അക്രമങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നു

ശ്രീനഗര്‍ സംഘര്‍ഷം തുടരുന്ന കാശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത്. കാശ്മീര്‍ താഴ്‌വരയിലെ അക്രമങ്ങള്‍ക്ക് വിഘടനവാദികള്‍ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. തിരകള്‍ക്കു നേരെയും പെല്ലറ്റുകള്‍ക്ക് നേരെയും കണ്ണീര്‍ വാതകത്തിനു നേരെയും പോരാടാന്‍ വിഘടനവാദികള്‍ കുട്ടികളോട് ആവശ്യപ്പെടും. പക്ഷേ ഇവര്‍ക്ക് പോലീസിനെ പേടിയാണെന്നും മെഹബൂബ പറഞ്ഞു. കാശ്മീര്‍ ഉടന്‍ തന്നെ പഴയ അവസ്ഥയിലേക്ക് മാറുമെന്നും Read More …

ബൈക്ക് യാത്രക്കാരനില്‍ നിന്ന് കുഴല്‍പ്പണം പിടികൂടി

കൊണ്ടോട്ടി:വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരനില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം കൊണ്ടോട്ടി പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ചിറയില്‍ ചുങ്കം പുളിക്കല്‍ തൊടിയില്‍ ദാറുസലാം വീട്ടില്‍ മുജീബ്‌ററഹ്മാനെ്(38) പൊലീസ് അറസ്റ്റ് ചെയ്തതു.ഇയാളില്‍ നിന്ന് 14,64,500 രൂപ പോലീസ് പിടിച്ചെടുത്തു. വാഹനപരിശോധനക്കിടെ മൊറയൂര്‍ ഹില്‍ടോപ്പില്‍ വെച്ചാണ് മുജീബിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് Read More …

രണ്ടു കോടി രൂപയുടെ സിഗററ്റ് പിടികൂടി

കൊച്ചി: വല്ലാര്‍പാടം കണ്‌ടെയ്‌നര്‍ ടെര്‍മിനല്‍ വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടി രൂപയുടെ സിഗററ്റ് പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് സിഗററ്റ് പിടിച്ചത്. ജിപ്‌സം ബോര്‍ഡിലായിരുന്നു സിഗററ്റ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും കൊണ്ടുവന്ന സിഗററ്റാണിത്.

ബാര്‍ കോഴ: മാണി സ്വകാര്യഏജന്‍സി റിപ്പോര്‍ട്ടും തേടി

കാട്ടയം: ബാര്‍ കോഴ വിവാദം സംബന്ധിച്ച കേരള കോണ്‍ഗ്രസ് അന്വേഷണം സ്വകാര്യ ഏജന്‍സിയെയും ഉള്‍ക്കൊള്ളിച്ച്. ഇവരുടെ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസം ചില വെളിപ്പെടുത്തലുകള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായത്. മാണി ഏര്‍പ്പെടുത്തിയ സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് പാര്‍ട്ടി പഠന സമിതിക്ക് വിടുകയും ചെയ്തു. മുഖ്യമന്ത്രി പദത്തിന് പിന്തുണ തേടി രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ കണ്ടോയെന്ന ചോദ്യത്തിന് Read More …

അഭിപ്രായ ഭിന്നത യു ഡി എഫ് യോഗത്തിലും

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത യു ഡി എഫ് യോഗത്തിലും. 24ന് ചേരുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്ന് സുധീരന്‍ മുന്നണി യോഗത്തില്‍ പറഞ്ഞു. സുധീരന്റെ മൗനം കോണ്‍ഗ്രസില്‍ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രതികാരനടപടിയാണിതെന്ന് ഉമ്മന്‍ ചാണ്ടി പറയുമ്പോഴും സുധീരന്റെ മൗനം കോണ്‍ഗ്രസില്‍ Read More …

ചരിത്ര നേട്ടത്തില്‍ സെറീന

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് സ്ലാം മത്സര വിജയങ്ങളില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ സെറീന വില്യംസ്. റോജര്‍ ഫെഡററിന്റെ പേരിലുള്ള റിക്കാര്‍ഡ് മറികടന്നാണ് സെറീന ചരിത്രം കുറിച്ചത്. വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്ഥാന്റെ യറൊസ്‌ളാവ ഷെവ്‌ഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയതോടെയാണ് സെറീന ചരിത്രത്താളില്‍ ഇടംപിടിച്ചത്. അമേരിക്കന്‍ താരത്തിന്റെ 308-ാം ഗ്രാന്‍ഡ് സ്ലാം മത്സര ജയമായിരുന്നു ഇത്. 6-2, 6-3 Read More …

കശ്മീര്‍: രാജ്‌നാഥ് സിംഗ്-മോദി ചര്‍ച്ച

ന്യൂഡല്‍ഹി: കാഷ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വകക്ഷിസംഘം നടത്തിയ സന്ദര്‍ശനം ഫലംകാണാത്ത സാഹചര്യത്തെക്കുറിച്ച് ധരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്നലെയാണ് കഷ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. വീട്ടു തടങ്കലില്‍ കഴിയുന്ന ഹുറിയത് നേതാവ് Read More …

പ്രതിഷേധം സംഘര്‍ഷത്തിലേക്ക്

ബംഗളുരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തില്‍ കര്‍ണാടകയില്‍ വന്‍പ്രതിഷേധം. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബംഗളുരുമൈസൂര്‍ ദേശീയപാത കര്‍ഷകരുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്. കനത്ത ഗതാഗതക്കുരുക്കിന് ഇത് കാരണമായി. ബാഗഌരില്‍ നിന്ന് മൈസൂര്‍ വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏകദേശം എഴുന്നൂറോളം സര്‍ക്കാര്‍ ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ചതായാണ് വിവരം. Read More …