എല്ലാ നടപടികളും സ്വീകരിക്കും

ന്യൂഡല്‍ഹി: മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാക് കോടതി ഉത്തരവില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷം. പാകിസ്ഥാന് എതിരെ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ യാദവിനെ തിരിച്ചുകൊണ്ടു വരണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ചാരനാണെന്ന് പാകിസ്ഥാന്‍ മുടന്തന്‍ ന്യായം പറയുകയാണ്. പിന്നെന്താണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. കുല്‍ഭൂഷണിനെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് Read More …

13.12 ലക്ഷം വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്

മലപ്പുറം   മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ നാളെ (ഏപ്രില്‍ 12) പോളിങ് ബൂത്തിലേക്ക്. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായുള്ളവര്‍. ഇവരില്‍ 1478 പേര്‍ സര്‍വീസ് വോട്ടര്‍മാരും 955 പുരുഷ•ാരും 51 സ്ത്രീകളുമടക്കം 1006 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് Read More …

മുത്തലാഖും ബഹുഭാര്യത്വവും നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കാന്‍ കേന്ദ്രം സുപ്രീം കോടതിയില്‍. മുസ്ലീം വിഭാഗത്തിനിടയിലെ മുത്തലാഖും ബഹുഭാര്യാത്വവും നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. ഇവ രണ്ടും മതത്തില്‍ വിശ്വസിക്കാനുള്ള മൗലികാവകാശത്തില്‍പ്പെടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മുത്തലാഖും ബഹുഭാര്യാത്വവും മുസ്ലീം സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലാക്കി. മുസ്ലീം സ്ത്രീകളുടെ വ്യക്തിനിയമം കഴിഞ്ഞ 65 വര്‍ഷമായി പരിഷ്‌കരിച്ചിട്ടില്ല. ഇത് Read More …

ജേക്കബ് തോമസ് മടങ്ങിയെത്തും

തിരുവന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധികഴിഞ്ഞാല്‍ മടങ്ങിയെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് ഒരുമാസത്തെ അവധിയിലാണ്. അവധി കഴിഞ്ഞ് തിരിച്ചു വരുമോഎന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളഭാഷ സംസാരിക്കുന്നതിന് സ്‌കൂളുകളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും മറ്റ് ഭാഷകളില്‍ സംസാരിക്കണമെന്ന അറിയിപ്പും നല്‍കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷ സ്‌കൂളുകളില്‍ Read More …

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ശ്രീജിത്ത

കോഴിക്കോട്: സിപിഎമ്മില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജിഷ്ണുവിന്റെ അമ്മാവനും ദേശാഭിമാനി ജീവനക്കാരനുമായി ശ്രീജിത്ത്. പുറത്താക്കിയെന്ന കാര്യം പാര്‍ട്ടി ഇത് വരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ശ്രീജിത്ത് വണ്‍ ഇന്ത്യയോട് പറഞ്ഞു. ജീവന് തുല്യം സ്‌നേഹിയ്ക്കുന്ന പാര്‍ട്ടി പുറത്താക്കി എന്ന് പറയുന്നത് വിശ്വസിയ്ക്കാന്‍ ആവില്ലെന്നും ശ്രീജിത്ത് പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് ചില കീഴ് വഴക്കങ്ങള്‍ ഉണ്ട്, Read More …

അധികാരത്തിലിരിക്കുന്നവരാണ് ഗൂഡാലോചന നടത്തിയത്

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം ചെയ്യാന്‍ എത്തിയ അമ്മ മഹിജക്കും ബന്ധുക്കള്‍ക്കും അനുഭാവവുമായി എത്തി അറസ്റ്റിലായ വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ജില്ലാ ജയിലില്‍ സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന് താമസസൗകര്യം ഒരുക്കുകയാണ് ഷാജഹാന്‍ Read More …

ജിഷ്ണുവിന്റെ മരണം: നെഹ്‌റു കോളെജ് വൈസ് പ്രിന്‍സിപ്പള്‍ ശക്തിവേല്‍ അറസ്റ്റില്‍

തിരുവനന്തപുരം: ജിഷ്ണു കേസില്‍ നെഹ്‌റു കോളെജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ കെ ശക്തിവേല്‍ അറസ്റ്റിലായി. കേരള പൊലീസ് ശക്തിവേലിനെ കോയമ്പത്തൂരിലെ അന്നൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.   കേസില്‍ മൂന്നാം പ്രതിയാണ് ശക്തിവേല്‍. ശക്തിവേലിന്റെ അഛന്റെ ഫോണ്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ ഇനി രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.

നന്തന്‍കോട് കൊല: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ക്‌ളിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടുത്ത ബന്ധുവിനെയും കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കേഡല്‍ ജീന്‍സെന്‍ (30) എന്ന യുവാവിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂം എ.സി.പി(9497990004), കന്റോണ്‍മെന്റ് എ.സിപി(9497990007) എന്നീ നന്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കേഡലിനെ കുറിച്ചുള്ള വിവരങ്ങള്‍ Read More …