ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണം, ജിഷ്ണു പ്രണോയ് നേരിട്ട ദുരവസ്ഥ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം, ക്യാമ്ബസിലെ ഇടിമുറികള്‍ തടയാന്‍ ഇടപെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിജ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേരളത്തിലെ Read More …

പത്തനംതിട്ടയില്‍ കൂട്ടുകാരുടെ കാവലില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം

പത്തനംതിട്ട: തിരുവനന്തപുരത്തും അഴീക്കലും കൊച്ചിയിലെ മറൈന്‍ െ്രെഡവിലും മറ്റും അടുത്തിടെ സദാചാര പോലീസ് വന്‍ വിഷയമായിരുന്നു. തിരുവല്ലയ്ക്കടുത്ത നെല്ലാട് ജംഗ്ഷനില്‍ സംഭവിച്ചതും സദാചാര പോലീസിങ് ആണെന്നും അല്ലെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. യുവാവിനെയും സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയും പച്ചക്കറി വില്‍ക്കുന്ന ഓട്ടോറിക്ഷയില്‍ നിന്നുമാണ് നാട്ടുകാര്‍ പിടികൂടിയത്. നിര്‍ത്തിയിട്ട Read More …

മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസ് ; മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍ഗോഡ് : മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അജേഷ് എന്ന അപ്പു, നിധിന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്രസ അധ്യാപകനായ കുടകു സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ എംബസി

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നു മാസക്കാലത്തെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തില്‍, സൗദി വിദേശകാര്യ സഹമന്ത്രി തമീം മാജിദ് അല്‍ ദോസരിയുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ സഹമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊതുമാപ്പുമായി Read More …

പതിന്നാലുകാരന്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ പതിന്നാലുകാരന്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ മകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുടുംബത്തെ ശല്യം ചെയ്തിരുന്നുവെന്ന് അയല്‍ക്കാരും മൊഴി നല്‍കി. അന്വേഷണത്തില്‍ കുണ്ടറ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.

ദുബൈയില്‍ ഡ്രോണ്‍ ടാക്‌സിയും

ദുബൈ:  ലോകത്തെ ആദ്യത്തെ ഡ്രോണ്‍ടാക്‌സികള്‍ ദുബായില്‍ വരാന്‍പോകുന്നു. അതെ, പൈലറ്റില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ആവും ദുബായിലെ സമീപഭാവിയിലെ ടാക്‌സികള്‍. ചൈനയിലെ ഇഹാന്‍ഗ് എന്ന ഡ്രോണ്‍കമ്പനിയുടെ 184 എന്ന മോഡല്‍ ഡ്രോണുകളാണ് ദുബായ് അധികൃതര്‍ വാങ്ങുന്നത്. ഒരു യാത്രക്കാരനെയും, അയാളുടെ ലഗേജും ചേര്‍ത്ത് 117 കിലോഗ്രാം’ഭാരവുമായി യാത്രചെയ്യാന്‍ സാധിക്കുന്ന ഈ ചെറു വിമാനങ്ങള്‍ വരുംമാസങ്ങളില്‍ ദുബായ് Read More …

പാതയോരത്തെ മദ്യശാലകള്‍ ബെവ്‌കോ മാറ്റില്ല

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ ബെവ്‌കോ തല്‍കാലം മാറ്റില്ല. തുടര്‍ നടപടി സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ തീരുമാനം വന്നശേഷമെന്നും ബെവ്‌കോ വ്യക്തമാക്കി. ഇതുവരെ മാറ്റി സ്ഥാപിച്ചത് 24 മദ്യശാലകളാണ്. ഇനി 184 എണ്ണം മാറ്റി സ്ഥാപിക്കാനുണ്ട്.

എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉല്‍പ്പെടുത്തി

ന്യൂഡല്‍ഹി: ജീവനക്കാരനെ ചെരിപ്പൂരി അടിച്ചക്കേസില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി. അതിനുപുറമെ, ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികളും വിമാനക്കമ്ബനി നല്‍കിയിട്ടുണ്ട്. അതേസമയം, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏര്‍പ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തയാറാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി. Read More …