മാളികപ്പുറത്ത് തിക്കിലും തിരക്കിലും 17 പേര്‍ക്ക് പരുക്ക്

ശബരിമല: സന്നിധാനത്തെ മാളികപ്പുറത്ത് തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്കു പരുക്കേറ്റതായും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റവരില്‍ ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി പമ്പയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥിയുടെ സ്ഥിതിയില്‍ മാത്രമാണ് നേരിയ ആശങ്കയുള്ളത്. മറ്റുള്ളവരുടെ കാര്യത്തില്‍ Read More …

പത്മാവതിയുടെ സെറ്റില്‍ അപകടം; ഒരാള്‍ മരിച്ചു

മുംബൈ: ബോളിവുഡ് സിനിമ പത്മാവതിയുടെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തില്‍ പെയിന്റര്‍ മരിച്ചു. മുകേഷ് ദാകിയ (34) എന്ന പെയിന്ററാണ് മരിച്ചത്. ഫിലിം സിറ്റിയിലായിരുന്നു അപകടം. അഞ്ചടിയോളം ഉയരത്തില്‍നിന്ന് പെയിന്റിംഗ് നടത്തുമ്പോള്‍ കാല്‍വഴുതി താഴെവീഴുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ മുകേഷിനെ കോകിലബെന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരം’ിച്ചു.   സെറ്റില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ Read More …

ക്വാറി ക്രഷര്‍ യൂണിറ്റുകള്‍ സമരത്തിലേക്ക്

നിര്‍മ്മാണ മേഖലയെ സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക് തള്ളിവിട്ട് ക്വാറി സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിത കാല പണിമുടക്ക് സമരത്തിലാണ് സംസ്ഥാന വ്യാപകമായി ക്വാറി ക്രഷര്‍ യൂണിറ്റുകള്‍. ഇതോടെ സാമ്പത്തിക മാന്ദ്യത്താല്‍ പ്രവര്‍ത്തന പ്രതിസന്ധിയിലായ നിര്‍മ്മാണ രംഗം അക്ഷരാര്‍ത്ഥത്തില്‍ നിലനില്‍പ്പു ഭീഷണിയിലാകും. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് മരവിപ്പിക്കല്‍ തീരുമാനത്തോടെ നിര്‍മ്മാണ രംഗത്ത് തൊഴിലിലേര്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളില്‍ Read More …

പാക്കിസ്ഥാന്‍ തടവിലാക്കിയ 220 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വിട്ടയച്ചു

കറാച്ചി:  തടവിലാക്കിയിരുന്ന 220 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയച്ചു. പാക്ക് ജലഅതിര്‍ത്തി ലംഘിച്ച് അനധികൃതമായി മല്‍സ്യബന്ധനം നടത്തിയതിനാണ് തൊഴിലാളികളെ പിടികൂടി ജയിലില്‍ അടച്ചതെന്ന് മലിജര്‍ ജയില്‍ സൂപ്രണ്ട് അറിയിച്ചു. മോചിപ്പിച്ച മല്‍സ്യത്തൊഴിലാളികളെ ട്രെയിനില്‍ ലാഹോറിലേക്ക് എത്തിക്കും. അവിടെ നിന്നു വാഗാ അതിര്‍ത്തി വഴി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ജമ്മു കശ്മീരിലെ ഉറി സൈനിക Read More …

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ ഒമ്പത് നൊബേല്‍ ജേതാക്കളും

അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ നൊബേല്‍ ജേതാവായ ഇന്ത്യന്‍ ജൈവശാസ്ത്രജ്ഞന്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണനടക്കം ഒമ്പത് നൊബേല്‍ സമ്മാന ജേതാക്കള്‍ പങ്കെടുക്കും. രാമകൃഷ്ണനുമായി രസതന്ത്രത്തില്‍ നാബേല്‍ പങ്കിട്ടഅഡ യോഗനാഥും ഉച്ചകോടിക്കെത്തും. ജനുവരി ഒമ്ബതിന് ആരംഭിക്കുന്ന ഉച്ചകോടിയില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ‘നൊബേല്‍ പ്രൈസ് സീരീസ് എക്‌സിബിഷന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദിലെ സയന്‍സ് Read More …

ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ബംഗ്ലാ ഭീകരന്‍

കോല്‍ക്കത്ത: ഐഎസ് ഭീകരന്‍ അബു മുസ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച കോല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിക്കു നേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. മദര്‍ ഹൗസില്‍ എത്തുന്ന അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്‍മാരെ ലക്ഷ്യംവച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. സിറിയയിലും ലിബിയയിലും ഐഎസിനെതിരെ നടക്കുന്ന ആക്രമണത്തിനു തിരിച്ചടി നല്‍കാനാണ് മുസ പദ്ധതി തയാറാക്കിയതെന്നും എന്‍ഐഎ Read More …

ഇനി ബിനാമികള്‍ക്കെതിരെ; പുതിയ നിയമം സ്വത്തുക്കള്‍ കണ്ടുകെട്ടും

രാജ്യത്തെ ബിനാമി സ്വത്തുക്കള്‍ക്കെതിരെയുള്ള നടപടി സ്വീകരിക്കുന്നതിനുള്ള ശക്തമായ നിയമ രൂപീകരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചത്തെ മന്‍ കി ബാത്തില്‍ വ്യക്തമാക്കിയത്. രാജ്യത്തെ അഴിമതിയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ജനങ്ങളുടെ പിന്തുണ തേടിയ മോദി അഴിമതിക്കാര്‍ക്കെതിരെയുള്ള വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു. രാജ്യത്ത് കള്ളപ്പണത്തിന്റെ പേരില്‍ നിരവധി പേര്‍ അറസ്റ്റിലാവുകയും കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് Read More …

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒരു വ്യക്തി ഷൂ ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി; ഉദ്യോഗസ്ഥനെന്ന് ആരോപണം വിവാദം

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒരു വ്യക്തി ഷൂ ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. മുഖ്യമന്ത്രിയെ ഷൂ ധരിപ്പിച്ചത് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരില്‍ ഒരാളാണ് എന്നാണ് ആരോപണം. മൈസുരുവില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം പുറത്തേക്ക് വരുമ്പോഴാണ് ഒരാള്‍ സിദ്ധരാമയ്യയെ ഷൂ ധരിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പകര്‍ത്തിയ വിഡിയോ ദൃശ്യം പുറത്തായതോടെ സംഭവം വിവാദമാവുകയും ചെയ്തു. എന്നാല്‍, ഉദ്യോഗസ്ഥനാണ് Read More …