ജേക്കബ് തോമസ് ഐഎംജി ഡയറക്ടര്‍

തിരുവനന്തപുരം: രണ്ടു മാസത്തെ അവധി കഴിഞ്ഞ് മുന്‍ ഡിജിപി ജേക്കബ് തോമസ് ഇന്നു സര്‍വീസില്‍ തിരിച്ചെത്തി. ഐഎംജി ഡയറക്ടര്‍ സ്ഥാനമാണ് ജേക്കബ് തോമസിനു നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. നേരത്തേ ടിപി സെന്‍കുമാര്‍ വഹിച്ചിരുന്ന പദവിയാണ് ഇപ്പോള്‍ ജേക്കബ് തോമസിനു ലഭിച്ചിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് Read More …

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; സുഷമയെ പിന്തുണയ്ക്കാം

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പരിഗണിക്കുകയാണെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കാമെന്ന നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. കൂടാതെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് ഒരുവട്ടം കൂടി അവസരം നല്‍കുന്നതിനും തങ്ങള്‍ എതിരല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വവുമായി Read More …

വനിതാ ഐഎഎസ് ഓഫീസറെ വധിക്കുമെന്ന് ഭീഷണി

ഭോപ്പാല്‍: യുവ ഐഎഎസ് ഓഫീസര്‍ക്കെതിരേ മണല്‍ മാഫിയയുടെ വധഭീഷണി. മധ്യപ്രദേശിലെ ഉമാറിയ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ സോണിയ മീണയാണ് വധഭീഷണിയുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്ന് സോണിയയുടെ സുരക്ഷ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഛത്തര്‍പുര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന കുറ്റവാളി അര്‍ജുന്‍ സിംഗ് ബുന്ദേല തന്നെ കൊലപ്പെടുത്താന്‍ Read More …

കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം

കോഴിക്കോട്: കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന്‍ മാസ്റ്ററുടെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി മൊകേരിയിലാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ മുന്‍ വാതില്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

സമരത്തിന് പിന്നില്‍ തീവ്രവാദികളെന്ന് പൊലീസ്

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം സമരത്തിനിടെ തീവ്രവാദ ബന്ധമുള്ള ചിലരെ കണ്ടിരുന്നു. സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാര്‍ ഇത്രയും വലിയ സമരത്തിനിറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടികളടക്കമുള്ള സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ Read More …

നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ മുസ്ലിംകള്‍ക്കു നേര്‍ക്ക് ആക്രമണം

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്കില്‍ രാത്രി നമസ്‌കാരം കഴിഞ്ഞ് മടങ്ങിയവര്‍ക്കു നേരെ വാന്‍ ഇടിച്ചുകയറ്റി ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ വെള്ളക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം രാത്രി 12.20 നാണ് ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിനു സമീപത്തെ സെവന്‍ Read More …

മെട്രോയാത്ര ആഘോഷമാക്കി വയോധികരും ഭിന്നശേഷി വിദ്യാര്‍ത്ഥികളും

കൊച്ചി: പ്രായത്തിന്റെ അവശതകള്‍ കാല്‍മുട്ടിന് ചെറിയ വേദനയുണ്ടാക്കുന്നുണ്ടെങ്കിലും കാഞ്ചവല്ലി അമ്മൂമ്മ ആവേശത്തോടെയാണ് കൊച്ചി മെട്രോ സ്റ്റേഷന്റെ പടികള്‍ കയറിയത്. കൊച്ചിയിലെ ആകാശ യാത്രയില്‍ പങ്കാളിയാകുന്നതിന്റെ സന്തോഷവും വിസ്മയവുമായിരുന്നു ആ മുഖത്ത്. ഫോര്‍ട്ടുകൊച്ചി വെളിയിലുള്ള വൃദ്ധ സദനത്തില്‍ നിന്നാണ് പ്രായം എണ്‍പതിനോടടുക്കുന്ന കാഞ്ചനവല്ലി കൊച്ചി മെട്രോ യാത്രയ്‌ക്കെത്തിയത്. കുട്ടികളും ഭിന്നശേഷിക്കാരും വൃദ്ധസദനത്തില്‍ നിന്നുള്ള അന്തേവാസികള്‍ക്കുമായി മാറ്റിവെച്ചിരുന്ന മെട്രോ Read More …

യുഎഇ വിപണിയില്‍നിന്ന് കാര്‍ വാങ്ങാന്‍ ഏറ്റവും മികച്ച സമയം

ദുബൈ: സ്വന്തമായി കാര്‍ വാങ്ങിക്കണമെന്ന ആഗ്രഹമുള്ള എല്ലാ യുഎഇ പ്രവാസികള്‍ക്കും സന്തോഷവാര്‍ത്ത. വായ്പാ തിരിച്ചടവിനുള്ള സാഹചര്യമുണ്ടെങ്കില്‍ യുഎഇ വിപണിയില്‍നിന്ന് വാഹനം വാങ്ങിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. റംസാന്‍ പ്രമാണിച്ച് എല്ലാ വാഹന വിതരണക്കാരും മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പലിശനിരക്കിനുപുറമേ ഒരുവര്‍ഷംവരെ പലിശയില്ലാത്ത തിരിച്ചടവാണ് പല വാഹനക്കമ്പനികളും മുന്നോട്ടുവെയ്ക്കുന്ന വാഗ്ദാനം. ആര്‍ഭാടവാഹനങ്ങളുടെ വിതരണക്കാരുടെ വാഗ്ദാനം അതിലും Read More …