അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്: ഹസന്‍

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നു കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ സമരം നടത്തുമെന്നും ഹസന്‍ പറഞ്ഞു. അതിരപ്പിള്ളി വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയെക്കുറിച്ച് പൊതു ചര്‍ച്ച വേണമെന്നും അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും Read More …

ദിലീപ് പരാതി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എപ്പോള്‍ എങ്ങനെ പരാതി നല്‍കിയതെന്നത് കോടതിയെ അറിയിക്കുമെന്നും ബെഹ്‌റ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപും പൊലീസും പറയുന്നതു ശരിയാണ്. ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്നു പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ Read More …

അതിരപ്പിള്ളി പദ്ധതി; ചെന്നത്തലയെ തള്ളി ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത. പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. അഭിപ്രായ സമന്വയത്തിലൂടെയേ പദ്ധതി നടപ്പിലാക്കാനാകൂവെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പദ്ധതി സംബന്ധിച്ച് ഭരണകക്ഷിയില്‍ തന്നെ ഭിന്നതയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി Read More …

പാക് വെടിവെപ്പ്: കശ്മീരില്‍ സ്ത്രീ മരിച്ചു

കശ്മീര്‍: പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപം പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു.   ബാലക്കോട്ട് സ്വദേശി റുഖിയ ബിയാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചോടെ പ്രകോപനമില്ലാതെ പാക് സൈന്യം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ത്യ തിരിച്ചടിക്കുന്നു.

ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ചയെന്ന് ട്രംപ്

ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ചയെന്ന് ട്രംപ് വാഷിംഗ്ടണ്‍/ കാരക്കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താനുള്ള വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. വെനസ്വേലയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ച നടത്താമെന്ന് ട്രംപ് വ്യക്തമാക്കിയതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക എപ്പോഴും വെനസ്വേലന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഭരണഘടനയെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ Read More …

പിസി ജോര്‍ജിനെതിരെ കേസെടുക്കും

തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ Read More …

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് രണ്ടാംപ്രതി

കൊച്ചി:  കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കി പോലീസിന്റെ കുറ്റപത്രം തയ്യാറാവുന്നു. നടിയെ ഉപദ്രവിച്ച പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഒന്നാം പ്രതിയായി തുടരും. കേസില്‍ സുനില്‍കുമാറിനു ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണു ദിലീപിനെ രണ്ടാം പ്രതിയാക്കുന്നത്. ദിലീപ് അറസ്റ്റിലായി ഒരു മാസം കഴിഞ്ഞപ്പോള്‍ Read More …

ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനമാവില്ല -കാനം

തിരുവനന്തപുരം: അതിരപ്പിള്ളിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.       വൈദ്യുതി വകുപ്പിന്റെ സ്ഥലത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയോ ലൈന്‍ വലിക്കുകയോ ചെയ്താല്‍ അത് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനമായി കാണുന്നില്ല. കുട്ടി ജനിക്കാതെ നൂല്‍ കെട്ടിയെന്ന് പറയുന്നത് കൊണ്ട് കാര്യമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.