അഫ്ഗാനില്‍ ബോംബ് സ്‌ഫോടനം; രണ്ടു മരണം

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ ലാഗ്മാനില്‍ വഴിയരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.

അക്കൗണ്ടിലെ കോടികള്‍ ‘കള്ളപ്പണ’മാക്കി; വ്യാപാരി പിടിയില്‍

സ്വന്തം അക്കൗണ്ടില്‍ ഉണ്ടായിരുന്ന കോടികള്‍ അനധികൃത ഇടപാടിലൂടെ പുറത്തെത്തിച്ച് വിനിമയം നടത്തിയ വ്യാപാരിയ്ക്ക് എതിരെ കേസെടുത്തു. സെന്‍ട്രില്‍ എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പൂനെയിലെ കല്ല്യാണി നഗറില്‍ നടത്തിയ പരിശോധനയിലാണ് വ്യാപാരിയുടെ കള്ളപ്പണ ഇടപാട് പുറത്തായത്. പുതിയ കറന്‍സി ഉപയോഗിച്ച് 200 കോടിയലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് 13ലക്ഷം രൂപയുടെ Read More …

പട്ടിയിറച്ചി വില്‍ക്കുന്നതായുള്ള വ്യാജ പ്രചരണം

ഹൈദരാബാദ്: ഹോട്ടലില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ എം ബി എ വിദ്യാര്‍ത്ഥി അറസ്റ്റിലായി. വി ചന്ദ്രമോഹന്‍ എന്ന 22 കാരനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഷാ ഗൗസ് ഹോട്ടലിനെതിരെയാണ് ഇയാള്‍ വ്യാജ പ്രചരണം നടത്തിയത്. അതിനിടെ ഹൈദരാബാദിലെ ഏതാനും മാധ്യമങ്ങളും സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ ഹോട്ടലിനെതിരെ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ Read More …

ആയുധ പരിശീലനം സ്‌കൂളുകളിലും

പരിശീലനത്തിന്റെ ഉള്ളടക്കം ആയുധം ഉപയോഗിച്ചുള്ള ആയോധന മുറകളാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ജയരാജന്‍ പറയുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധ പരിശീലനത്തിന്റെ ഭാഗമാണ് ഇതെന്നും ഇങ്ങനെ പരിശീലനം നടത്തുന്നത് നിയമവുരുദ്ധമാണെന്നും ജയരാജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നീ സ്‌കൂളുകളില്‍ പ്രാഥമിക ശിക്ഷ വര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും Read More …

എറണാകുളം ടൗണില്‍ എ സി കാത്തിരിപ്പു കേന്ദ്രം

എറണാകുളം: പ്രതിദിനം 11,000 യാത്രക്കാര്‍ വന്നുപോവുകയും ഏകദേശം 17 ലക്ഷം രൂപയുടെ വരുമാനം കണക്കാക്കുകയും ചെയ്യുന്ന തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴിലെ എ കാറ്റഗറി സ്റ്റേഷനുകളിലൊന്നാണ് എറണാകുളം ടൗണ്‍ (എറണാകുളം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് പരീക്ഷണാര്‍ത്ഥം കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നു. നിലവിലെ വെയ്റ്റിംഗ് റൂം നവീകരിച്ചാണ് ഇത് നടപ്പാക്കുന്നത്. 9.2 ലക്ഷം രൂപ Read More …

കൊച്ചിയില്‍ കെട്ടിയിട്ട ബോട്ടുകള്‍ കത്തിനശിച്ചു

കൊച്ചി: കൊച്ചി പറവൂരില്‍ കെട്ടിയിട്ടിരുന്ന നാല് ബോട്ടുകള്‍ക്ക് തീപിടിച്ചു. പറവൂര്‍ കോട്ടുവള്ളിക്കാവ് ജെട്ടിയിലാണ് സംഭവം. തീപിടുത്തത്തില്‍ ഒരു ബോട്ട് പൂര്‍ണമായും മറ്റുള്ളവ ഭാഗികമായുമാണ് കത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ മൂന്നു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കെട്ടിയിട്ട ബോട്ടുകള്‍ക്ക് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായും വിവരങ്ങളില്ല. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിനു Read More …

നടുറോഡില്‍ ടെക്കി യുവതിയെ കുത്തിക്കൊന്നു

പൂനെ: പൂനെയില്‍ വെള്ളിയാഴ്ച രാത്രി ടെക്കി യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. അന്താരാ ദാസ് (23) ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവ് യുവതിയെ കത്തിക്ക് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട അന്താരയുടെ പിറകേ ഓടിയ യുവാവ് ഒടുവില്‍ അവളെ കുത്തിവീഴ്ത്തുകയായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. വഴിയാത്രക്കാരനായ സത്യേന്ദ്ര കൃഷ്ണാനന്ദ സിന്‍ഹ ഉടനെ അന്താരയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Read More …

പാക് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രിയുടെ 67–ാം പിറന്നാളാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം ഷെരീഫിന്റെ പിറന്നാള്‍ ദിവസം, വിദേശ സന്ദര്‍ശനത്തിനു സേഷം ഇന്ത്യയിലേക്കു മടങ്ങും വഴി Read More …