഹ്നമാകുകയാണ്. സാമ്ബത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കെറ്റിയുടെയും ലൂക്കാസ് ചാന്‍സലുമാണ് പഠനം നടത്തിയത്. 1922 നു ശേഷം ഏറ്റവും ഉയര്‍ന്ന സാമ്ബത്തിക അസമത്വമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള Read More …

അരവിന്ദ് കെജ്‌രിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കെജ്‌രിവാളിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാത്തതിനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്. വാദത്തിനിടെ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ രാംജത് മലാനി നടത്തിയ മോശം പരാമര്‍ശത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി Read More …

ഉത്രാടപ്പാച്ചിലിനിടെ അരുംക്രൂരത: യുവാവിനെ വയറില്‍ ചവിട്ടി, നടുറോഡിലൂടെ വലിച്ചിഴച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് അരുംക്രൂരത. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയും ചെയ്ത യുവാവിനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്. രണ്ടംഗ സംഘമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. കണ്ണൂര്‍ തളിപ്പറമ്ബിലെ ഒരു ടകയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതിനു പിന്നാലെ Read More …