10 ദിവസം പിന്നിടുമ്ബോള്‍ ശബരിമലയില്‍ വരുമാനം 52 കോടി കഴിഞ്ഞു

മണ്ഡല മകരവിളക്ക് തീര്‍ഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്ബോള്‍ ശബരിമലയില്‍ വരുമാനം 52 കോടി കഴിഞ്ഞു. അപ്പം അരവണ വില്‍പ്പനയിലാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത്. ഇന്നുമുതല്‍ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്ബയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തില്‍ അടക്കമുള്ള അപാകതകള്‍ പരിഹരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡല കാലം Read More …

മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം, യുഡിഎഫ് പദ്ധതിക്കെതിരല്ല; പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് പദ്ധതിക്കെതിരല്ല, വിഴിഞ്ഞം പ്രതിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എരിതീയില്‍ എണ്ണ ഒഴിക്കാനില്ല. മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണ്.കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ല.മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം Read More …

ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും Read More …

നയതന്ത്ര സ്വര്‍ണക്കടത്ത്: കേരളത്തിനു പുറത്തേക്ക് വിചാരണ മാറ്റാനാകില്ല

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. വിചാരണ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡി അപേക്ഷ പരിഗണിച്ച സുപ്രീംകോടതി പ്രതികൂല നിരീക്ഷണങ്ങള്‍ നടത്തി. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ വിചാരണ പുറത്തേക്കു മാറ്റാനാകില്ല. ഈ വാദം അംഗീകരിച്ചാല്‍ മറ്റു സംസ്ഥാനങ്ങളിലും സമാന ആവശ്യമുയരും. അസാധാരണ സാഹചര്യങ്ങളില്‍ Read More …

എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി‍

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും കശ്മീരിനെക്കുറിച്ചുള്ള വിവാദപ്രസ്താവനയുമായി രംഗത്ത്. കശ്മീരിലേക്ക് എത്രയൊക്കെ പട്ടാളക്കാരെ അയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന. വാസ്തവത്തില്‍ കശ്മീരിനെ പ്രത്യേക സംസ്ഥാന പദവി എടുത്തുകളയുകയും 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്ത ശേഷം കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. 2018ല്‍ 417 Read More …

അമിത്‌ ഷായുടെ വിവാദ പരാമര്‍ശം: തെരഞ്ഞെടുപ്പ്‌ കമീഷന്‍ നടപടിയെടുക്കണം

ന്യൂഡല്ഹി: ഗുജറാത്ത് വംശഹത്യയെ പ്രശംസിച്ചുള്ള അമിത്ഷായുടെ വിവാദപ്രസംഗത്തില്‍ പ്രതിഷേധം ശക്തമായി. പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ‘2002-ല്‍ കുഴപ്പക്കാരെ പാഠം പഠിപ്പിച്ചു ’എന്നായിരുന്നു അമിത്ഷായുടെ വിവാദ പരാമര്‍ശം. ഇത് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും പെരുമാറ്റച്ചട്ട ലംഘനമാണെന്നും മുന്‍ ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞു. അമിത്ഷായുടേത് അങ്ങേയറ്റം ആക്ഷേപകരമായ Read More …

തൃശൂരില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

തൃശൂ‍ര്‍: തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയില്‍ അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊന്നു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വേലപ്പനാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചേര്‍പ്പ് പൊലീസ് പിടികൂടി വേലപ്പനും കൊല്ലപ്പെട്ട ചന്ദ്രനും തമ്മില്‍ ഉണ്ടായ Read More …

ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാനി താലിബാന്‍

ഇസ്ലാമാബാദ്: ജൂണില്‍ സര്‍ക്കാരുമായി അംഗീകരിച്ച വെടിനിറുത്തല്‍ പിന്‍വലിച്ചതായും രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്താന്‍ അംഗങ്ങളോട് ഉത്തരവിട്ടതായും പാകിസ്ഥാനി താലിബാന്‍ ഭീകരര്‍ ഇന്നലെ അറിയിച്ചു. അഫ്ഗാനിലെ താലിബാനില്‍ നിന്ന് വ്യത്യസ്തമാണ് തെഹ്‌രീക് – ഇ – താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) സംഘടന. എന്നാല്‍ ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒരുപോലെയാണ്. 2007 മുതല്‍ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങള്‍ക്കും നൂറുകണക്കിന് മരണങ്ങള്‍ക്കും Read More …