പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ പിടിയില്‍. കൊട്ടിയൂര്‍ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് പീഡനത്തിനിരയായത്.   ഇവിടെ വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. 201617 അധ്യയന Read More …

യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ കോട്ട പൊയ്മുക്കില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട സ്വദേശി സുനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആറന്‍മുള സ്വദേശി സന്തോഷാണ് ഇയാളെ കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. സന്തോഷ് ഒളിവിലാണ്.ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.

അസാധു നോട്ട് വിഷയത്തില്‍ സുപ്രധാന തീരുമാനം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

അസാധു നോട്ട് മാറാന്‍ ഇനി അവസരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മാര്‍ച്ച് 31നകം അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഇനിയും സമയം നല്‍കണമെന്നു കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് കേന്ദ്രം ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

പുതുവൈപ്പിനില്‍ സമരക്കാര്‍ ശ്രമിച്ചത് സര്‍ക്കാറിനെ മോശമാക്കാനെന്ന് ഡിസിപി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനും പ്രതിസന്ധിയുണ്ടാക്കാനുമാണ് പുതുവൈപ്പിനില്‍ സമരക്കാര്‍ ശ്രമിച്ചതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നല്‍കിയ വിശദീകരണത്തിലാണ് യുവ ഐപിഎസുകാരന്റെ ഈ മറുപടി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സല്‍ തടസപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് ഉണ്ടായത്. ഐഒസി ടെര്‍മിനലിനു സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതിക്കുള്ളിലേക്കു മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നുവെന്നും Read More …

അബുദാബി ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരമെന്ന് ഇപ്‌സോസ് സിറ്റി ഇന്‍ഡക്‌സ് സര്‍വ്വേ

അബുദാബി: അബുദാബി ആഗോള വ്യാപകമായി ഇനി അറിയപ്പെടുക മികച്ച രണ്ടാമത്തെ നഗരമായിട്ടായിരിക്കും. ഇപ്‌സോസ് സിറ്റി ഇന്‍ഡക്‌സിന്റെ അഭിമുഖ സര്‍വേയിലൂടെയാണ് നഗരങ്ങളെ തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. 16 64 വയസ്സ് പ്രായക്കാരായ 18,000 പേരുമായി 26 രാജ്യങ്ങളിലായാണ് സര്‍വ്വേ നടത്തിയത്. 21 ശതമാനം പേരും വ്യാപാര വാണിജ്യ രംഗത്തെ മികച്ച നഗരമായി അബുദാബിയെ വിലയിരുത്തി. Read More …

ഗോരക്ഷയുടെ പേരിലുള്ള ക്രൂരത..മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി ഡിവൈഎഫ്‌ഐ..!

ദില്ലി: പശുസംരക്ഷണം എന്ന പേരില്‍ മനുഷ്യനെ കൊല്ലുന്നത് അടക്കമുള്ള അക്രമങ്ങള്‍ രാജ്യത്ത് അടുത്തിടെ പെരുകിയിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷമാണ് ഗോരക്ഷയുടെ പേരിലുള്ള കൊല്ലും കൊലയും വ്യാപകമായിരിക്കുന്നത്. പശുക്കളുടെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗികരിക്കാനാവില്ലെന്ന് മോദി തന്നെ പറഞ്ഞിട്ടും ഗോരക്ഷാ സേനക്കാര്‍ അടങ്ങുന്ന മട്ടില്ല. മനുഷ്യനെ കൊന്നിട്ടായാലും പശുവിനെ രക്ഷിക്കണം എന്ന മട്ടില്‍ Read More …

നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങള്‍ക്കെതിരെ കേരള വനിത കമ്മീഷന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നടിയുടെ പേരും ചിത്രവും നല്‍കുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മീഷനും തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും കേരള വനിതാ കമ്മീഷന്‍ കത്തയച്ചു. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചെയര്‍പെഴ്‌സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാഗസിനുകളിലും വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും Read More …

മോദി കബളിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: പശു സംരക്ഷണത്തിന്റെപേരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലചോദിച്ചു. അക്രമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട പ്രധാനമന്ത്രി അതിന് തയ്യാറാവാതെ അധരവ്യായാമം നടത്തുകയാണ്. ഇത് മൂന്നാം തവണയാണ് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമത്തിനെതിരെ മോദി രോഷം കൊള്ളുന്നത്. അത് കഴിഞ്ഞ് പല തവണ പശു സംരക്ഷണത്തിന്റെ Read More …