വൃദ്ധന്‍ തെരുവുനായ് ആക്രമണത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (85) ആണ് മരിച്ചത്. മുഖവും വലതുകയ്യും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്. കാട്ടിന്‍പുറത്ത് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പത്തുമീറ്റര്‍ ചുറ്റളവില്‍ ചോരപ്പാടുകള്‍ കാണുന്നുണ്ട്. ഇത് നായ്ക്കളുമായി മല്ലിട്ടതിന്റെ ചോരപ്പാടുകളാണെന്നു കരുതുന്നു.

അമേരിക്കയിലുണ്ടായ വിമാനാപകടത്തില്‍ നാലു പേര്‍ മരിച്ചു

വാഷിംഗ്ടണ്‍: യുഎസില്‍ ഉണ്ടായ വിമാനാപകടത്തില്‍ നാലു പേര്‍ മരിച്ചു. ഒറിഗോണ്‍ സംസ്ഥാനത്താണ് സംഭവം. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. കാലാവസ്ഥാസംബന്ധമായ പ്രശ്‌നങ്ങളാണോ സാങ്കേതിക തകരാറാണോ അപകട കാരണമെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഫെയ്‌സ്ബുക്ക് പോസ്റ്റ്; വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അഖില്‍ കൃഷ്ണനെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.   ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അഖിലിന്റെ പോസ്റ്റ്. മുഖ്യമന്ത്രിയെ കൊല്ലാന്‍ ഈ നാട്ടില്‍ ഒരു ഐസിസ് ഭീകരവാദിയുമില്ലേ എന്നായിരുന്നു Read More …

സൗദി പ്രവാസികള്‍ക്ക് തിരിച്ചടി : വീട്ടുവാടക ഉയരും

സൗദി :മൂല്യവര്‍ധിത നികുതി വര്‍ധനവ് പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. വ്യാപാരികള്‍ക്കും ഭൂവുടമകള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനമാണ് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.     അഞ്ചു ശതമാനം നികുതി വരുന്നതോടെ വീട്ടുവാടക വന്‍തോതില്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സര്‍ക്കാര്‍ നടപടിയെടുക്കണം

നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുണ്ടായ പൊലീസ് നടപടി ന്യായീകരിക്കുന്നതിന് സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ കുടുംബത്തെ യുഡിഎഫ് മുതലെടുക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപനം തെറ്റാണെന്നും Read More …

മദ്യവിരുദ്ധസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ മോഷണക്കേസ്

പത്തനംതിട്ട: ഊപ്പമണ്ണിലെ മദ്യശാലയ്‌ക്കെതിരായ സമരം തുടരുന്നു. മദ്യശാലാ പ്രവര്‍ത്തനം ഏതുസമയത്തും ആരംഭിക്കാം എന്നതിനാല്‍ നാട്ടുകാര്‍ ജാഗ്രതയിലാണ്. അതിനിടെ ചൊവ്വാഴ്ച മദ്യശാലയില്‍ പോലീസ് പരിശോധന നടത്തി. മോഷണം നടന്നുവെന്ന പരാതിയിലാണിത്. മദ്യശാലാ സമരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പത്തനംതിട്ട പോലീസ് കേസും എടുത്തിട്ടുണ്ട്. നിയമം ലംഘിച്ച് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസ്. ഇവിടെനിന്ന് ഒരു Read More …

ഇനിയൊരു പൊതുമാപ്പ് ഉണ്ടാകില്ല: സൗദി

റിയാദ്: സൗദി അറേബ്യയില്‍ ഇനിയൊരു പൊതുമാപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ. പൊതുമാപ്പ് അനുവദിച്ചതിലൂടെ ആറ് ദിവസത്തിനിടെ ഏഴായിരം നിയമലംഘകര്‍ രാജ്യംവിട്ടതായും അദ്ദേഹം വ്യക്തമാക്കി, രാജ്യം വിട്ട വിദേശികളില്‍ ഏറ്റവും കൂടുതല്‍ പാകിസ്ഥാന്‍ പൗരന്മാരാണ് . രണ്ടാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനം, ബിസിനസ്, സന്ദര്‍ശനം തുടങ്ങിയ Read More …

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌ഫോടനം: അക്രമിയെന്നു കരുതുന്നയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തിയെന്നു കരുതപ്പെടുന്ന കിര്‍ഗിസ്ഥാന്‍കാരനായ അക്ബര്‍സോന്‍ ജലിലോവിന്റെ (22) വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഇവിടെ നിന്നു അക്ബര്‍ ഒരു ബാഗുമായി പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ, ട്രെയിനില്‍ നിന്നും ചാവേറിന്റെ ശരീരഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ രണ്ടാമതൊരു ബോംബു Read More …