വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഓശാന ഞായര്‍

കോഴിക്കോട്: വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഇന്ന് ഓശാന ഞായര്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും തിരുക്കര്‍മ്മങ്ങളും നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യവും കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. യേശുവിെന്റ പീഡാനുഭവത്തെയും കുരിശു മരണത്തെയും പുനരുദ്ധാനത്തെയും Read More …

ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ വീണ്ടും എംഎം മണി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി മന്ത്രി എംഎം മണി വീണ്ടും രംഗത്ത്. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായം തിരിച്ചുകൊടുക്കുമെന്ന് ജിഷ്ണുവിന്റെ കുടുംബം പറയുന്നത് രമേശ് ചെന്നിത്തലയുടെ സഹായംകൊണ്ടാകുമെന്ന് മണി ആരോപിച്ചു. ആ പണം അവര്‍ ചെലവാക്കി കാണുമെന്നും മണി പറഞ്ഞു. പണം തിരിച്ചുകൊടുക്കുമെന്നാണല്ലോ ജിഷ്ണുവിന്റെ കുടുംബം പറയുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ Read More …

പോലീസിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: പോലീസിനെ വിമര്‍ശിച്ച് ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്. സംസ്ഥാനത്ത് തണലാകേണ്ടവര്‍ താണ്ഡവമാടുകയാണ്. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം. അഴിമതിയുടെ നിര്‍വചനം ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വില്‍പന അഴിമതിയല്ലെന്ന് പറയുന്നു. ഉന്നതരുടെ അഴിമതി ചോദ്യം ചെയ്താല്‍ അത് വിജിലന്‍സ്രാജ്. വിജി. ഡയറക്ടറാവാന്‍ ഇനി ഇല്ലെന്നും ജേക്കബ് തോമസ് സൂചനനല്‍കി.

പോലീസ് നടപടി അനാവശ്യം

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹീജയ്ക്ക് നേരെയുണ്ടായ പോലീസ് നടപടി അനാവശ്യം തന്നെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മെഡിക്കല്‍ കോളേജില്‍ മഹിജയെ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. ഇതുസംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് സ്വീകരിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പോലീസിന്റെ എല്ലാ റിപ്പോര്‍ട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലാവും. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ മാത്രമാണ് വ്യത്യസ്തമായ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. സാമാന്യബുദ്ധി Read More …

ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

ചെന്നൈ: തിരഞ്ഞെടുപ്പിലെ പണമൊഴുക്കും ക്രമക്കേടും പരിഗണിച്ച് ചെന്നൈ ആര്‍. കെ. നഗര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നു. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ശശികലാ സഖ്യത്തിന്റെ, അണ്ണാ ഡി.എം.കെ (അമ്മ)യുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പഴനിസാമി വരെ ഉള്‍പ്പെടെയുള്ളവര്‍ വോട്ടര്‍മാരെ സ്വാധീനിച്ചതിന്റെ രേഖകള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിരുന്നു. ഇന്‍കംടാക്‌സ് വകുപ്പിന്റെയും Read More …

ജിഷ്ണു കേസില്‍ നിലപാട് വ്യക്തമാക്കി സിപിഐ

തിരുവനന്തപുരം: ജിഷ്ണു കേസില്‍ നിലപാട് വ്യക്തമാക്കി സിപിഐ. ജനവികാരം ചര്‍ച്ച ചെയ്യാനുള്ള ധാര്‍മ്മികത ഇടതുപക്ഷത്തിനുണ്ടെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷം ജനപക്ഷമാണെന്ന പറഞ്ഞ പന്ന്യന്‍ രവീന്ദ്രന്‍. ഓരോ കക്ഷിക്കും ഇക്കാര്യത്തില്‍ അഭിപ്രായമുണ്ടെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികളല്ല തങ്ങളെന്ന കാര്യം ഇടതുമുന്നണിയിലെ Read More …

പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല

തൃശൂര്‍: പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിനെതിരായ ചില വക്രബുദ്ധിക്കാരുടെ പ്രചരണങ്ങളില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. രാമവര്‍മപുരം പൊലീസ് അക്കാഡമിയില്‍ ജനറല്‍ എക്‌സിക്യൂട്ടിവ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   പൊലീസ് വെറും മര്‍ദനോപകരണമല്ല. പരാതിയുമായി എത്തുന്നവരോട് പൊലീസ് മാന്യമായി പെരുമാറണം. ആരെങ്കിലും പരാതിയുമായി വന്നാല്‍ Read More …

എല്ലാം വൈകാരികമായിരുന്നു

തിരുവനന്തപുരം: മഹിജയെ പോലീസ് വലിച്ചിഴച്ചതിനെ വിമര്‍ശിച്ച എംഎ ബേബി പ്രസ്താവന തിരുത്തി. പാര്‍ട്ടി നിലപാടാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. തന്റെ അഭിപ്രായം വൈകാരികമായ സാഹചര്യത്തിലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ Read More …