വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധു ‘തനിനിറം’ പുറത്തെടുത്തു

ടെന്നസി• വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവവധു ഭര്‍ത്താവുമായി വഴക്കിടുകയും തുടര്‍ന്ന് തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ ചൂണ്ടി കാഞ്ചി വലിയ്ക്കുകയുമായിരുന്നു. എന്തോ ഭാഗ്യം. വെടിപൊട്ടിയില്ല. കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെന്നസിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ കെയ്റ്റ് എലിസബേത്ത് പ്രിചാര്‍ഡിനെ (25) വിവാഹ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ഫ്രീസ്‌ബോറോയിലെ ഹോട്ടലിന് Read More …

വിരുന്ന് കഴിഞ്ഞ് മടങ്ങും വഴി റെയില്‍പാളത്തില്‍ ഷോക്കേറ്റ് 16കാരിക്ക് ദാരുണാന്ത്യം; കൊലപാതകമാണെന്നും സംശയം

കെന്റ്:  റെയില്‍വേ പാളത്തില്‍ വീണ് ഷോക്കടിച്ച് 16 കാരിക്ക് ദാരുണാന്ത്യം. തെയ ഗ്രേസ് പീബിള്‍സ് എന്ന പെണ്‍കുട്ടിയാണ് ദാരുണമായി മരിച്ചത്. ഇക്കഴിഞ്ഞ ജുലൈ 27 നാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ചൊവ്വാഴ്ച രാത്രി 11 മണിയോടെ രാത്രി വിരുന്ന് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി തെയ സ്‌റ്റേഷനിലെ ടോയ്‌ലെറ്റില്‍ കയറിയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ തെയയെ കാത്തുനില്‍ക്കാന്‍ കൂട്ടാക്കാതെ Read More …

പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ

വാഷിംഗ്ടണ്‍: പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ.  1960ലെ സിന്ധുനദീജല കരാര്‍ പ്രകാരം സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് വ്യക്തമാക്കി. വൈദ്യുത പദ്ധതികള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയെ അനുവദിച്ചത് സിന്ധുനദീജല കരാറിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി അടുത്തയാഴ്ച സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ലോകബാങ്ക് Read More …

പിണറായി വിജയന്‍ ഭീരു: ഹസന്‍

തിരുവനന്തപുരം: ഒരേസമയം ധാര്‍ഷ്ട്യവും ഭീരുത്വവുമുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചയുടന്‍ രാജ്ഭവനിലെത്തിയത് പിണറായിയുടെ ഭീരുത്വത്തിന് തെളിവാണ്. അല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന പേടി അദ്ദേഹത്തിന് ഉണ്ടായി. അധികാരമോഹമുള്ള ആളാണ് പിണറായി . ഇതെല്ലാം വാര്‍ത്തയായി വന്നതിന്റെ പേരിലാണ് മാദ്ധ്യമങ്ങളോട് ഇത്രയും ധാര്‍ഷ്ട്യം കാട്ടിയതെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര Read More …

18ന് പണിമുടക്കുമെന്ന് സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 18ന് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കും. സൂചനാ പണിമുടക്കിനെ തുടര്‍ന്നും ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് എട്ടോളം സംഘടനകള്‍ ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കൊല്ലം ജനുവരിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് Read More …

പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്

മുംബൈ: പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്. പതീക്ഷിച്ചതുപോലെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25ശതമാനം കുറവ് വരുത്തി. പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനം കഴിഞ്ഞ നാല് ദ്വൈമാസ അവലോകന യോഗങ്ങളിലും അടിസ്ഥാന നിരക്കുകളില്‍ Read More …

അഭിഭാഷകര്‍ മാധ്യമ ബഹിഷ്‌കരണത്തില്‍ നിന്നു പിന്നോട്ട്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്ന നിലപാടില്‍ നിന്ന് ഹൈക്കോടതിയിലെ അഭിഭാഷകര്‍ പിന്നോട്ട്. എന്നാല്‍ തലസ്ഥാനത്തെ കോടതികളില്‍ ഇപ്പോഴും അഭിഭാഷകരുടെ മാധ്യമ വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ ആവശ്യത്തിന് കോടതി വളപ്പില്‍ നിന്ന് മുദ്രപ്പത്രം വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകനെപ്പോലും തിരിച്ചറിഞ്ഞ അഭിഭാഷകര്‍ ഇറക്കിവിട്ടു. ഹൈക്കോടതിയിലെ പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന Read More …

ദിലീപ് നിരപരാധിയെന്ന് റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിന് അനുകൂല റിപ്പോര്‍ട്ട്. ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തി. കഴിഞ്ഞ 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിലും പഴയ രേഖകള്‍ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അവരുടെ Read More …