മാപ്പിളപ്പാട്ട് റിയാലിറ്റിഷോ സമാപിച്ചു

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മലപ്പുറം മാധ്യമ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കേരളം പാടുന്നു മാപ്പിളപ്പാട്ട് റിയാലിറ്റിഷോ സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 14 പേര്‍ മാറ്റുരച്ച മത്സരം മലപ്പുറത്തെ ഇശല്‍ പ്രേമികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്തു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയെ ചടങ്ങില്‍ ആദരിച്ചു. എരഞ്ഞോളി Read More …

സുരഭി ലക്ഷ്മിക്കെതിരെ അപവാദ പ്രചരണം: ഓണത്തെ അപമാനിച്ചു

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സുരഭിക്കെതിരെ അപവാദ പ്രചരണം. ഓണത്തെ നടി അപമാനിച്ചുവെന്നാണ് പറയുന്നത്. നടി തിരുവോണദിവസം ഒരു ചാനലില്‍ അവതരിപ്പിച്ച പരിപാടിയില്‍ ബീഫ് കഴിച്ചതാണ് പ്രശ്‌നമായത്. ഓണത്തെ അപമാനിച്ചുവെന്നും സുരഭിക്കെതിരായി അപവാദം പ്രചരിപ്പിക്കുന്ന സാമൂഹിക വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. സുരഭി ബീഫ് കഴിച്ചത് വലിയ തെറ്റായിപ്പോയെന്നാണ് ഇവര്‍ പറയുന്നത്. ഓണത്തിന് ഇല നിലത്തിട്ട് സസ്യ ഭക്ഷണം മാത്രം Read More …

അര്‍ദ്ധനഗ്‌ന വീഡിയോ പ്രചരിപ്പിയ്ക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും പണം തട്ടിയെടുത്തയാള്‍ക്ക് ഒരു വര്‍ഷം തടവ്

അല്‍ ഐന്‍: രോഗ ശാന്തി നല്‍കാമെന്ന വ്യാജേന സ്ത്രീകളുടെ അര്‍ദ്ധനഗ്‌ന വീഡിയോ പകര്‍ത്തി പണം തട്ടിയെടുക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. അറബ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതിയുടെ അര്‍ദ്ധനഗ്‌ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പണം തട്ടിയത്. പ്രതിയേയും യുവതിയുടെ സുഹൃത്തിനേയും കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട് . Read More …

മുരുകന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ച്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരം തര്‍ക്കിച്ച് തീര്‍ത്തു, ഇത് നിത്യ സംഭവമാണ്. മുരുകന് ചികിത്സ നല്‍കാമായിരുന്നു. ഗുരുതരാവസ്ഥയിലുളള രോഗിയെ കൊണ്ടു വരുമ്‌ബോഴുളള Read More …

പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ തിരിച്ചെത്തി. അഞ്ചു ദിവസം നീണ്ടു നിന്ന ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്ര കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്. മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ 11 വ്യാപാര കരാറുകളിലാണ് പ്രധാനമന്ത്രി ഒപ്പു വച്ചത്.

കോഴിക്കോട് ബീച്ചാശുപത്രിയിലെ ലഹരി വില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ബീച്ചാശുപത്രിയിലെ ലഹരി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പൊലീസ് പിടിയില്‍. ചക്കുംകടവ് ആലിമോന്‍, റഷീദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലി എന്ന ആലിമോനാണ് ബിച്ചാശുപത്രിയുടെ മുറ്റത്തെ ബ്രൗണ്‍ഷുഗറിന്റെയും കഞ്ചാവിന്റെയും പ്രധാന കച്ചവടക്കാരന്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തി നവജീവനില്‍ എത്തിച്ച് ബോധവല്‍ക്കരണം നടത്തുന്ന 12 പിയര്‍ എജുക്കേറ്റര്‍മാരിലൊരാളാണ് ആലി. മാസം 3000 മുതല്‍ 5000 Read More …

ജയരാജനെതിരായ യുഎപിഎ; സര്‍ക്കാരിന്റെ അനുമതിയില്ല, പിന്നീട് നോക്കാമെന്ന് കോടതി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ യുഎപിഎ ചുമത്തിയതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ല. ഇക്കാര്യം പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇപ്പോള്‍ കുറ്റപത്രം പരിശോധിച്ച് വരികയാണെന്നും പ്രതിഭാഗം ഉന്നയിച്ച വിഷയത്തില്‍ പിന്നീട് വാദം കേള്‍ക്കാമെന്നും സിബിഐ പ്രത്യേക കോടതി അറിയിച്ചു. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച Read More …

ബി.ജെ.പി മുഖ്യശത്രു: സി.പി.എം നയത്തില്‍ മാറ്റം വരുത്തും

ന്യൂഡല്‍ഹി: ബി.ജെ.പിയെ മുഖ്യ ശത്രുവായി കണ്ട് അടവ് നയത്തില്‍ മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ ഉള്ള സാഹചര്യമല്ല ഇപ്പോഴത്തേത്. കോണ്‍ഗ്രസുമായുള്ള സമീപനത്തില്‍ മാറ്റം വരുമെന്നും യെച്ചൂരി സൂചന നല്‍കി. ഡല്‍ഹിയില്‍ നടന്ന പി.ബി യോഗത്തില്‍ യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയിലാണ് ഇക്കാര്യം Read More …