പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. സംസ്ഥാനത്ത് ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ച് 474 പേര്‍ മരിച്ചതായി മന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. നാല് പേര്‍ക്ക് ഇതുവരെ കോളറ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഒരാള്‍ കോളറ ബാധിച്ച് മരിച്ചിട്ടുണ്ടെന്നും ഷൈലജ പറഞ്ഞു. തമിഴ്‌നാട് Read More …

അച്ചടക്ക നടപടിക്കെതിരെ യുവമോര്‍ച്ച നേതാവ്

കോഴിക്കോട് : കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തോടനുബന്ധിച്ച് വ്യാജ രസീത് അടിച്ച് പിരിവ് നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് അച്ചടക്ക നടപടി നേരിട്ട യുവമോര്‍ച്ച നേതാവ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്ത്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയാണ് നടപടിക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. സത്യം അധികകാലം മൂടിവെക്കാനാകില്ലെന്ന് പ്രഫുല്‍ കൃഷ്ണന്‍ ഫേസ്ബുക് Read More …

വര്‍ഗീയ സംഘര്‍ഷങ്ങളുടെ സ്വന്തം നാട് യുപി

ദില്ലി: 2017 ലെ ആദ്യ ആഞ്ചുമാസങ്ങളില കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷം നടന്നിട്ടുള്ളത് ബിജെപിക്കും ആര്‍എസ്എസിനും ഒരു പോലെ പ്രിയപ്പെട്ട യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ട് അതില്‍ അതില്‍ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന യുപി(60) ലാണ്. യുപിയെ കൂടാതെ ബിജെപി Read More …

വയനാട്: സിവില്‍ സ്റ്റേഷന്‍ ഇനി ക്യാമറ കണ്ണുകള്‍ക്കുള്ളില്‍

വയനാട്: സിവില്‍ സ്റ്റേഷന്‍ ഇനി നിരീക്ഷണ ക്യാമറകളുടെ വലയത്തില്‍. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സി.സി.ടി.വി. സിവില്‍ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 16 ലക്ഷം രൂപ ചെലവിട്ട് സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഭാഗങ്ങളും കവര്‍ ചെയ്യുന്ന രീതിയില്‍ 25 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ച് ക്യാമറകള്‍ കളക്ടറുടെ ക്യാമ്ബ് ഓഫീസിലും സ്ഥാപിച്ചിട്ടുണ്ട്. Read More …

സ്വര്‍ണ വില കുതിക്കുന്നു

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. 21,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,695 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

തിരുവനന്തപുരം: ബൈക്കപടത്തില്‍ പെട്ട് ആശുപ്ത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. സംസ്ഥാനത്ത് വേണ്ടി മുരുകന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ചികിത്സക്ക് വേണ്ടി ആശുപത്രികളുടെ പടി വാതില്‍ക്കല്‍ കാത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. അഞ്ച് ആശുപത്രികളില്‍ നിന്ന് ചികിത്സ Read More …

മദ്രസ വിദ്യാര്‍ത്ഥിയ്ക്ക് അതിക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം; പിന്നില്‍ പഠിക്കാനെത്തിയവന്‍

കോഴിക്കോട്: അസ്വസ്ഥത പരത്തിക്കൊണ്ട് വീണ്ടും ഒരു പീഡന വാര്‍ത്ത. കോഴിക്കോട് നിന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. മദ്രസ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. മുക്കത്തെ കാരശ്ശേരി സര്‍ക്കാര്‍ പറമ്ബിലെ ഖുവ്വത്തില്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. സംഭവം മദ്രസ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ അത് വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. Read More …

രജനിയെ കാണാന്‍ ബി.ജെ.പി എം.പിയെത്തി: രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹം

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ കാണാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്ററി അംഗം പൂനം മഹാജന്‍ എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന നല്‍കിയ താരത്തിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാനാണ് എം.പി എത്തിയതെന്നാണ് വിവരം. എന്നാല്‍ പോയസ് ഗാര്‍ഡനിലുള്ള രജനീകാന്തിന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമാണെന്ന് പൂനം പ്രതികരിച്ചു. Read More …