ദാദ്രികേസിലെ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു. കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച റോബിന്‍ എന്ന രവി (20)യുടെ മൃതദേഹത്തിലാണ് ഗ്രാമവാസികള്‍ ദേശീയ പതാക പുതപ്പിച്ചത്. മരിച്ചു മൂന്ന് ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്‌ക്കരിക്കാനും ബന്ധുകള്‍ തയ്യാറായിട്ടില്ല.ജയില്‍ അധികൃതരുടെ മര്‍ദനമേറ്റാണ് Read More …

ഹഫീസ് സയീദിനെ എന്തിനു പാകിസ്ഥാന്‍ പരിപാലിക്കുന്നു

ന്യൂഡല്‍ഹി: ജമാത് ഉദ് ധവ തലവന്‍ ഹഫീസ് സയീദിനെ പാക്കിസ്ഥാന്‍ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നത് എന്ന് ഭരണ കക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ലോകമേക്കര്‍. പാലമെന്റ് ആക്രമണം, പത്താന്‍കോട് ഭീകരാക്രമണം ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സയീദിനെ സംരക്ഷിക്കാന്‍ അദ്ദേഹം എന്തുകാര്യമാണ് പാക്കിസ്ഥാനായി ചെയ്തിരിക്കുന്നതെന്നും ലോമേക്കര്‍ ചോദിച്ചതായി പാക് പത്രമായ Read More …

ബൊളീവിയയെ ഗോളില്‍ മുക്കി ബ്രസീല്‍

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനു മിന്നും ജയം. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ എട്ടാം മത്സരത്തില്‍ മഞ്ഞക്കിളികള്‍ 5–0നു ബൊളീവിയയെ തകര്‍ത്തു. 11–ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങിവച്ച ഗോള്‍ വേട്ടയ്ക്ക് 75–ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് തിരശീലയിട്ടത്. ഇതിനിടയില്‍ 26–ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോ, 39–ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസ്, 44–ാം Read More …

പഫ്‌സ് കൊടുത്തുവര്‍ക്ക് പണികിട്ടി

അനുശ്രീയില്‍ നിന്നും ഒരു കട്ടന്‍ചായക്കും രണ്ടു പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ കോഫീഷോപ്പിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയ്‌ക്കെതിരെയാണ് നടപടി. സെപ്റ്റംബര്‍ 23നാണ് അനുശ്രീ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയചര്‍ച്ചയായിരുന്നു. പഫ്‌സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് Read More …

26 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ജീവനക്കാരനെ ആക്രമിച്ച കേസില്‍ 26 വര്‍ഷമായി നിയമത്തിന് കീഴടങ്ങാത്ത വ്യക്തിയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. മലയം ചരുവിള വീട്ടില്‍ ഡേവിഡ് ലാലി (54) ആണ് കൊച്ചിയില്‍ പിടിയിലായത്. 1988 ല്‍ ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരനായ ജോര്‍ജുകുട്ടി യോഹന്നാനെ ആക്രമിച്ച കേസില്‍ 1990 ല്‍ നെയ്യാറ്റിന്‍കര Read More …

മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തിയ തന്നെയും ആരോഗ്യ സെക്രട്ടറിയെയും മുഖ്യമന്ത്രി ശകാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സത്യത്തിന്റെ അംശം പോലും അതില്‍ ഇല്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി Read More …

ഫീസ് വര്‍ധിപ്പിച്ചത് കോടതിയില്‍ ചോദ്യം ചെയ്യും

കോഴിക്കോട്: സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയാണ് ഇതിനുളള അനുമതി കോളജുകള്‍ക്ക് കൊടുത്തത്. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ ഈടാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാറിനുളളത്. പ്രതിപക്ഷം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്നതെന്നും പിണായി ചോദിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. Read More …

‘ഖാന്‍’ സിനിമയിലെത്തിയിട്ട് 28 വര്‍ഷം

ഇത് മലയാളത്തിന്റെ സ്വന്തം ‘ഖാന്‍’. 28 വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് തെസ്‌നി ഖാന്‍. പക്ഷെ ഒരു സംവിധായകനും ഓര്‍മിക്കാവുന്ന നല്ലൊരു വേഷം ഈ നടിക്ക് നല്‍കിയിട്ടില്ല എന്നതാണ് സത്യം. കലാഭവന്‍ മലയാള സിനിമക്ക് നല്‍കിയ കഴിവുള്ളൊരു പ്രതിഭയാണ് തെസ്‌നി ഖാന്‍ . കോമഡി രംഗത്ത് ഇന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് ഈ നടി. Read More …