പതിനായിരങ്ങള്‍ പട്ടിണി മരണത്തിലേക്ക്

അബൂജ: നൈജീരിയയില്‍ പതിനായിരങ്ങള്‍ പട്ടിണി മരണത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ. രാജ്യാന്തര ഇടപെടുണ്ടായില്ലെങ്കില്‍ ഒരു വര്‍ഷത്തിനുളളില്‍ നൈജീരിയയില്‍ എണ്‍പതിനായിരം കുട്ടികളെങ്കിലും ഭക്ഷണം കിട്ടാതെ മരിക്കുമെന്നാണ് യുഎന്‍ പറയുന്നത്. ബോക്കൊ ഹറം ഭീകരരുടെ അധിനിവേശത്തില്‍ 20 ലക്ഷത്തോളം ആളുകളാണ് നൈജീരിയയില്‍ ദുരിതമനുഭവിക്കുന്നത്. ഏഴുവര്‍ഷം നീണ്ട അധിനിവേശത്തില്‍ പതിനയ്യായിരത്തിലേറെപേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. ഭീകരരുടെ താണ്ഡവം തുടരുന്നതിനിടെ കടുത്ത വരള്‍ച്ചയും Read More …

സ്പീക്കറുടെ സമാവായ ചര്‍ച്ച പരാജയം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിഎഫ് എംഎമാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ തടസപ്പെടുത്തി. ചോദ്യോത്തരവേള നിര്‍ത്തി വച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സ്പീക്കര്‍ ഇത് നിഷേധിച്ചതോടെ പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തി. ചോദ്യോത്തര വേള തടസപ്പെട്ടതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമവായ Read More …

അന്താരാഷ്ട്ര ഏജന്‍സി പഠനറിപ്പോര്‍ട്ട് തയാറാക്കും

കോതമംഗലം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സര്‍ക്കാര്‍ ചുവടുമാറ്റുന്നു. ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ ആശാവഹമായ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ തുടര്‍നീക്കം നടത്തണമെന്നാണ് ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ പൊതുവികാരമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് പറഞ്ഞു. ഇന്നലെ ഭൂതത്താന്‍ കെട്ടില്‍ പെരിയാറിന് കുറുകെയുള്ള സമാന്തര പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ വിഷയത്തിലെ Read More …

വി.എസിനെ തള്ളി ഇ.പി.ജയരാജന്‍

തിരുവന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ കുറ്റപ്പെടുത്തി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു നേതാവിനും സര്‍ക്കാരിനെ തള്ളി പറയാനാകില്ലെന്നു ജയരാജന്‍ പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും എംഎല്‍എമാരുടെ സമരം എത്രയും വേഗത്തില്‍ ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു ഇന്നു രാവിലെ വി.എസ് പറഞ്ഞത്. പ്രതിപക്ഷ നേതാക്കള്‍ Read More …

ഗുജറാത്തില്‍ പാക് ബോട്ട് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തില്‍ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ തീരസംരക്ഷണ സേന പിടികൂടി. ബോട്ടിലെ ഒമ്പത് മത്സ്യത്തൊഴിലാളികളേയും തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി. ഞായറാഴ്ച രാവിലെ 10.15 നായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്.

തമിഴ്‌നാട്ടില്‍ തീര്‍ഥാടക വാഹനം മറിഞ്ഞ് നാലു മരണം

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് സ്ത്രീയുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ തൂത്തുക്കുടിക്ക് സമീപമായിരുന്നു സംഭവം. ഇറോഡിലെ ചെന്നിമലൈയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. തിരുച്ചെന്ദൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്നു ഇവര്‍. റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ടയര്‍പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

മറ്റു രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന രീതി ഇന്ത്യക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തി ഇന്ത്യ. ഇന്ത്യ മറ്റൊരു രാജ്യത്തെയും പ്രകോപിപ്പിക്കാറില്ലെന്നും, രാജ്യം ആദ്യം മറ്റൊരു രാജ്യത്തെയും ആക്രമിച്ച ചരിത്രമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മോദി ഇങ്ങനെ പറഞ്ഞത്. നുഴഞ്ഞുകയറ്റ ശ്രമങ്ങളുള്‍പ്പെടെയുള്ള പാക് നടപടികളെയും ഉറി ആക്രമണത്തെയുമൊക്കെ ഉന്നം വച്ചാണ് മോദി ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് സൂചന. Read More …

അഭിഭാഷക നടപടി ജനാധിപത്യബോധത്തെ വെല്ലുവിളിക്കുന്നത്

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമങ്ങളെ തടഞ്ഞ അഭിഭാഷക നടപടി ജനാധിപത്യബോധത്തെ വെല്ലുവിളിക്കുന്നതാണെന്ന് മന്ത്രി എ.കെ.ബാലന്‍. കോടതിയില്‍ മാധ്യമങ്ങളെ തടഞ്ഞത് നാണക്കേടാണെന്ന് പ്രശ്‌നം പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരും കോടതിയും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.