ഇന്ന് സ്വര്‍ണവ്യാപാരികളുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് സ്വര്‍ണവ്യാപാരികളുടെ ഹര്‍ത്താല്‍. സ്വര്‍ണാഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വര്‍ണവ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. സ്വര്‍ണാഭരണ നിര്‍മാതാക്കള്‍, ഹാള്‍ മാര്‍ക്കിംഗ് സെന്ററുകള്‍, റിഫൈനറികള്‍, ഡൈ വര്‍ക്കിംഗ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.

ഗോ സംരക്ഷ സംഘം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

ജയ്പുര്‍: രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കള്ളക്കടത്താരോപിച്ച് ഗോ സംരക്ഷ സംഘം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. ഹരിയാന സ്വദേശി പെഹ്ലു ഖാനാ(35)ണ് മരിച്ചത്. പശുക്കളെ കടത്തുന്നതിനിടെ പെഹ്ലു ഖാനുള്‍പ്പെടുന്ന പതിനഞ്ചംഗ സംഘത്തെ രണ്ട് ദിവസം മുമ്ബാണ് ഗോ സംരക്ഷണ സംഘം ആക്രമിച്ചിരുന്നത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹരിയാനയിലെ നുഹ് ജില്ല സ്വദേശികളായ പതിനഞ്ച് Read More …

പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയുടെ അശ്ലീലചിത്രം ഫേസ്ബുക്കില്‍; കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു

തൊടുപുഴ: പ്രണയം നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെതെന്ന രീതിയില്‍ വ്യാജ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്കയച്ചു. പെണ്‍കുട്ടിയെ പ്രണയിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ബന്ധുവിന്റെ പക്കല്‍നിന്ന് ഫോട്ടോ കൈക്കലാക്കി മോര്‍ഫുചെയ്ത് അശ്ലീലചിത്രം പ്രചരിപ്പിച്ചത്. രക്ഷിതാക്കള്‍ Read More …

പേരാമ്പ്രയില്‍ മുസ്ലീം ലീഗ് ഹര്‍ത്താല്‍

കോഴിക്കോട്: പേരാമ്പ്രയില്‍ ഇന്ന് മുസ്ലീം ലീഗ് ഹര്‍ത്താല്‍. ലീഗ് ഓഫീസിനും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കൊച്ചി മേയറുമായി വാക്കു തര്‍ക്കം; ജൂഡ് ആന്റണിക്കെതിരെ കേസ്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും, മേയറെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ്. അപമര്യാദയായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ചാണ് മേയര്‍ പരതി നല്‍കിയത്. സുഭാഷ് പാര്‍ക്കില്‍ ഷൂട്ടിങ് അനുമതിക്കായി എത്തിയതായിരുന്നു ജൂഡ് ആന്റണി. ഇപ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടു നല്‍കാറില്ലെന്ന് മേയര്‍ അറിയിച്ചതാണ് വാക്കു തര്‍ക്കത്തിന് Read More …

കൃഷ്ണദാസിന്റ് അറസ്റ്റ് നാടകം: മഹിജ

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ചോദ്യം ചെയ്ത വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിനെ സ്‌നേഹിക്കുന്ന എല്ലാവരും തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്നും മഹിജ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരം തുടരുമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നുമുതല്‍ ആരംഭിക്കുന്ന നിരാഹാരത്തിനായി എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഷ്ണുവിന്റെ കുടുംബം. Read More …

യുഡിഎഫ് മദ്യനയത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഉമ്മന്‍ ചാണ്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനു മദ്യനയമില്ലെന്നും യുഡിഎഫിന്റെ മദ്യനയത്തെ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് മദ്യനയത്തെ പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ എതിര്‍ത്തവര്‍ക്ക് ഇന്ന് മദ്യനയമില്ല. മലപ്പുറം തെരഞ്ഞെടുപ്പുമൂലമാണ് മദ്യനയം നടപ്പാക്കാന്‍ വൈകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ജനങ്ങളെ ഭയക്കുന്ന എന്തോ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടെന്നും അതിനാലാണ് അവര്‍ മദ്യനയം നടപ്പാക്കാന്‍ താമസിപ്പിക്കുന്നതെന്നും ഉമ്മന്‍ Read More …

ബജറ്റ് ചോര്‍ച്ച: ഹരജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഇന്ന്തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. ധനമന്ത്രി തോമസ്‌ െഎസക്ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയാണ് പരിഗണിക്കുക. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രധാന പ്രഖ്യാപനങ്ങള്‍ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും ചോര്‍ന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സസ്‌പെന്റ്‌ചെയ്തിരുന്നു.