ലാലു പ്രസാദിനും മകന്‍ തേജ്വസിനും സിബിഐ നോട്ടീസ്

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകന്‍ തേജ്വസി യാദവിനും സിബിഐ നോട്ടീസ്.ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കേ ഉണ്ടായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐ നോട്ടീസ്.     റെയില്‍വേ ഉടമസ്ഥതയിലായിരുന്ന ബിഎന്‍ആര്‍ ഹോട്ടലുകളുടെ നടത്തിപ്പുചുമതല സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.കഴിഞ്ഞ ജൂലൈ Read More …

വേങ്ങര ഉപതിരഞ്ഞെടുപ്പ്; മുന്നണി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്ബ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുന്നണി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. ഇതിനായി മണ്ഡലത്തിലെ യുഡിഎഫ് നേതൃയോഗങ്ങള്‍ ആരംഭിച്ചു. സമവായ ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ വെള്ളിയാഴ്ച വേങ്ങരയില്‍ എത്തും. വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം, പറപ്പൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും വ്യത്യസ്ത മുന്നണികളിലാണ്, വേങ്ങര പഞ്ചായത്തിലും മുന്നണി Read More …

ശ്രീലങ്കന്‍ പര്യടനത്തിനു പോയ യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. ഇന്ത്യയില്‍ നിന്നും പോയ സംഘത്തിലെ നാല് പേര്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്നുതന്നെ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍17 താരവും ഗുജറാത്ത് സ്വദേശിയുമായ നരേന്ദ്ര സിങ്ങ് സോധയാണ് മരിച്ചത്. കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് Read More …

18കാരിയെ ക്രൂരമായി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി ;കെണിയൊരുക്കിയത് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ

18കാരിയെ 24കാരനായ യുവാവ് ക്രൂരമായി പീഡിപ്പിച്ചു. താനെയിലെ ബദലാപൂരിലായിരുന്നു സംഭവം. പീഡിപ്പിക്കാന്‍ യുവാവിന് കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ ആന്റിയായിരുന്നു. യുവാവിനെയും ആന്റിയെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു. പെണ്‍കുട്ടിയും, യുവാവും, പെണ്‍കുട്ടിയുടെ ആന്റിയും ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. സംഭവദിവസം പെണ്‍കുട്ടിയും ആന്റിയും Read More …

രാജ്യത്തിനായി ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ഭയപ്പെടാറില്ല മോദി

യാങ്കൂണ്‍: നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ നന്‍മക്കായി ശക്തവും കഠിനവുമായ തീരുമാനങ്ങളെടുക്കാന്‍ തന്റെ സര്‍ക്കാര്‍ മടിക്കില്ലെന്ന് മോദി പറഞ്ഞു. യാങ്കൂണിലെ ഇന്ത്യന്‍ ജനതയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തേക്കാള്‍ രാജ്യമാണ് വലുത് എന്നതുകൊണ്ടാണ് തന്റെ സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പരാമര്‍ശിച്ചതോടൊപ്പം പാക് Read More …

പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു പ്രതിരോധമന്ത്രി സ്ഥാനം കൈകാര്യം ചെയ്ത ആദ്യ വനിത. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ നിര്‍മല സീതാരാമന്‍ നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു. ഏറെക്കാലം പുരുഷന്‍മാര്‍ കൈയടക്കി വച്ചിരുന്ന വകുപ്പാണ് മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ നിര്‍മലയുടെ കൈകളിലേക്കെത്തിയത്. കാബിനറ്റ് പദവിയിലേക്ക് കയറ്റം കിട്ടിയതോടെ Read More …

റോഹിങ്യകള്‍ക്കെതിരെ കൊടുംക്രൂരത: സമൂഹ മനഃസ്സാക്ഷി ഉണരണം സമസ്ത, വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന

കോഴിക്കോട്: റോഹിങ്യന്‍ മുസ്ലിംകള്‍ക്കെതിരെ മ്യാന്മര്‍ ഭരണകൂടവും ചില ബുദ്ധസന്യാസിമാരും നടത്തുന്ന കൊടുംക്രൂരതക്കെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം അത്യന്തം പ്രാകൃതവും മനുഷ്യത്വരഹിതവുമായ നടപടിയാണ് റോഹിങ്യകള്‍ക്കെതിരെ മ്യാന്മര്‍ ഭരണകൂടം Read More …

തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരി തകര്‍ക്കാന്‍ നീക്കം

തണ്ണിത്തോട് : എലിമുള്ളുംപഌക്കല്‍ വനസംരക്ഷണസമിതിയുടെ ചുമതലയില്‍ നടന്നുവരുന്ന കുട്ടവഞ്ചി സവാരി തകര്‍ക്കാന്‍ ഗൂഢനീക്കം. അനാവശ്യ വിവാദങ്ങളും സംഘര്‍ഷസങ്ങളും സൃഷ്ടിച്ച് നിരവധി പേരുടെ തൊഴിലും വിനോദ സഞ്ചരികളില്‍നിന്ന് വനംവകുപ്പിന് ലഭിക്കുന്ന വരുമാനവും ഇല്ലതാക്കുകയാണ് ലക്ഷ്യം. കുട്ടവഞ്ചി സവാരി ഇവിടെ ആരംഭിക്കുമ്പോള്‍ തന്നെ ചെറിയപാര്‍ക്കിങ് ഗ്രൌണ്ട് ഉണ്ടായിരുന്നു. ഇവിടെയാണ് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുവരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ Read More …