മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടിക്കൊന്നു

പൂനെ: മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടിക്കൊന്നു. പൂനെയിലെ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ബാലനീതി ബോര്‍ഡ് പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. അതിനു ശേഷം പ്രതി പുറത്തിറങ്ങിയപ്പോഴാണ് ഇരയുടെ പിതാവ് ആക്രമിച്ചത്. മകനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ പ്രതിയുടെ രക്ഷിതാക്കള്‍ക്കള്‍ക്കും മര്‍ദ്ദനമേറ്റു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് ഇവരെ ആക്രമിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് Read More …

ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി കോഴിക്കോടു നിന്നും ഒരു കൊച്ചു മിടുക്കി

കോഴിക്കോട് എന്തു ചോദിച്ചാലും എങ്ങനെ ചോദിച്ചാലും ഉത്തരം പറയുന്ന ഒരു ആറു വയസ്സുകാരിയുണ്ട്, അതും നമ്മുടെ കോഴിക്കോട് നിന്നും. അത്ഭുതം വിരിയിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ പേരാണ് ഇസ്ര ഹബീബ്. കോഴിക്കോട് ഈസ്റ്റ് കല്ലായിയിലെ വളപ്പിലകത്ത് ഹൗസില്‍ ഹബീബിന്റെ മകളും രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ, ഈ മിടുക്കി മീഡിയവണ്‍ ചാനലിന്റെ മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ എന്ന പരിപാടിയിലൂടെയാണ് Read More …

ഷാര്‍ജയില്‍ തീപ്പിടുത്തം

ഷാര്‍ജ• ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 4 ലെ ഫര്‍ണിച്ചര്‍ വെയര്‍ഹൗസില്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് 1.08 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. മിനിട്ടുകള്‍ക്കകം സ്ഥലത്ത് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും ആളപായമില്ല.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

ഗോരഖ്പൂര്‍: ഓക്‌സിജന്‍ ലഭിക്കാതെ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. യു.പി മെഡിക്കല്‍ വിഭ്യാഭ്യസ മന്ത്രി അശുതോഷ് ടണ്ടന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഗുരുതരമായ അലംഭാവം പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ Read More …

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയാനാകാഞ്ഞ സംഭവം: വിമര്‍ശനം ഉള്‍ക്കൊള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിമാനം വൈകിയതിനെതുടര്‍ന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നുവെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള ആശയകുഴപ്പവുമില്ല. ഇത് ഉയര്‍ത്തികൊണ്ടുവരുന്നവരുടെ ദുഷ്ടലാക്ക് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്ബ് പോയി ക്യാമ്ബ് Read More …

ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. എന്‍.സി.പി കോട്ടയം ജില്ലാ കമ്മറ്റി നല്‍കിയ പരാതിയിലാണ് നടപടി. മരണത്തിന് മുമ്ബ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലെത്തിച്ചതെന്നുമാണ് പരാതി. Read More …

ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ മരണം;നേര്‍ ചിത്രമെന്ന് എംഎ ബേബി

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ നടന്ന ഈ ദുരന്തം ഇന്നത്തെ ഇന്ത്യയുടെ നേര്‍ചിത്രമാണ്. ജീവവായു കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന ഇന്ത്യ. നിരാലംബരായ ദരിദ്ര മാതാപിതാക്കള്‍ ആശ്രയമില്ലാതെ വാവിട്ട് നിലവിളിക്കുന്ന ഇന്ത്യ. സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടായിട്ടും ശിശുക്കളുടെ ജീവന്‍ വിലവയ്ക്കാന്‍ പഠിക്കാത്ത ഒരു രാഷ്ട്രമാണ് നമ്മള്‍. മനുഷ്യന്റെ അവകാശങ്ങളെ അമര്‍ത്തി വയ്ക്കാന്‍ നാം Read More …

സൗകര്യമുള്ളപ്പോള്‍ ഹാജരാകും

കോട്ടയം: നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ. കമീഷന്‍ നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമീഷന് സാധിക്കില്ലല്ലോയെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ Read More …