അഡ്വ എന്‍ ശ്രീപ്രകാശ് ബിജെപി സ്ഥാനാര്‍ത്ഥി
മലപ്പുറം : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ എന്‍ ശ്രീപ്രകാശാണ് സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശ്രീപ്രകാശ് മലപ്പുറം മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നു. 2006ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും മല്‍സരിച്ചു. മുസ്ലിം Read More …
ചലച്ചിത്ര മേളയില്‍ കമലിന് വിലക്ക്
മലപ്പുറം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്ബൂര്‍ മേഖലാ മേളയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പങ്കെടുക്കരുതെന്ന് കലക്ടറുടെ ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കലക്ടര്‍ അമിത് മീണ ഉത്തരവിട്ടിരിക്കന്നത്. നിലമ്ബൂരില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജില്ലാ ജന. സെക്രട്ടറി കെ.എന്‍.എ. ഖാദര്‍ Read More …
ഗോവയില്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി
പനാജി ഗോവയില്‍ മനോഹര്‍ പരീക്കറുടെ ബി ജെ പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 22 എം എല്‍ എമാരുടെ പിന്തുണയാണ് സര്‍ക്കാറിന് ലഭിച്ചത്. 40 അംഗ സഭയാണ് ഗോവയില്‍. 17 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും. ചെറുപാര്‍ട്ടികളുടെ പിന്തുണ നേടി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയാതിരുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. 13 സീറ്റുമാത്രമാണ് ബി ജെ പിക്ക് Read More …
ജേക്കബ് തോമസിനെ ചുറ്റി കുരുക്കുകള്‍
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ചുറ്റി കുരുക്ക് മുറകുന്നു. തുറമുഖ വകുപ്പ് ഡയറക്ടറര്‍ ആയിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരേ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ കെ എ എബ്രഹാം വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ തമിഴ്‌നാട്ടിലെ ഒരു ഭൂമി ഇടപാടും അദ്ദേഹത്തെ വേട്ടയാടുകയാണ്. തമിഴ്‌നാട്ടിലെ വിരുതുനഗരില്‍ രാജപാളയം താലൂക്കില്‍പ്പെട്ട സേത്തൂര്‍ വില്ലേജിലാണ് Read More …
വിജിലന്‍സ് തത്ത തിരിഞ്ഞു കൊത്തുന്നു
തിരുവനന്തപുരം: വിജിലന്‍സ് തത്ത കോടതിയെയും സര്‍ക്കാരിനെയും തിരിഞ്ഞു കൊത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാതി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് നോട്ടീസിട്ടത് സര്‍ക്കാരിനെതിരെയാണ്. പരാതി നല്‍കിയ ആളെപ്പോലും അറസ്റ്റു ചെയ്യുന്നുവെന്നും വ്യക്തിപരമായ അനിഷ്ഠങ്ങളുടെ പേരില്‍ കരിവാരി തേക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായിരിക്കുന്നത് കള്ളനെ താക്കോലേല്‍പിച്ച സ്ഥിതിയാണെന്ന് എം വിന്‍സന്റ് എംഎല്‍എ. ജേക്കബ് തോമസിന് ആരു Read More …
യു.പി.യില്‍ ജയിച്ചത് കോടിപതികള്‍
ലക്‌നൗ: ബി.ജെ.പി തൂത്തുവാരിയ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയ എം.എല്‍.എമാരില്‍ ഭൂരിഭാഗവും കോടിപതികള്‍. നിയമസഭയിലെത്തിയ 403 പേരില്‍ എണ്‍പത് ശതമാനം പേരും കോടിപതികളാണെന്നാണ് ഉത്തര്‍പ്രദേശിലെ സന്നദ്ധസംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തു വിട്ട വിവരങ്ങളില്‍ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പണത്തിന്റെ സ്വാധീനം വര്‍ധിച്ചു വരികയാണെന്നാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖപാര്‍ട്ടികളുടെ പ്രതിനിധികളായി വിജയിച്ച Read More …
വാളയാറിലെ സഹോദരിമാരുടെ മരണം: ആദ്യ ഘട്ടത്തില്‍ പൊലീസിന് തെറ്റുപറ്റിയെന്ന് കോടിയേരി
വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാളയാറില്‍ മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുടുംബത്തിന്റെ ഭാവിജീവിതം സുരക്ഷിതമാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
